മദ്യം കൊണ്ടുവരാൻ ആംബുലൻസ്, കൂടെ ബെല്ലി ഡാൻസും, പൂർവ്വ വിദ്യാർത്ഥി സംഗമം പൊളിച്ചടുക്കിയത് ഇങ്ങനെ...

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: കേരളത്തിൽ സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആംബുലൻസിൽ മൈക്ക് സെറ്റ് കെട്ടി അനൗൻസ്മെന്റ് വാഹനമായി ഉപയോഗിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കേണ്ട ആംബുലൻസിനെ രാഷ്ട്രീയപ്രചരണത്തിന് ഉപയോഗിച്ചു എന്നതാണ് കേരളത്തിൽ നടന്നതെങ്കിൽ. ദില്ലിയിൽ നടന്നത് അതിലും ഭീകരമാണ്.

മദ്യകുപ്പികൾ എത്തിക്കാനായിരുന്നു ആംബുലൻസ് ഉപയോഗിച്ചത്. കോളേജില്‍ ഡോക്ടര്‍മാരുടെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലായിരുന്നു സംഭവം. ആംബുലൻസിൽ മദ്യ കുപ്പികൾ എത്തിച്ചും ബെല്ലി ഡാൻസ് ആസ്വദിച്ചുമാണ് ഡോക്ടർമാർ പൂർവ്വ വിദ്യാർത്ഥി സംഗമം ആസ്വദിച്ചത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മീറത്തിലെ ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് വിവാദത്തിലായിരിക്കുന്നത്.

അന്വേഷണത്തിന് ഉത്തരവിട്ടു

അന്വേഷണത്തിന് ഉത്തരവിട്ടു

1992ലെ ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമമാണ് നടന്നത്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള ആഘോഷം തിങ്കളാഴ്ച്ച ഉച്ച മുതലേ തുടങ്ങിയിരുന്നു. അതേസമയം താൻ ലീവിലായിരുന്നെന്നാണ് പകോളേജ് പ്രിൻസിപ്പാളിന്റെ വാദം. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു

സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു

മദ്യക്കുപ്പികളടങ്ങിയ പെട്ടികൾ അട്ടിക്കിട്ട ആംബുലൻസ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് കോളേജ് അധികൃതർക്ക് പുറമേ ഉത്തപ്രദേശ് സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഗീതവും നൃത്തവും നല്ലതാണെങ്കിലും ഇത്തരത്തിലുള്ള ആഭാസത്തരങ്ങള്‍ ഞങ്ങള്‍ വിദ്യാര്‍ഥികളായിരുന്ന കാലത്ത് നടന്നിരുന്നില്ലെന്നും യുപി ആരോഗ്യ വിദ്യാഭാസ വകുപ്പ് ഡയറക്ടർ പറഞ്ഞു. യുപി ആരോഗ്യ വിദ്യാഭാസ വകുപ്പ് ഡയറക്ടറും ഇതേ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

ശക്തമായ നടപടി

ഡോക്ടർമാർക്കെതിരെ ശക്തമായ നടപടി മദ്യപിച്ച് നൃത്തം ചെയ്യുകയും ആര്‍പ്പു വിളിക്കുകയും ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരേ ശക്തമായ നടപടികൈക്കൊള്ളുമെന്ന് യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അതേസമയം ഇത്തരമൊരു സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ താത്ക്കാലിക ചുമതലയുള്ള വിനയ് അഗര്‍വാള്‍ പറഞ്ഞത്.‌ പരിപാടി സംഘടിപ്പിച്ചവര്‍ വാടകക്കെടുത്ത വാഹനങ്ങളാണോ അതോ മെഡിക്കല്‍ കോളേജിന്റെ വാഹനമാണോ ഉപയോഗിച്ചതെന്നുള്ള കാര്യം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

റഷ്യൻ സുന്ദരികളുടെ ബെല്ലി ഡാൻസ്

റഷ്യന്‍ ബെല്ലി നര്‍ത്തകര്‍ നൃത്തം ചെയ്യുന്നതും ചുറ്റും ഡോക്ടര്‍മാര്‍ ആര്‍പ്പുവിളിക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. UP 15 CT 2860 നമ്പറുള്ള ആംബുലൻസിൽ മദ്യകുപ്പികളുടെ ബോക്സുകൾ നിറച്ച് കൊണ്ടുപോകുന്ന ചിത്രങ്ങൾ എഎൻഐയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു ചീത്രം ബെല്ലി ഡാൻസിന്റഎ കൂടി ആയിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
An alumni meet at a government-run medical college in Meerut in Uttar Pradesh has raised eyebrows as ambulance was used to ferry liquor cartons and belly dancers from Russia were called to perform at the function.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്