അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു; പഞ്ചാബ് ലോക് കോൺഗ്രസ് പുതിയ പാർട്ടി
ദില്ലി: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചു. നേരത്തെ അധികാരത്തർക്കത്തെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചിരുന്നില്ല. പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് അമരീന്ദർ പുതുതായി രൂപീകരിച്ചിരിക്കുന്ന പാർട്ടിയുടെ പേര്. പാർട്ടിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കോൺഗ്രസിലെ അധികാരത്തർക്കത്തെ തുടർന്ന് നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് പുതുതായി രൂപീകരിച്ചിരിക്കുന്ന പാർട്ടിയുടെ പേര്. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാർട്ടി രൂപീകരണം എന്നതും ഏറെ ശ്രദ്ധേയമാണ്.

പാർട്ടിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് അമരീന്ദർ ട്വീറ്റ് ചെയ്തു. കോൺഗ്രസിൽ നിന്ന് രാജിവച്ച സിംഗ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു. രാജിക്ക് വഴിവെച്ച കാരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഏഴ് പേജടങ്ങുന്ന കത്താണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയത്. കത്തും അദ്ദേഹം ട്വീറ്റിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

1965ലെ യുദ്ധത്തിന് ശേഷം സൈന്യത്തിൽ നിന്ന് വിരമിച്ച് പൊതുജനങ്ങൾക്കിടയിൽ ഇറങ്ങിയിട്ട് 52 വർഷമായി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അമരീന്ദർ കത്ത് ആരംഭിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ എംഎൽഎമാർക്കും മന്ത്രിമാർക്കും എതിരെ അദ്ദേഹം ഉന്നയിക്കുന്നത്.
പല മന്ത്രിമാർക്കും എംഎൽഎമാർക്കും മണൽ മാഫിയയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. നവജ്യോത് സിങ് സിദ്ദുവിനെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംരക്ഷിച്ചുവെന്നും തന്നെയും തൻ്റെ സർക്കാരിനെയും ഇകഴ്ത്തി കെട്ടിയാണ് പ്രശസ്തി നേടുന്നതെന്നും അമരീന്ദർ സിംഗ് കത്തിൽ പറയുന്നുണ്ട്.












Click it and Unblock the Notifications