• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷായെ നിലംതൊടാന്‍ അനുവദിക്കാതെ മമത; ബംഗാള്‍ ഭരണം വേറെ ലെവലാണ്, ഇനി സ്മൃതി!!

കൊല്‍ക്കത്ത: ബംഗാളില്‍ രഥയാത്ര നടത്താനുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം മുഖ്യമന്ത്രി മമതാ ബാനര്‍ജി തടഞ്ഞതോടെ സുപ്രീംകോടതിയെ സമീപിച്ചു ബിജെപി. സര്‍ക്കാര്‍ വാദത്തിനാണ് കോടതിയിലും ബലം കിട്ടിയത്. അമിത് ഷാ രഥയാത്ര നടത്തിയാല്‍ നാട്ടില്‍ കലാപം ഉണ്ടാകുമെന്നായിരുന്നു മമതാ സര്‍ക്കാരിന്റെ വാദം.

എന്നാല്‍ രഥയാത്ര ഒഴിവാക്കി മേഖലാ തല ജാഥ സംഘടിപ്പിച്ച് ബംഗാള്‍ രാഷ്ട്രീയം ഇളക്കിമറിക്കാനാണ് ബിജെപി ബദല്‍മാര്‍ഗം കണ്ടത്. ആദ്യഘട്ടം വിജയിക്കുകയും ചെയ്തു. എന്നാല്‍ ബുധനാഴ്ച റാലിയില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തുന്നതിന് തൊട്ടുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ അനുമതി റദ്ദാക്കി. ഇതോടെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പോര് ബംഗാളില്‍ ശക്തമായിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പദ്ധതികളും ബംഗാളില്‍ കെട്ടിക്കിടക്കുകയാണെന്ന് കുറ്റപ്പെടുത്തി അമിത് ഷാ രംഗത്തുവന്നിരിക്കുകയാണ്.....

ബംഗാളിലെ ജര്‍ഗ്രാമില്‍

ബംഗാളിലെ ജര്‍ഗ്രാമില്‍

ബംഗാളിലെ ജര്‍ഗ്രാമിലാണ് അമിത് ഷാ പങ്കെടുക്കുന്ന റാലി ബിജെപി സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ എത്താനിരിക്കുകയായിരുന്നു അമിത് ഷാ. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അമിത് ഷായുടെ ഹെലികോപ്റ്ററിനുള്ള അനുമതി റദ്ദാക്കി.

അമിത് ഷാ-മമതാ പോര്

അമിത് ഷാ-മമതാ പോര്

ഇതോടെ ബിജെപി റാലിയില്‍ അമിത് ഷായ്ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. അമിത് ഷായും മമതയും തമ്മിലുള്ള പോരായും ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വടംവലിയായും സംഭവത്തെ വിശേഷിപ്പിച്ച് നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. ബംഗാളിന്റെ തെക്കന്‍ മേഖലാ റാലിയാണ് ജര്‍ഗ്രാമില്‍ നടക്കാനിരുന്നത്.

 നേതാക്കളില്‍ മാറ്റം

നേതാക്കളില്‍ മാറ്റം

അമിത് ഷായുടെ കോപ്റ്ററിന് അനുമതി നിഷേധിച്ചതോടെ റാലിയില്‍ പങ്കെടുക്കുന്ന നേതാക്കളില്‍ ബിജെപി മാറ്റം വരുത്തി. കൈലാഷ് വിജയവര്‍ജിയ, രൂപ ഗാംഗുലി എന്നിവരാണ് അമിത് ഷാക്ക് പകരം എത്തുക. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും റാലിയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.

എല്ലാത്തിനും പിന്നില്‍

എല്ലാത്തിനും പിന്നില്‍

അമിത് ഷായുടെ യാത്ര തടയുന്നത് മമതാ ബാനര്‍ജിയാണെന്നാണ് ആരോപണം. രണ്ടാം തവണയാണ് അമിത് ഷായുടെ യാത്രയ്ക്ക് ബംഗാളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. അനുമതി ലഭിക്കാന്‍ ബിജെപി നേതാക്കള്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ രാത്രി മുഴുവന്‍ ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല.

മാള്‍ഡയില്‍ സംഭവിച്ചത്

മാള്‍ഡയില്‍ സംഭവിച്ചത്

മാള്‍ഡയില്‍ അമിത് ഷാ റാലിക്കെത്തുന്നതും മമതാ ബാനര്‍ജി തടഞ്ഞുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഹെലിപാട് ശരിയല്ലാത്തതിനെ തുടര്‍ന്നാണ് അനുമതി നല്‍കാതിരുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മാള്‍ഡ വിമാനത്താവളത്തിലും മതിയായ സൗകര്യമില്ലെന്നും ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ മമതാ ബാനര്‍ജിയുടെ ഇടപെടലാണ് തടസം നില്‍ക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.

തൊട്ടുപിന്നാലെ അടുത്തത്

തൊട്ടുപിന്നാലെ അടുത്തത്

തുടര്‍ന്ന് ചൊവ്വഴ്ച വൈകീട്ട് അമിത് ഷാ എത്തുകയും മാള്‍ഡയില്‍ റാലി സംഘടിപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ജര്‍ഗ്രാമില്‍ റാലി നിശ്ചയിച്ചത്. ഇവിടെയും കോപ്റ്ററിന് അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇതോടെ അമിത് ഷായുടെ പരിപാടി റദ്ദാക്കി. പകരം പ്രതിനിധികളെ നിശ്ചയിക്കുകയും ചെയ്തു.

ആരോഗ്യ പദ്ധതി അട്ടിമറിക്കുന്നു

ആരോഗ്യ പദ്ധതി അട്ടിമറിക്കുന്നു

അതേസമയം, ബംഗാള്‍ സര്‍ക്കാരിനെതിരെ അമിത് ഷാ ശക്തമായ ഭാഷയില്‍ രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ആയുഷ്മാന്‍ ആരോഗ്യ പദ്ധതി മമതാ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ആരോഗ്യ കാര്‍ഡുകള്‍ പോസ്റ്റ് ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ പോലീസ് ഓഫീസര്‍മാരും പാര്‍ലമെന്റംഗങ്ങളും നടപടി സ്വീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നീക്കത്തില്‍ അടിപതറി ബിജെപി; ജയ്പൂര്‍ മേയര്‍ പദവിയും നഷ്ടമായി

English summary
Amit Shah's Jhargram rally cancelled after Mamata red flag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X