കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ രാജിക്കത്ത് സോണിയ ഗാന്ധിയുടെ കൈയിലുണ്ട്; ഞെട്ടിച്ച് അശോക് ഗെലോട്ട്

Google Oneindia Malayalam News

ജയ്പൂര്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുനസംഘടന ഉണ്ടായേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. തന്റെ രാജി കത്ത് ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പക്കലുണ്ടെന്ന് അശോക് ഗെലോട്ട് ശനിയാഴ്ച പറഞ്ഞു. ഭരണത്തെ ബാധിക്കുന്നതിനാല്‍ കിംവദന്തികള്‍ക്ക് ചെവികൊടുക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു എന്നും അശോക് ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ ആര്‍ക്കും ഒരു സൂചനയും ലഭിക്കില്ല. ഞാന്‍ രാജ്യമോ സ്വര്‍ഗമോ മോക്ഷമോ ആഗ്രഹിക്കുന്നില്ല. ദുരിതമനുഭവിക്കുന്നവരുടെ ദുഃഖങ്ങള്‍ അകറ്റാന്‍ സഹായകമാകണം എന്നാണ് എന്റെ ആഗ്രഹം, അശോക് ഗെലോട്ട് പറഞ്ഞു. 1998 ല്‍ ആദ്യമായി മുഖ്യമന്ത്രിയായത് മുതല്‍ തന്റെ രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷയുടെ പക്കലുണ്ടെന്നും മുഖ്യമന്ത്രിയെ മാറ്റാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സ്വാതന്ത്ര്യമുണ്ടെന്നും ഗെലോട്ട് പറഞ്ഞു. കഴിഞ്ഞ 2 - 3 ദിവസമായി രാജസ്ഥാന്‍ മുഖ്യമന്ത്രിയെ മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

'എസ്എഫ്‌ഐക്കാര്‍ ദേഷ്യക്കാരാണെന്നാണ് പറയാറുള്ളത്,പക്ഷെ സച്ചിനേട്ടന്‍ അങ്ങനല്ല': പ്രണയം പറഞ്ഞ് ആര്യയും സച്ചിനും'എസ്എഫ്‌ഐക്കാര്‍ ദേഷ്യക്കാരാണെന്നാണ് പറയാറുള്ളത്,പക്ഷെ സച്ചിനേട്ടന്‍ അങ്ങനല്ല': പ്രണയം പറഞ്ഞ് ആര്യയും സച്ചിനും

1

ഇത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വ്യാഴാഴ്ച പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തിരികൊളുത്തിയത്. രണ്ടാഴ്ചയ്ക്കിടെ പാര്‍ട്ടി നേതൃത്വവുമായി സച്ചിന്‍ പൈലറ്റ് നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നതിനെ കുറിച്ചുള്ള സാധ്യതകളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ സംസാരിച്ചെന്ന സൂചന സച്ചിന്‍ പൈലറ്റ് നല്‍കിയിരുന്നു.

2

സച്ചിന്‍ പൈലറ്റ് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് അതാണ്. എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ കൈക്കൊള്ളും. ഗ്രൗണ്ടില്‍ ജോലി ചെയ്യുന്നവര്‍ ശരിയായ അഭിപ്രായം പറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അടുത്ത ഏതാനും ആഴ്ചകളിലും മാസങ്ങളിലും പാര്‍ട്ടിക്ക് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഫീഡ്ബാക്ക് ലഭിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

3

2020 ജൂലൈയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ സച്ചിന്‍ പൈലറ്റ് പരസ്യമായി രംഗത്തെത്തിയത് സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരുന്നു. പിന്നീട്, 'വിമത നേതാക്കളുടെ' പരാതികള്‍ പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി കേള്‍ക്കുമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് തന്റെ വിമത നീക്കം ഉപേക്ഷിക്കുകയായിരുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസ് മേധാവി, ഉപമുഖ്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ സച്ചിന്‍ പൈലറ്റ് വഹിച്ചിരുന്നു. 2018 ല്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപെട്ടത്.

4

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ ആയിരുന്നിട്ട് പോലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെലോട്ട് തന്നെ മുഖ്യമന്ത്രിയാകുകയായിരുന്നു. 2020-ല്‍, സച്ചിന്‍ പൈലറ്റിന്റെ പരാതികള്‍ പരിശോധിക്കാം എന്നും പാര്‍ട്ടിയിലും സംസ്ഥാന സര്‍ക്കാരിലും തന്റെ അനുയായികള്‍ക്ക് മികച്ച പ്രാതിനിധ്യം നല്‍കാമെന്നും വാഗ്ദാനം നല്‍കിയാണ് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഗാന്ധി കുടുംബം ശ്രമിച്ചത്.

5

രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായികള്‍ ബി ജെ പിയിലേക്ക് നിരന്തരം കൂറുമാറുന്നത് ഗാന്ധി കുടുംബത്തിന് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായികളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, ആര്‍ പി എന്‍ സിംഗ് എന്നിവരാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്.

ഇതാണല്ലേ ക്ലാസിക് ബ്യൂട്ടി....സ്വാസികയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

English summary
amid rajasthan political Uncertainty Ashok Gehlot said his resignation letter is with Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X