വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ അമിത്ഷായും, നിതിന്‍ ഗഡ്കരിയും; എന്താണ് സംഭവിച്ചതെന്നറിയാതെ അധികൃതര്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. സംഭവം വേറൊന്നുമില്ല ഉത്തര്‍പ്രദേശിലെ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ പേരുകളാണ് നിലവില്‍ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുന്നത്.
സഞ്ജിത്ത് വധക്കേസ് : പൊലീസ് അന്വേഷണത്തിൽ അലംഭാവമെന്ന് ബിജെപി; കോടതിയെ സമീപിക്കും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ലോക്സഭ സ്പീക്കര്‍ ഓംബിര്‍ല, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പുഷ്യു ഗോയല്‍ എന്നീ പേരുകളടങ്ങിയ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഉച്ചര്പ്രദേശിലെ ഇറ്റാവാ ജില്ലയിലെ താഖാ തഹസില്‍ എന്ന ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.

നിലവില്‍ ഇത് വിവാദമായിരിക്കുകയാണ്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും. ഇതിന്മേല് അന്വേഷണം നടത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കി. കോന്ദ്ര മന്ത്രിമാരുടെ പേരിന് സാമ്യമുള്ള പേരുകളാണ് സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അമിത്ഷാ, നിതിന്‍ഗഡ്കരി, ഓംബിര്‍ല, പിയുശ് ഗോയല്‍ എന്നിവരുടെ പേരുകളാണ് സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ അമിത്ഷാ യുടെ വയസ് 33 എന്നും നിതിന്‍ ഗഡ്കരിയുടെ വയസ് 30 എന്നും, പുഷ്യു ഗോയല്‍ 37 എന്നും, ഓംബിര്ലയുടേയത് 26 എന്നിങ്ങനെയാണ് ചേര്‍ത്തിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റ് പ്രകാരം വാക്സിന് സ്വീകരിച്ചവര്‍ ഒന്നാം ഡോസ് സ്വീകരിച്ചത് ഡിസബര്‍ 12ന് ഉത്തര്‍പ്രദേശിലെ തന്നെ ഇറ്റാവാ ജില്ലയിലെ സരസൈനാവാര് സിഎച്ച്സി 1 എന്ന കേന്ദ്രത്തില്‍ നിന്നാണെന്നാണ് വ്യക്തമാകുന്നത്. കൂടാതെ സെക്കന്റ് ഡോസ് സ്വീകരിക്കേണ്ട സമയം 2022 മാര്‍ച്ച് 5നും, 2022 ഏപ്രില്‍ 3ന് ഇടയിലുമാണ്.
"ബിജെപി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ, ശ്രീധരന്റെ തീരുമാനം വൈകി വന്ന വിവേകം" - എം.വി ജയരാജന്

ഈ സംഭവം ആരുടേയോ ഗൂഢാലോചനയാണെന്നാണ് തോന്നുന്നതെന്ന് സിഎംഒ ഡോ.ഭഗവാന് ദാസ് ഭിറോറിയ പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ പേരുകള്‍ ബോധപൂര്‍വം ഉപയോഗിച്ചതാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നതതല അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും. വൈകാതെ തന്നെ ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.