കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലെ ജയത്തിന് പിന്നാലെ കര്‍ഷക സമര വേദിയിലെത്തി അമരീന്ദര്‍, കേന്ദ്രത്തിന് മുന്നറിയിപ്പ്!!

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെ കര്‍ഷക വേദിയിലെത്തി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കാര്‍ഷിക നിയമത്തിനെതിരായ പോരാട്ടത്തെ വില കുറച്ച് കാണാന്‍ കേന്ദ്രം ശ്രമിക്കരുതെന്ന് അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കി. ചണ്ഡീഗഡിലെ സമര വേദിയിലാണ് അദ്ദേഹമെത്തിയത്. എത്രയും പെട്ടെന്ന് കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും കേന്ദ്രത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയൊട്ടാകെ എല്ലാ വിഭാഗത്തിലുമുള്ളവരാണ് പ്രതിഷേധിക്കുന്നത്. ഇത് കര്‍ഷ വിരുദ്ധ നിയമമാണ്. ചണ്ഡീഗഡിലെ മട്ക ചൗക്കിലെ പ്രതിഷേധ ഭൂമിയിലെത്തിയാണ് താന്‍ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നതെന്നും അമരീന്ദര്‍ വ്യക്തമാക്കി.

1

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

കാര്‍ഷിക നിയമത്തിനെതിരെ കാലങ്ങളായി കര്‍ഷകര്‍ മാസങ്ങളായി പഞ്ചാബില്‍ അടക്കം സമരം നടത്തി കൊണ്ടിരിക്കുകയാണ്. നവംബറിലാണ് ആയിരക്കണക്കിന് കര്‍ഷകര്‍ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. ദില്ലിയിലെ മൂന്ന് അതിര്‍ത്തികളിലാണ് പ്രക്ഷോഭം നടത്തുന്നത്. സിംഘു, തിക്രി, ഗാസിയാബാദ് അതിര്‍ത്തികളിലാണ് ഇവരുള്ളത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ നിയമം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. എന്ത് വന്നാലും നിയമം നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

40 യൂണിയനുകള്‍ ചേര്‍ന്നാണ് കര്‍ഷക സമരത്തെ നയിക്കുന്നത്. താങ്ങുവില നിയമപരമാക്കണമെന്നും നിയമം പിന്‍വലിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കുത്തകകളുടെ ചൂഷണം ഈ നിയമം കാരണം സാധ്യമാണെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം അമരീന്ദറിന്റെ പിന്തുണയ്ക്ക് വളരെയേറെ പ്രത്യേകതകളുമുണ്ട്. പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്. ഏഴ് കോര്‍പ്പറേഷനുകളില്‍ ആറെണ്ണവും കോണ്‍ഗ്രസ് നേടിയിരുന്നു. കോര്‍പ്പറേഷനില്‍ 351 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 271 ഇടത്തും കോണ്‍ഗ്രസ് ജയിച്ച് കയറി. അകാലിദള്‍ 33 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് ആകെ ജയിച്ചത്.

അമരീന്ദര്‍ നിത്യേന കര്‍ഷക സമരത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കാറുണ്ട്. ബിജെപിയുടെ അന്ത്യം പഞ്ചാബില്‍ മാത്രമല്ല, രാജ്യത്താകെ അവസാനിക്കാന്‍ പോവുകയാണെന്ന് നേരത്തെ അമരീന്ദര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസാണ് സമരം ഉണ്ടാക്കിയതെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാണ് നിങ്ങള്‍ക്ക് കാണിച്ച് തരുന്നതെന്നും അമരീന്ദര്‍ പറഞ്ഞു. അതേസമയം അമരീന്ദറിന്റെ ഓരോ നീക്കവും കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കുന്നതാണ്. രാജ്യത്താകെ പ്രതിപക്ഷമെന്ന നിലയില്‍ തിരിച്ചുവരാനും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. കര്‍ഷക സമരത്തെ കൂടുതലായി പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
ഒരു വാര്‍ഡിലും 50 വോട്ട് പോലും കിട്ടാതെ ബിജെപി | Oneindia Malayalam

English summary
amarinder singh visits farmers protest site, support farmers and blame centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X