അമിത് ഷാ ഒരിക്കലും മോദിയെ മോശക്കാരനാക്കി സംസാരിച്ചിട്ടില്ല, തിരുത്തുമായി സത്യപാല്‍ മാലിക്ക്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയും അതിന് ശേഷം അമിത് ഷാ പറഞ്ഞ കാര്യങ്ങളും വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഞാന്‍ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. എന്നാല്‍ അദ്ദേഹം ആ സമയത്ത് ഒട്ടും ശാന്തനായിരുന്നില്ല. ഞാന്‍ പറയുന്നത് കേള്‍ക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹം എന്നോട് അമിത് ഷായെ കാണാന്‍ പറഞ്ഞുവെന്നും മാലിക് പറയുന്നു. അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ ചിലര്‍ ചേര്‍ന്ന് വഴി തെറ്റിക്കുകയാണെന്ന് അമിത് ഷാ തന്നോട് പറഞ്ഞതായി സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. ഇതാണ് അദ്ദേഹം തിരുത്തിയത്.

പ്രധാനമന്ത്രിക്ക് ഒരു ദിവസം ഈ തെറ്റിദ്ധരിപ്പിക്കുന്നവരെ ശരിക്കും മനസ്സിലാവുമെന്ന് അമിത് ഷാ തന്നോട് പറഞ്ഞിരുന്നു. കാര്‍ഷിക നിയമത്തെ കുറിച്ചും അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലാവും. എന്നാല്‍ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക എന്ന ഉദ്ദേശത്തോടെ അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ല. എന്റെ ആശങ്കകള്‍ അദ്ദേഹത്തിന് മനസ്സിലാവുമെന്ന് മാത്രമാണ് അമിത് ഷാ പറഞ്ഞതെന്നും മാലിക് വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം മാലിക് പറഞ്ഞ കാര്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. പ്രധാനമന്ത്രി ധാര്‍ഷ്ട്യക്കാരനാണെന്നായിരുന്നു മാലിക് പറഞ്ഞത്. കാര്‍ഷിക നിയമത്തില്‍ തനിക്ക് പറയാനുള്ളത് പോലും മോദി കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയെ അമിത് ഷാ ഭ്രാന്തനെന്ന് വിളിച്ചുവെന്ന് സത്യപാല്‍ മാലിക് പറയുന്നുണ്ടെന്നും, ഭരണഘടനാ അധികാരമുള്ളവരാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മോദിജി ഇത് സത്യമാണോ എന്നും മല്ലികാര്‍ജുന്‍ ഗാര്‍ഗെ ചോദിക്കുന്നു. അതേസമയം താന്‍ അമിത് ഷായെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, സത്യാ, പ്രധാനമന്ത്രിയുടെ മനോനില നഷ്ടമായിരിക്കുകയാണ്. നിങ്ങള്‍ അതൊന്നും കാര്യമാക്കേണ്ട. തന്നെ വന്ന് കാണണമെന്നുമാണ് അമിത് ഷാ പറഞ്ഞതെന്ന് ഈ വീഡിയോയില്‍ സത്യപാല്‍ മാലിക് പറയുന്നുണ്ട്. അതാണ് വിവാദത്തിലായത്. നേരത്തെ തന്നെ ബിജെപി സര്‍ക്കാരുമായി തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ നടത്തുന്ന വ്യക്തിയാണ് സത്യപാല്‍ മാലിക്.
കേന്ദ്രത്തിനോട് കര്‍ഷക വിഷയങ്ങളില്‍ പരസ്യമായി തന്നെ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു മാലിക്. അദ്ദേഹത്തെ നിയന്ത്രിക്കണമെന്ന് നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ തീരുമാനമായിട്ടില്ല. നമ്മുടെ അഞ്ഞൂറോളം കര്‍ഷകര്‍ കൊല്ലപ്പെട്ടുവെന്ന് ഞാന്‍ മോദിയോട് പറഞ്ഞിരുന്നു. എന്നാല്‍ മോദി പെട്ടെന്ന് തന്നോട് ദേഷ്യപ്പെട്ടു. അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചതെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. ചോദിച്ചത്. രാഷ്ട്ര നായകന്‍ നിങ്ങളാണെന്നും, നിങ്ങള്‍ക്ക് വേണ്ടി തന്നെയാണ് മരിച്ചതെന്നും താന്‍ മറുപടി പറഞ്ഞുവെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രധാനമന്ത്രി തന്നോട് അമിത് ഷായെ കാണാന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications