അമർനാഥ് ആക്രമണം!!! സർക്കാർ ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചെന്ന് കോണ്‍ഗ്രസ്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അമർനാഥ് ആക്രമണത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. തീർഥാടകർക്ക് നേരെ ആക്രമണമുണ്ടാകൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് എത്തു കൊണ്ടാണ് സർക്കാർ അവഗണിച്ചെന്നും കോൺഗ്രഗസ് വക്താവ് രൺദീപ് സർജേവാല ചോദിച്ചു. ഇന്റലിജൻസ് റിപ്പോർട്ട് സർക്കാർ ‌ അവഗണിക്കുകയായിരുന്നെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ് ഇതെന്നും രൺദേവ് പറഞ്ഞു.

എന്നാൽ അമർനാഥ് ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നു ബിജെപി വ്യക്തമാക്കി.കഴിഞ്ഞ 15 ദിവസങ്ങളായി യാതൊരു സുരക്ഷ പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും ഇതിനെ സുരക്ഷാ വീഴ്ച്ചയായി കാണരുതെന്നും ജനറല്‍ സെക്രട്ടറി രാം മാധവ് മാധ്യമങ്ങളോട് പറഞ്ഞു

 ഇന്റലിജൻസ് റിപ്പോർട്ട്

ഇന്റലിജൻസ് റിപ്പോർട്ട്

അമര്‍നാഥില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യന്വേഷ വിഭാഗം പൊലീസിന് ജൂണ്‍ 25ന് വിവരം നല്‍കിയിരുന്നു. 100 മുതല്‍ 200 വരെ ഭക്തരെയും പൊലീസുദ്യേഗസ്ഥെരെയും വധിക്കാന്‍ ഭീകര്‍ പദ്ധതിയിടുകയാണെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗം കൈമാറിയ റിപ്പോര്‍ട്ട്.

നടുക്കം രേഖപ്പെടുത്തി മോദി

നടുക്കം രേഖപ്പെടുത്തി മോദി

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടുക്കം രേഖപ്പെടുത്തി. വാക്കുകള്‍ക്ക് അതീതമാണ് വേദനയെന്നും സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു.

തീർഥാടകരെ തിരിച്ചെത്തിക്കും

തീർഥാടകരെ തിരിച്ചെത്തിക്കും


ഇന്നലെ നടന്ന ആക്രമണത്തിന് ശേഷം, തീര്‍ത്ഥാടകരുടെ ആദ്യ സംഘം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ജവഹര്‍ ടണല്‍ കടക്കും. സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രത്യേക മൂന്ന് ബസ്സുകളടക്കമുള്ള സന്നാഹങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ആക്രമണത്തെ കുറിച്ച് കൂടുതൽ അന്വേഷണം

ആക്രമണത്തെ കുറിച്ച് കൂടുതൽ അന്വേഷണം

അമർനാഥ് ആക്രമത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരം റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുമെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്കായി നല്‍കിയിരുന്ന സുരക്ഷാ ചട്ടങ്ങള്‍ ജനം പൂര്‍ണമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീര്‍ത്ഥാടകരുടെ മൃതദേഹങ്ങൾ എത്തിക്കും

തീര്‍ത്ഥാടകരുടെ മൃതദേഹങ്ങൾ എത്തിക്കും

ആക്രമണത്തില്‍ കൊല്ലപ്പെട്ട തീര്‍ത്ഥാടകരുടെ മൃതദേഹം ഇന്ന് സൂറത്ത് വിമാനത്താവളത്തില്‍ എത്തിക്കുമെന്നാണ് വിവരം.

പോലീസ് വാഹനത്തിനു നേരെ ആദ്യ ആക്രമണം

പോലീസ് വാഹനത്തിനു നേരെ ആദ്യ ആക്രമണം

തീവ്രവാദികൽ ആദ്യം പോലീസ് വാഹനത്തിന് നേരെ വെടിയുതിക്കുകയായിരുന്നു.. തുടര്‍ന്ന് പോലീസും തീവ്രവാദികളും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഈ സമയം അമര്‍നാഥില്‍ നിന്നുള്ള തീര്‍ത്ഥാടകരെയും വഹിച്ചു വന്ന ബസ്സിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു

ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍-ഇ തൊയ്ബ

ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍-ഇ തൊയ്ബ

ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍-ഇ തൊയ്ബ പ്രവര്‍ത്തകരാണെന്ന് ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. പാക് തീവ്രവാദി അബു ഇസ്മയിലാണ് ആക്രമണത്തിലെ മുഖ്യ സൂത്രധാരൻ. .

English summary
Just a day after the Amarnath Yatra terror attack in which at least seven pilgrims died while 19 others were injured, Congress has accused the Central government of security lapse which led to the incident.
Please Wait while comments are loading...