കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ ആക്രമിച്ചത് സുരക്ഷയില്ലാതെ സഞ്ചരിച്ച വാഹനത്തെ!! വെളിപ്പെടുത്തല്‍ പുറത്ത്, സുരക്ഷാ വീഴ്ച!!

ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമു​ണ്ടായത് സുരക്ഷയില്ലാതെ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്കെന്ന് വിവരം.

Google Oneindia Malayalam News

ശ്രീനഗര്‍: ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമു​ണ്ടായത് സുരക്ഷയില്ലാതെ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്കെന്ന് വിവരം. ലഷ്‌കര്‍ ഇ-ത്വയ്ബ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം. നേരത്തെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അമര്‍നാഥ് യാത്രക്കയ്ക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ യാത്രയ്ക്കായി സുരക്ഷയൊരുക്കിയിട്ടുള്ള മാര്‍ഗ്ഗം വഴിയല്ല സ​ഞ്ചരിച്ചിട്ടുള്ളതെന്നും വാഹന വ്യൂഹനത്തിന് സൈന്യത്തിന്‍റെ സുരക്ഷ ലഭിച്ചില്ലെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരം.

ബലാലില്‍ നിന്ന് മിര്‍ ബസാറില്‍ നിന്ന് തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ഷ്രൈന്‍ ബോര്‍ഡ് വാഹനത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷക്ഷയില്‍ ജൂണ്‍ 28നാണ് അമര്‍നാഥ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഭീകരര്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ വെടി വെക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു ഭീകരര്‍ പോലീസിന് നേരെയും വെടിയുതുര്‍ത്തുവെന്നാണ് വിവരം.

 ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ!!

ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ!!

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പാക് ഭീകരസംഘടന ലഷ്കര്‍ ഇ ത്വയ്ബയാണെന്ന് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. പാക് ഭീകരന്‍ ഇസ്മയിലാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നും പോലീസ് ചൂണ്ടിക്കാണിച്ചു. അതീവ സുരക്ഷയില്‍ നടത്തിവന്നിരുന്ന അമര്‍നാഥ് യാത്രയ്ക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷക്ഷയില്‍ ജൂണ്‍ 28നാണ് അമര്‍നാഥ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഭീകരര്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ വെടി വെക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു ഭീകരര്‍ പോലീസിന് നേരെയും

അതീവ സുരക്ഷയില്‍ സുരക്ഷാ സേന

അതീവ സുരക്ഷയില്‍ സുരക്ഷാ സേന

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് കനത്ത സുരക്ഷാ വലയമൊരുക്കി ഇന്ത്യന്‍ സൈന്യം. 30,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പുറമേ സാറ്റലൈറ്റ് ട്രാക്കറും ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുമാണ് കശ്മീരില്‍ ഒരുക്കിയിരുന്നു. അമര്‍നാഥ് യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. വര്‍ഷത്തിലൊരിക്കല്‍ ഹിന്ദു ആരാധനാ മൂര്‍ത്തിയായ ശിവ ദര്‍ശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് സുരക്ഷയൊരുക്കുകയാണ് ലക്ഷ്യം. ബുധനാഴ്ചയാണ് അമര്‍നാഥ് യാത്ര ആരംഭിച്ചത്. കശ്മീരില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നത്. സംഘര്‍ഷബാധിത പ്രദേശമായ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ല വഴിയാണ് തീര്‍ത്ഥാടകര്‍ കടന്നുപോകുന്നത്.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

അമര്‍നാഥ് യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷയ്ക്ക് അധികസേനയെ നിയോഗിച്ചിട്ടുള്ളത്. തീര്‍ത്ഥാടകരുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാവുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. 100-150 തീര്‍ത്ഥാടകരെയും നൂറോളം പോലീസ് ഉദ്യഗസ്ഥരെയും ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.കശ്മീരില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നത്. സംഘര്‍ഷബാധിത പ്രദേശമായ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ല വഴിയാണ് തീര്‍ത്ഥാടകര്‍ കടന്നുപോകുന്നത്.

 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ 16 വര്‍ഷത്തിനിടെ 50 അമര്‍നാഥ് തീര്‍ത്ഥാടകരാണ് മൂന്ന് ഭീകരാക്രമണങ്ങളിലായി മരിച്ചത്. 12,750 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടന കേന്ദ്രം ദക്ഷിണ കശ്മീരിലെ പീര്‍ പഞ്‍ജല്‍ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ആദ്യ ബാച്ചില്‍ 2280 തീര്‍ത്ഥാടകരാണ് ജമ്മു കശ്മീരില്‍ നിന്ന് യാത്ര തിരിച്ചിട്ടുള്ളത്. തീര്‍ത്ഥാടകരുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാവുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. 100-150 തീര്‍ത്ഥാടകരെയും നൂറോളം പോലീസ് ഉദ്യഗസ്ഥരെയും ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ടത് ഗുജറാത്ത് സ്വദേശികള്‍

കൊല്ലപ്പെട്ടത് ഗുജറാത്ത് സ്വദേശികള്‍

ഗുജറാത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഗുജറാത്ത്
രജിസ്‌ട്രേഷനിലുള്ള ബസിനു നേരെ ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ബസിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 7 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ കയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരകര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് പുറമേ പോലീസിന് നേരെയും ആക്രമണമുണ്ടായി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ലഷ്കര്‍ ഇ ത്വയ്ബ പകരം വീട്ടി!!

ലഷ്കര്‍ ഇ ത്വയ്ബ പകരം വീട്ടി!!

ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് കശ്മീര്‍ താഴ് വരയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ സുരക്ഷാസേനയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജൂലൈ എട്ടിന് കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ശക്തമായ സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു.

സൂത്രധാരന്‍റെ ചിത്രം പുറത്ത്

സൂത്രധാരന്‍റെ ചിത്രം പുറത്ത്

ജമ്മു കശ്മീരില്‍ അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ സൂത്രധാരന്‍റെ ചിത്രം സുരക്ഷാസേന പുറത്തുവിട്ടതിന് പിന്നീട് കശ്മീരിലെ സുരക്ഷാ സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ യോഗം ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ശര്‍മ എന്ന ആദിലിന്‍റെ ചിത്രമാണ് പുറത്തുവിട്ടത്.

English summary
The bus carrying the pilgrims from Gujarat, which was attacked on Amaranth Yatra route, was not registered for the pilgrimage, raising questions on flouting of standard operating procedures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X