ഡിസംബര്‍ വരെ സമയമുണ്ട്, എന്തിനിത്ര തിരക്ക്...സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് അമിത് ഷാ
മോദിയുടെ മാസ്റ്റര്‍ സ്‌ട്രോക്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഭയം. സര്‍ക്കാര്‍ തീരുമാനത്തില്‍ മുലായവും മായാവതിയും കെജ്രിവാളും രാഹുല്‍ ഗാന്ധിയും എന്തിനാണ് ഇത്ര പരിഭ്രാന്തരാകുന്നത്?
ദില്ലി: രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നിലവിലെ പ്രതിസന്ധി താല്‍ക്കാലികമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 500,1000 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മാസ്റ്റര്‍സ്‌ട്രോക്ക്' ആണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ നിലവില്‍ ഒരു പ്രശ്‌നവും നേരിടുന്നില്ല.
മോദിയുടെ മാസ്റ്റര്‍ സ്‌ട്രോക്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഭയം. സര്‍ക്കാര്‍ തീരുമാനത്തില്‍ മുലായവും മായാവതിയും കെജ്രിവാളും രാഹുല്‍ ഗാന്ധിയും എന്തിനാണ് ഇത്ര പരിഭ്രാന്തരാകുന്നത്? ഹവാല സംഘങ്ങള്‍ക്കും മാഫിയകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും തീവ്രവാദി സംഘങ്ങള്‍ക്കും കരിഞ്ചന്തക്കാര്‍ക്കും പ്രശ്‌നമുണ്ടാകുമെന്ന് മനസ്സിലാക്കാം. എന്നാല്‍ പ്രതിപക്ഷ നിരയില്‍ നിന്നുമുണ്ടായ ഈ തരത്തിലുള്ള എതിര്‍പ്പ് ആശ്ചര്യപ്പെടുത്തുന്നെന്നും അമിത് ഷാ കൂട്ടി ചേര്‍ത്തു.

ഇപ്പോള്‍ നടപടി എടുത്തതിന്
നവംബര്‍ ഏഴ് വരെ എന്തുകൊണ്ട് കള്ളപ്പണത്തിനെതിരെ നടപടി എടുക്കിന്നില്ല എന്നായിരുന്നു അവരുടെ ചോദ്യം. ഇപ്പോള്‍ അവര്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് അമിത് ഷാ പറഞ്ഞു.

കള്ളപ്പണക്കാര്‍ക്കെതിരെ
എടിഎമ്മുകളില്‍ നിന്നും പണമെടുക്കാന്‍ ജനങ്ങള്‍ക്ക് ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടെന്ന സമ്മതിച്ച അദ്ദേഹം, കള്ളപ്പണക്കാരെ തുരത്താനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് പൊതുജനം സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഇടത്തരക്കാര്‍ക്ക്
ഇടത്തരക്കാര്‍ക്കും ദരിദ്രര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും യാതൊരു പ്രശ്‌നവും ഉണ്ടാകാന്‍ പോകുന്നില്ല.

തിരിക്കു വേണ്ട
ഡിസംബര്‍ അവസാനം വരെ പണം കൈമാറാന്‍ സമയമുണ്ടെന്നിരിക്കെ ആരും തിരക്കടിക്കേണ്ടെന്നും ബിജെപി തലവന്‍ പറഞ്ഞു.

അഴിമതി
അഴിമതി അവസാനിപ്പിക്കാനുള്ള പ്രവൃത്തിക്ക് മോദി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഏറെ ഗുണകരമാകുമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications