Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപ്പു ജയന്തി ആഘോഷം: അമിത് ഷാ സിദ്ധരാമയ്യയ്ക്കെതിരെ, സംസ്ഥാനത്തിന് നേട്ടമുണ്ടാകില്ല!

ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷങ്ങളില്‍ കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടക സര്‍ക്കാര്‍ ടിപ്പുസുല്‍ത്താന്‍ ജയന്തിയില്‍ ആവേശഭരിതരാണെന്നും അതേ സമയം കര്‍ണ്ണാടക മഹോത്സവത്തിന് ആവശ്യമുള്ളത്ര പ്രാധാന്യം നല്‍കിയില്ലെന്നുമാണ് അമിത് ഷാ ആരോപിക്കുന്നത്. ബെംഗളൂരുവില്‍ നവ കര്‍ണാടക നിര്‍മാണ പരിവര്‍ത്തന യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

വോഡഫോണില്‍ രണ്ട് കിടിലന്‍ പ്ലാനുകള്‍: പ്രതിദിനം 1ജിബി ഡാറ്റയും അണ്‍ലിമിറ്റ‍് കോളിംഗും, റോമിംഗ് ഫ്രീ! |

കര്‍ണാടക സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച അമിത് ഷാ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലാണെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ അഴിമതിയില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുവെന്നും ആരോപിക്കുന്നു. രാജ്യത്ത് കര്‍ണ്ണാടക സര്‍ക്കാരാണ് ഏറ്റവുമധികം അഴിമതിയില്‍ മുങ്ങിയ സംസ്ഥാനമെന്ന് സര്‍വേയെ ഉദ്ധരിച്ച് അമിത് ഷാ ചൂണ്ടിക്കാണിച്ചു. കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് അനുവദിക്കുന്ന ഫണ്ടുകള്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്നും ഷാ ആരോപിക്കുന്നു.

 പ്രതിഷേധിക്കുമെന്ന് ഭീഷണി

പ്രതിഷേധിക്കുമെന്ന് ഭീഷണി


ബിജെപിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം സംബന്ധിച്ച വാഗ് വാദങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന. മുന്‍ മൈസൂര്‍ ഭരണാധികാരിയുടെ ജന്മദിനാഘോഷങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെങ്കില്‍ വലിയ പ്രതിഷേധത്തിന് സാക്ഷിയാവുമെന്നാണ് ബിജെപിയുടെ ഭീഷണി. നവംബര്‍ 10നാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി.

 ടിപ്പുസുല്‍ത്താന്‍ ജയന്തിക്കെതിരെ

ടിപ്പുസുല്‍ത്താന്‍ ജയന്തിക്കെതിരെ


രാജ്യത്ത് ടിപ്പു ജയന്തി ആഘോഷിക്കാനിരിക്കെ ടിപ്പു വിരുദ്ധ പ്രസ്താവനകളുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്ഗെ നേരത്തെ രംഗത്തെത്തിയിരുന്നു. ടിപ്പുവിനെ ഹിന്ദുവിരുദ്ധനെന്ന് വിശേഷിപ്പിച്ച ഹെഡ്ഗെ നവംബര്‍ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കാനിരിക്കെ ആഘോഷങ്ങള്‍ക്കൊന്നും തന്നെ ക്ഷണിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കര്‍ണ്ണാടക ചീഫ് സെക്രട്ടറിയ്ക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു പരിപാടിയ്ക്കും തന്നെ ക്ഷണിക്കരുതെന്നും ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ അനന്ത്കുമാര്‍ ആവശ്യപ്പെടുന്നു.

ടിപ്പു ഹിന്ദുവിരുദ്ധന്‍

ടിപ്പു ഹിന്ദുവിരുദ്ധന്‍

ടിപ്പു ഹിന്ദുവിരുദ്ധനാണെന്നും മൈസൂരുവിലും കൂര്‍ഗ്ഗിലും വച്ച് നിരവധി പേരുടെ തലയറുത്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. വിവാദങ്ങളുടെ താരമായ ഹെഡ്ഗെ നേരത്തെ ഡോക്ടറെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഉത്തര കന്നഡയിലായിരുന്നു സംഭവം.

ടിപ്പു ഹിന്ദുക്കളെ കൊന്നൊടുക്കി

ടിപ്പു ഹിന്ദുക്കളെ കൊന്നൊടുക്കി

ഇന്ത്യയുടെ ആദ്യത്തെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന ടിപ്പു സുല്‍ത്താന്‍ ശ്രീരംഗപട്ടണത്തും കൊഡഗിലും വെച്ച് ആധിപത്യമുറപ്പിക്കുന്നതിന് വേണ്ടി നിരവധി ഹിന്ദുക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബിജെപി നേതാവ് വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്.

കൊലപാതകിയും ബലാത്സംഗ വീരനും

കൊലപാതകിയും ബലാത്സംഗ വീരനും

കത്തില്‍ ആനന്ത് ഹെഗ്‌ഡേ വളരെ മോശം പരാമര്‍ശങ്ങളാണ് ടിപ്പു സുല്‍ത്താനെതിരെ നടത്തിയിരിക്കുന്നത്. ടിപ്പുവിനെ ക്രൂരനായ കൊലയാളിയായും കൂട്ടബലാത്സംഗം നടത്തിയ വ്യക്തിയായുമെല്ലാമാണ് ഹെഗ്‌ഡേ ചിത്രീകരിച്ചിരിക്കുന്നത്.

ബന്ധുക്കൾ നിയമനടപടിക്ക്

ബന്ധുക്കൾ നിയമനടപടിക്ക്

ഹെഗഡേയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ടിപ്പുവിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. ടിപ്പു കുടുംബത്തിലെ ആറാം തലമുറയില്‍ പെട്ട ഭക്തിയാര്‍ അലിയാണ് ഹെഗ്‌ഡെയ്‌ക്കെതിരെ നിയമനടി സ്വീകരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+