കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്കുള്ളത് കുടില ചിന്ത... ന്യായ് പദ്ധതി തിരഞ്ഞെടുപ്പില്‍ പൊളിഞ്ഞതാണ്, ചുട്ടമറുപടി!!

Google Oneindia Malayalam News

ദില്ലി: ലോക്ഡൗണ്‍ കാലത്ത് നിശബ്ദനായിരുന്ന അമിത് ഷാ പൂര്‍വാധികം ശക്തിയോടെ കളത്തിലേക്ക്. രാഹുല്‍ ഗാന്ധിക്ക് ചുട്ടമറുപടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. കുടില ചിന്താഗതിയുള്ളയാളാണ് രാഹുലെന്ന് അമിത് ഷാ തുറന്നടിച്ചു. അതിഥി തൊഴിലാളികള്‍ക്കായി ന്യായ് പദ്ധതി രാഹുല്‍ പറഞ്ഞത് ഈ ലക്ഷ്യങ്ങളോടെയാണ്. ജനങ്ങള്‍ക്ക് നേരിട്ട് മോദി സര്‍ക്കാര്‍ പണമെത്തിച്ച നിര്‍ദേശത്തെ, ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തള്ളിയ പദ്ധതിയുമായിട്ടാണ് അദ്ദേഹം താരമത്യം ചെയ്തതെന്നും ഷാ പറഞ്ഞു. ന്യായ് പദ്ധതിക്ക് ഇന്ത്യയില്‍ ഒരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ലോക്ഡൗണ്‍ കാലത്ത് അദ്ദേഹം രാഹുലിനും കോണ്‍ഗ്രസിനുമെതിരെ രംഗത്ത് വന്നിരിക്കുന്നത്.

1

ചിലയാളുകള്‍ക്ക് കുടിലമായ ചിന്താഗതിയാണ് ഉള്ളത്. അവര്‍ക്ക് ഒരു കാര്യവും നേരായ രീതിയില്‍ കാണാനാവില്ല. രാഹുല്‍ ഗാന്ധി ഈ പദ്ധതിയുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ നടക്കുന്നുണ്ടെന്നും ഷാ പറഞ്ഞു. രഘുറാം രാജന്‍, അഭിജിത്ത് ബാനര്‍ജി എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയിലും രാഹുല്‍ ഇക്കാര്യം പറഞ്ഞിരുന്നു. ന്യായ് പദ്ധതിയെന്നോ കോണ്‍ഗ്രസ് പദ്ധതിയെന്നോ ഇതിനെ വിളിക്കേണ്ടതില്ലെന്നും, എന്നാല്‍ ജനങ്ങളിലേക്ക് പണം എത്തിക്കണമെന്നും രാഹുല്‍ മോദിയോട് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ രാഹുല്‍ ഈ പദ്ധതിയെ കുറിച്ച് പറഞ്ഞിരുന്നു. ന്യായ് എന്ന് പേരുമിട്ടു. എന്നാല്‍ ജനങ്ങള്‍ അതിനെ തള്ളിക്കളഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

ഒരുപക്ഷേ ന്യായ് പദ്ധതി ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യം ഒരു വര്‍ഷമായത് കൊണ്ട് അദ്ദേഹം അറിഞ്ഞ് കാണില്ല. ഒരു പക്ഷേ അദ്ദേഹത്തിന്റെ ശരീരത്തില്‍ വര്‍ക്ക് ചെയ്യുന്ന കാസറ്റ് അതേ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കുടുങ്ങി നില്‍ക്കുകയായിരിക്കുമെന്നും ഷാ പരിഹസിച്ചു. അതേസമയം മോദി സര്‍ക്കാര്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ സ്വീകരിച്ച നടപടികളും അമിത് ഷാ വിശദീകരിച്ചു. 41 കോടി പാവപ്പെട്ടവര്‍ക്ക് 53000 കോടി നേരിട്ട് അക്കൗണ്ടുകളിലേക്ക് എത്തി. 20 കോടി ജന്‍ധന്‍ അക്കൗണ്ടുകാര്‍ക്ക് 20000 കോടിയുടെ ആനുകൂല്യം ലഭിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടു. മൂന്ന് കോടി മുതിര്‍ന്ന പൗരന്‍മാര്‍, വിധവകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് 2814 കോടി രൂപ നല്‍കിയതായും അമിത് ഷാ പറഞ്ഞു.

Recommended Video

cmsvideo
Rahul gandhi asks clarification in china-india conflict

രാഹുലിനെ പോലുള്ളവരെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. അവരുടെ കുടില ബുദ്ധിയെ കുറിച്ചും അറിയാം. ഒരിക്കലും അവരെ ജനങ്ങള്‍ ഗൗരവമായി കാണില്ല. അവര്‍ പറയുന്നതൊന്നും ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം മോദി സര്‍ക്കാര്‍ കര്‍ഷകരെ വലിയ തോതില്‍ സഹായിച്ചെന്നും ഷാ പറഞ്ഞു. 8.2 കോടി കര്‍ഷകര്‍ക്കായി 16394 കോടി രൂപയാണ് നല്‍കിയത്. നിര്‍മാണ തൊഴിലാളികള്‍ക്കായി നാലായിരം കോടി രൂപയുടെ സഹായവും നല്‍കിയിട്ടുണ്ട്. ഏഴര കോടി സൗജന്യ ഗ്യാസ് സിലിണ്ടറുകളും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യ ധാന്യങ്ങളും പണത്തിനൊപ്പം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

English summary
amit shah says rahul gandhi is a crooked, man hits out at nyay scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X