കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് അംബാസിഡര്‍ മോദിക്ക് കൈ കൊടുത്തു

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായുമായ നരേന്ദ്ര മോദിയോടുള്ള തൊട്ടുകൂടായ്മ അമേരിക്ക് അവസാനിപ്പിക്കുന്നു. ഇന്ത്യയിലെ യുഎസ് അംബാസിഡന്‍ നാന്‍സി പവാല്‍ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ ഗാന്ധി നഗറിലുള്ള മോദിയുടെ ഔദ്യോഗിക വസതിയില്‍ രാവിലെ പത്തുമണിയോടെയായിരുന്നു കൂടിക്കാഴ്ച.

2005ല്‍ മോദിക്ക് യുഎസ് വിസ നിഷേധിച്ചതിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച. ഇതോടെ മോദിക്കുള്ള വിലക്ക് നീങ്ങുമെന്നാണ് കരുതുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് അമേരിക്ക മോദിക്ക് വിസ നിഷേധിച്ചത്. ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ സാഹചര്യത്തില്‍ അദ്ദേഹത്തിന് വീസ നല്‍കുമെന്ന് സൂചനയുണ്ട്.

അതേസമയെ കൂടിക്കാഴ്ചയക്ക് പിന്നില്‍ അസ്വഭാവികമായ ഒന്നുമില്ലെന്നും മോദി എന്ന രാഷ്ട്രീയ നേതാവിനെ കാണുക എന്ന താത്പര്യമാത്രമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നില്ലെന്നുമാണ് അമേരിക്കന്‍ എംബസിയുടെ വിശദീകരണം.

ഒരു സുഹൃദ് രാഷ്ട്രത്തിന്റെ പ്രതിനിധി, രാജ്യത്തെ ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവിനെ കാണണമെന്ന താത്പര്യം പ്രകടിപ്പിച്ചാല്‍ വിദേശമന്ത്രാലയം അതിനുള്ള സൗകര്യം ചെയ്തു കൊടുക്കാറുണ്ടെന്ന് വിദേശമന്ത്രാലയവക്താവ് അക്ബറുദ്ദീന്‍ പറഞ്ഞു.

മോദിയും പവലും തമ്മില്‍ കൂടിക്കാഴ്ച

മോദിയും പവലും തമ്മില്‍ കൂടിക്കാഴ്ച

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോദിയെ യുഎസ് അംബാസിഡര്‍ കാണുന്നത് പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നാല്‍ കൂടിക്കാഴ്ചയില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം

അമേരിക്കന്‍ എംബസി വിശദീകരണം

അമേരിക്കന്‍ എംബസി വിശദീകരണം

കൂടിക്കാഴ്ചയക്ക് പിന്നില്‍ അസ്വഭാവികമായ ഒന്നുമില്ലെന്നും മോദി എന്ന രാഷ്ട്രീയ നേതാവിനെ കാണുക എന്ന താത്പര്യമാത്രമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നില്ലെന്നുമാണ് അമേരിക്കന്‍ എംബസിയുടെ വിശദീകരണം.

ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന്റെ വിശദീകരണം

ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന്റെ വിശദീകരണം

ഒരു സുഹൃദ് രാഷ്ട്രത്തിന്റെ പ്രതിനിധി, രാജ്യത്തെ ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവിനെ കാണണമെന്ന താത്പര്യം പ്രകടിപ്പിച്ചാല്‍ വിദേശമന്ത്രാലയം അതിനുള്ള സൗകര്യം ചെയ്തു കൊടുക്കാറുണ്ടെന്ന് വിദേശമന്ത്രാലയവക്താവ് അക്ബറുദ്ദീന്‍ പറഞ്ഞു.

മോദിക്ക് അമേരിക്ക വിസ ഇനി നല്‍കുമോ

മോദിക്ക് അമേരിക്ക വിസ ഇനി നല്‍കുമോ

2002ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് അമേരിക്ക മോദിക്ക് വിസ നിഷേധിച്ചിരുന്നു. 2005ല്‍ വിസ നിഷേധിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രതിനിധി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതോടെ മോദിയുടെ വിലക്ക് നീങ്ങുമെന്നാണ് സൂചന

English summary
U.S. Ambassador Nancy Powell travelled today to Gandhinagar to mark a significant change in U.S. Foreign Policy as she sat down with Narendra Modi, the BJP’s PM candidate, after a what is a 9 year long chill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X