കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കൂടുന്നു, നടപടി കര്‍ശനമാക്കണം; കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ് വര്‍ദ്ധിക്കുന്നതിനിടയില്‍, മതിയായ പരിശോധനകള്‍ ഉറപ്പാക്കാനും പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത വര്‍ദ്ധിപ്പിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയോടും ആറ് സംസ്ഥാനങ്ങള്‍ക്കുമാണ് കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡല്‍ഹി, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട് എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരാനിരിക്കുന്ന ഉത്സവങ്ങളും ബഹുജന പങ്കാളിത്തമുള്ള പരിപാടികളും കൊവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പകരാന്‍ സഹായിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

dds

ആര്‍ ടി പി സി ആര്‍, ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവയുടെ നിര്‍ദ്ദിഷ്ട വിഹിതം നിലനിര്‍ത്തിക്കൊണ്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മതിയായ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കൂടുതല്‍ കേസുകള്‍, പോസിറ്റിവിറ്റി നിരക്ക്, ക്ലസ്റ്ററുകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളെ സംസ്ഥാനം സൂക്ഷ്മമായി നിരീക്ഷിക്കണം.

'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല

കഴിഞ്ഞ മാസം ദേശീയ തലസ്ഥാനത്ത് ഉയര്‍ന്ന രീതിയില്‍ പ്രതിദിന കേസുകള്‍ (811 കേസുകള്‍) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഓഗസ്റ്റ് 5 ന് 2202 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും രാജേഷ് ഭൂഷണ്‍ ഡല്‍ഹിക്ക് അയച്ച കത്തില്‍ പറഞ്ഞു.

ഓഗസ്റ്റ് 5 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ പ്രതിവാര പുതിയ കേസുകളില്‍ 8.2 ശതമാനവും ഡല്‍ഹിയിലാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്കില്‍ ഡല്‍ഹിയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 29ന് അവസാനിച്ച ആഴ്ചയിലെ 5.90 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റ് 5ന് അവസാനിച്ച ആഴ്ചയില്‍ 9.86 ശതമാനമായി ഉയര്‍ന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ

കേരളത്തില്‍ കഴിഞ്ഞ മാസം ശരാശരി 2,347 കേസുകളും മഹാരാഷ്ട്രയില്‍ 2,135 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പങ്കുവെച്ച് കൊവിഡിനുള്ള പുതിയ നിരീക്ഷണ മാര്‍ഗം ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

രോഗലക്ഷണങ്ങളിലെ ചില മാറ്റങ്ങളും രോഗത്തിന്റെ ക്ലിനിക്കല്‍ പ്രകടനങ്ങളും കണക്കിലെടുത്ത്, എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെയും ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്.

അന്താരാഷ്ട്ര യാത്രക്കാരുടെ നിര്‍ദ്ദിഷ്ട സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗും സെന്റിനല്‍ സൈറ്റുകളില്‍ നിന്നുള്ള സാമ്പിളുകളും പുതിയ കൊവിഡ് കേസുകളുടെ പ്രാദേശിക ക്ലസ്റ്ററില്‍ നിന്നുള്ള സാമ്പിളുകളുടെ ശേഖരണവും ഒരുപോലെ പ്രധാനമാണ്.

വിമാനത്തിന് മുകളില്‍ കയറിയിരുന്ന് റായ് ലക്ഷ്മി, എന്തിനുള്ള പുറപ്പെടാണെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍

അത്തരം സാമ്പിളുകള്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉടന്‍ തന്നെ നിയുക്ത ലാബിലേക്ക് അയയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റുകള്‍, അന്തര്‍സംസ്ഥാന ബസ് സ്റ്റാന്‍ഡുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പാക്കുന്നതിന് ശ്രദ്ധ നല്‍കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Amid rising cases of Covid-19 central government has asked states to ensure adequate testing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X