കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം പാവങ്ങള്‍ക്ക് തന്നെ, പക്ഷേ അക്കൗണ്ടില്‍ 15 ലക്ഷം ഇടില്ല, പിന്നെയോ? അമിത് ഷാ പറയുന്നു

Google Oneindia Malayalam News

ദില്ലി: വിദേശത്ത് നിന്ന് കള്ളപ്പണം തിരികെയെത്തിച്ചാല്‍ അത് രാജ്യത്തെ ദരിദ്രര്‍ക്ക് നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഈ പണം വിനിയോഗിയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറയുന്നു.

ഇന്ത്യ ടിവിയുടെ 'ആപ് കി അദാലത്ത്' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍. കള്ളപ്പണം തിരകെ കൊണ്ടുവന്നാല്‍ രാജ്യത്തെ ഓരോ വ്യക്തിയ്ക്കും 15 ലക്ഷം രൂപ വീതം ലഭിയ്ക്കുമെന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഈ പ്രചാരണം പിന്നീട് ഏറെ വിവാദമാവുകയും ചെയ്തു. 15 ലക്ഷത്തിന്‍റെ കാര്യത്തില്‍ ബിജെപി പറഞ്ഞതെന്താണെന്നും അമിത് ഷാ പരിപാടിയില്‍ വിശദമാക്കി...

 15 ലക്ഷം

15 ലക്ഷം

വിദേശത്ത് നിന്ന് കള്ളപ്പണം തിരികെ എത്തിച്ചാല്‍ 15 ലക്ഷം രൂപ വീതം ഓരോ പൗരനും ലഭിക്കുമെന്ന രീതിയിലായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ബാങ്ക് അക്കണ്ടില്‍ പണമെത്തുമെന്ന തരത്തിലായിരുന്നു ഈ പ്രസ്താവന വളച്ചൊടിയ്ക്കപ്പെട്ടത്. ഇതിനൊരു തിരുത്ത് അമിത് ഷാ വരുത്തിയിട്ടുണ്ട്. പാവപ്പെട്ട ഓരോ വ്യക്തിയുടേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഈ തുക ചെലവഴിയ്ക്കുമെന്നാണ് പ്രസ്തവനയിലൂടെ പറഞ്ഞതെന്നും അല്ലാതെ ഓരോ വ്യക്തിയ്ക്കും ബാങ്ക് അക്കൗണ്ടിലൂടെ 15 ലക്ഷം നല്‍കുമെന്നല്ല പറഞ്ഞതെന്നും അമിത് ഷാ

എങ്ങനെ

എങ്ങനെ

നേതാക്കള്‍ പറയുന്ന പരാമര്‍ശങ്ങളെ വിവാദമാക്കാനാണ് ശ്രമിയ്ക്കുന്നത്. പരാമര്‍ശങ്ങള്‍ക്കിടയിലെ കോമയും ഫുള്‍ സ്റ്റോപ്പുമൊന്നും ആരും ശ്രദ്ധിയ്ക്കാറില്ല. 15 ലക്ഷം രൂപ എങ്ങനെയാണ് ഓരോ വ്യക്തിയുടേയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിയ്ക്കുക? തിരികെയത്തിയ്ക്കുന്ന കള്ളപ്പണം പാവങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിന് വേണ്ടി ചെലവഴിയ്ക്കണം അതാണ് ലക്ഷ്യമിടുതെന്നും അമിത് ഷാ

ദാദ്രി സംഭവം

ദാദ്രി സംഭവം

ഉത്തര്‍പ്രദേശ് പൊലീസിന്റെ മതപരമായ വിവേചനമാണ് ദാദ്രി സംഭവത്തിന് കാരണം. പൊലീസ് വിവേചനമില്ലാതെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അവിടെ യാതൊരു കുഴപ്പവും സംഭവിയ്ക്കില്ലായിരുന്നുവെന്നും അമിത് ഷാ പരിപാടിയില്‍ പറഞ്ഞു. ദാദ്രി സംഭവത്തിന് ഉത്തരവാദികള്‍ പൊലീസും സംസ്ഥാന ഭരണകൂടവുമാണ്.

ധൈര്യമില്ലാത്ത മാധ്യമങ്ങള്‍

ധൈര്യമില്ലാത്ത മാധ്യമങ്ങള്‍

ദാദ്രി സംഭവത്തില്‍ ബിജെപിയെ ആക്രമിയ്ക്കാനാണ് മാധ്യമങ്ങള്‍ തിടുക്കം കാട്ടിയത്. മുഖ്യമന്ത്രിയേയോ സമാദ് വാദി പാര്‍ട്ടിയേയോ സംഭവത്തില്‍ വിമര്‍ശിയ്ക്കാനുള്ള ധൈര്യം മാധ്യമങ്ങള്‍ക്കുണ്ടായില്ലെന്നും അമിത് ഷാ

എഴുത്തുകാരും പുരസ്‌ക്കാരവും

എഴുത്തുകാരും പുരസ്‌ക്കാരവും

കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലും ദാദ്രി സംഭവത്തിലുമൊക്കെ പ്രതിഷേധിച്ച് സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ എഴുത്തുകാര്‍ തിരികെ നല്‍കുന്നത് കോണ്‍ഗ്രസിനോടും സമാജ് വാദി പാര്‍ട്ടിയോടുമുള്ള എതിര്‍പ്പ് മൂലമാണെന്നും അമിത് ഷാ. കല്‍ബുര്‍ഗി കൊല്ലപ്പെട്ട കര്‍ണാടക ഭരിയ്ക്കുന്നത് കോണ്‍ഗ്രസാണ്. ദാദ്രി സംഭവം നടന്ന ഉത്തര്‍പ്രദേശ് ഭരിയ്ക്കുന്നത് സമാജ് വാദി പാര്‍ട്ടിയാണ്.

ബീഹാറില്‍

ബീഹാറില്‍

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും സര്‍ക്കാരുണ്ടാക്കുമെന്നും അമതി ഷാ പറഞ്ഞു

ബീഫ് വിവാദം

ബീഫ് വിവാദം

ബീഹാറില്‍ ബീഫ് വിവാദം ഉയര്‍ത്തി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ബിജെപിയ്‌ക്കെതിരെ പ്രചാരണം നടത്തുകയാണെന്നും അമിത് ഷാ

പരിപാടി

പരിപാടി

ഇന്ത്യ ടിവിയുടെ ആപ് കി ആദാലത്ത് എന്ന പരിപാടിയിലാണ് അമിത് ഷാ പങ്കെടുത്തതും ഇക്കാര്യഹ്ങള്‍ പറഞ്ഞതും. ശനിയാഴ്ച രാത്രി പരിപാടി സംപ്രേഷണം ചെയ്യും

English summary
Seized offshore black money will be spent on welfare of poor, Amit Shah tells Aap Ki Adalat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X