അമിത് ഷാ മഹാരാഷ്ട്രയിലേക്ക്, ഉദ്ധവുമായി കൂടിക്കാഴ്ച്ച, ഒക്ടോബര്‍ 30ന് സര്‍ക്കാര്‍ പ്രഖ്യാപനം?
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അമിത് ഷാ. ആഭ്യന്തര മന്ത്രി ഒക്ടോബര്‍ 30ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ കാണും. നേരത്തെ തന്നെ ദീപാവലി കഴിഞ്ഞാല്‍ ഉടന്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ആരംഭിക്കുമെന്ന് ബിജെപി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. അതേസമയം ശിവസേന ഇതുവരെ സര്‍ക്കാരുണ്ടാക്കാനായി ബിജെപിയെ സമീപിച്ചിട്ടില്ല. എല്ലാ പദവികളും തുല്യമായി പങ്കിടണമെന്നാണ് ശിവസേനയുടെ ആവശ്യം.

പ്രധാനമായും മുഖ്യമന്ത്രി പദം പങ്കുവെക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. പാര്‍ട്ടിയുടെ എംഎല്‍എമാര്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് ബിജെപിക്ക് സ്വീകാര്യമല്ല. അമിത് ഷാബിജെപിയുടെ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനും നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനും വേണ്ടിയാണ് മഹാരാഷ്ട്രയിലെത്തുന്നത്.
അതേസമയം ബിജെപിക്കുള്ളില്‍ നിന്നുള്ള ആവശ്യം ശിവസേനയുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തരുതെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ സേനയുടെ ആവശ്യങ്ങള്‍ ഷാ അംഗീകരിക്കേണ്ടി വരും. പ്രധാനം 50:50 ഫോര്‍മുല സംസ്ഥാന നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കുക എന്ന ഫോര്‍മുല ബിജെപിക്ക് സ്വീകാര്യമല്ല. ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നാണ് ബിജെപി പറയുന്നത്. പക്ഷേ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളുണ്ടെന്നാണ് ശിവസേനയുടെ മുന്നറിയിപ്പ്.
ബിജെപിയുടെ സംസ്ഥാനത്തെ എല്ലാ നേതാക്കളും യോഗത്തിനെത്തുന്നുണ്ട്. ശിവസേനയ്ക്ക് മേല്‍ സ്വതന്ത്രരെ കൂടെ നിര്‍ത്തി സമ്മര്‍ദം ചെലുത്താനാണ് ദേവേന്ദ്ര ഫട്‌നാവിസ് ലക്ഷ്യമിടുന്നത്. അതേസമയം എക്കാലവും ബിജെപിയുടെ പ്രശ്‌നങ്ങള്‍ ശിവസേനയ്ക്ക് മനസ്സിലാവുമെന്ന് കരുതരുതെന്ന് ഉദ്ധവ് താക്കറെ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ശിവസേന കുറഞ്ഞ സീറ്റിലാണ് മത്സരിച്ചത്. ഇത് എക്കാലവും തുടരുമെന്ന് കരുതരുത്. അമിത് ഷായുടെ മുന്നില്‍ വെച്ച് തീരുമാനിച്ച ഫോര്‍മുല നടപ്പാക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications