കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമർനാഥ് മിന്നൽ പ്രളയം;40 പേരെ കണ്ടെത്താനായില്ല..15,000 തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

Google Oneindia Malayalam News

ദില്ലി; മിന്നൽ പ്രളയത്തെ തുടർന്ന് അമർനാഥ് തീര്‍ത്ഥാടനത്തിന് എത്തിയ 15,000 ഓളം പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ. പ്രളയത്തിൽ ഇതുവരെ 16 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 ഓളം പേരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതര് അറിയിച്ചു. കരസേനയും ദുരന്തനിവാരണ അതോറിറ്റിയും പോലീസുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

 cloudburst-1657305020-165

അമർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം, 15 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നുഅമർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം, 15 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഇന്നലെ വൈകുന്നേരത്തോടെ തീർഥാടകരിൽ ഭൂരിഭാഗം പേരേയും അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന പഞ്ചതർണിയിലേക്ക് മാറ്റി. പരിക്കേറ്റ ഇരുപത്തിയൊന്ന് തീർഥാടകരെ ഇന്ന് രാവിലെ വിമാനമാർഗം ബാൽത്താലിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു.

'16പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 40 ഓളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇതുവരെ മണ്ണിടിച്ചിലൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മഴ ഇപ്പോഴും തുടരുകയാണ്. 100-ലധികം രക്ഷാപ്രവർത്തകരുമായി നാല് എൻഡിആർഎഫ് ടീമുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ കരസേന, എസ്ഡിആർഎഫ്, സിആർപിഎഫ് തുടങ്ങിയവർ രക്ഷാപ്രവർത്തനം തുടരുകയാണ്, എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

'ദിലീപ് കോടികൾ മുടക്കി സുപ്രീം കോടതിയിലേക്ക് പോയി... അക്കാര്യം തിരിച്ചടിയായേനെ'; അഡ്വ മിനി'ദിലീപ് കോടികൾ മുടക്കി സുപ്രീം കോടതിയിലേക്ക് പോയി... അക്കാര്യം തിരിച്ചടിയായേനെ'; അഡ്വ മിനി

പ്രളയം ഉണ്ടായി 10 മിനിറ്റിനകം തന്നെ 8 പേർ മരണപ്പെട്ടിരുന്നു. 15,000 തീർത്ഥാടകരെങ്കിലും സംഭവ സമയത്ത് അമർനാഥിലേക്ക് എത്തിക്കൊണ്ടിരുന്നിരുന്നു.കനത്ത മഴയെ അവഗണിച്ചും ജനം ഇവിടേക്ക് ഒഴുകുകയായിരുന്നു, തീർത്ഥാടകരിൽ ഒരാൾ പറഞ്ഞു. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഐടിബിപി ഉദ്യോഗസ്ഥർ അറിയിച്ചു. മഴ ഇപ്പോഴും തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ അമർനാഥ് യാത്ര താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് 5.30തോട് കൂടിയാണ് മേഘവിസ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഗുഹാ ക്ഷേത്രത്തിന് സമീപത്ത് വന്‍ വെളളപ്പാച്ചിലുണ്ടാവുകയായിരുന്നു.കൊവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് തീർത്ഥാടന യാത്ര ജൂൺ 30 നാണ് പുനരാരംഭിച്ചത്. മേഘ വിസ്സ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്.

ആരംഭിക്കലാമാ..പിസ തിന്ന് ആഘോഷിച്ച് ശ്രിന്ദയും മീര നന്ദനും...ചിത്രങ്ങൾ വൈറൽ

English summary
amarnath cloudburst;40 people missing..15,000 pilgrims shifted to safe place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X