കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ ഉഴപ്പനായിരുന്നു... വിഭജന പരാമര്‍ശത്തില്‍ ശശി തരൂരിന്റെ ക്ലാസ് മറുപടി!!

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോര് കനക്കുന്നു. കഴിഞ്ഞ ദിവസം മതത്തിന്റെ പേരില്‍ രാജ്യത്തെ ആദ്യമായി വിഭജിച്ചത് കോണ്‍ഗ്രസാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ തീരെ ശ്രദ്ധിച്ച് കാണില്ല. മഹാ ഉഴപ്പനായിരുന്നുവെന്നാണ് തോന്നുന്നുവെന്നാണ് തരൂര്‍ പറഞ്ഞു.

1

രണ്ട് രാജ്യം വേണമെന്ന വാദം ആദ്യം ഉയര്‍ത്തിയതും അതിനെ പിന്തുണച്ചതും ഹിന്ദു മഹാസഭയാണെന്ന കാര്യം അമിത് ഷായ്ക്ക് അറിയില്ലെന്നും ശശി തരൂര്‍ പറയുന്നു. പൗരത്വ ബില്‍ ഭരണഘടനയ്ക്ക് മേലുള്ള അതിക്രമമാണ്. നമ്മള്‍ എല്ലാവര്‍ക്കും വേണ്ടി സ്വതന്ത്ര്യ ഇന്ത്യ ഉണ്ടാക്കണം. ഒരാളെ പോലും മതത്തിന്റെ പേരില്‍ നമ്മള്‍ വിഭജിക്കാന്‍ പാടില്ലെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ വിഭജനം അനുവദിച്ചിട്ടില്ലെങ്കില്‍ പൗരത്വ ബില്ലിന്റെ ആവശ്യം വരില്ലായിരുന്നുവെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ തരൂര്‍ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചിരുന്നു. ദേശീയതയെ നിര്‍വചിക്കുന്നത് മതമാണെന്നത് പാകിസ്താന്റെ ആശയമാണ്. മതപരമായ വിവേചനമാണ് ബില്ലിലൂടെ അനുമതി നല്‍കുന്നത്. വെറും ആറ് മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നമ്മള്‍ പൗരത്വത്തിന് നിര്‍ദേശിക്കുന്നത്. മറ്റ് മതങ്ങളില്‍ ഉള്ളവരെ ഈ ബില്‍ അവഗണിക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. അതേസമയം ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ ബില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.

അതേസമയം ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വമ്പന്‍ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ത്രിപുരയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സര്‍വീസുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതിഷേധം കനത്ത അക്രമത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളും ബില്ലിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. നാളെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. ചര്‍ച്ചകളും നടക്കുന്നുണ്ട്.

 പൗരത്വ ബില്‍ പിന്തുണ വേണ്ട...ശിവസേനയ്ക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ്, പിന്തുണ പിന്‍വലിക്കുമോ? പൗരത്വ ബില്‍ പിന്തുണ വേണ്ട...ശിവസേനയ്ക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ്, പിന്തുണ പിന്‍വലിക്കുമോ?

English summary
amit shah didnt pay attention in history class shashi tharoor mocks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X