അമിത് ഷാ ഉത്തര്‍പ്രദേശില്‍!! യോഗി ഭരിച്ച് കുളമാക്കിയെന്ന് വിലയിരുത്തല്‍!! കര്‍ണാടകയ്ക്ക് 'ബ്രേക്ക്'

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ലഖ്‌നൗ: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുന്നതിനിടെ ബിജെപി പ്രവര്‍ത്തകരൊക്കെ ഞെട്ടലിലാണ്. വേറൊന്നുമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറുപ്പുചീട്ടായി നിന്നിരുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സംസ്ഥാനത്ത് കാണാനില്ല. കാര്യം അന്വേഷിച്ച് എത്തിയ പ്രവര്‍ത്തകര്‍ക്ക് അമിത് ഷാ ഉത്തര്‍പ്രദേശില്‍ ഉണ്ടെന്ന ഉത്തരമാണ് ലഭിച്ചത്. അതിന്റെ കാരണം തിരക്കിയപ്പോള്‍ വലിയ പ്രശ്‌നങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്നായിരുന്നു മറുപടി.

എന്തായാലും അമിത് ഷാ കടുത്ത ദേഷ്യത്തിലാണ്. ഉത്തര്‍പ്രദേശില്‍ യോഗിയുടെ ഭരണം ഏതാണ്ട് കൈവിട്ടുപോയെന്ന് അദ്ദേഹം വിലയിരുത്തുന്നു. സംസ്ഥാനം പിടിക്കല്‍ മാത്രമല്ല ഉള്ള സംസ്ഥാനം നിലനിര്‍ത്തലും വലിയ പ്രശ്‌നമാണെന്ന് ഷാ യോഗിയോട് പറഞ്ഞു. എന്തായാലും ഉത്തര്‍പ്രദേശിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തതിന് ശേഷം മാത്രമേ ഷാ അവിടെ നിന്ന് മടങ്ങുകയുള്ളൂ. അതുവരെ കര്‍ണാടകയിലെ പ്രചാരണത്തിന് ബ്രേക്കിട്ടിരിക്കുകയാണ് ഷാ.

തിരഞ്ഞെടുപ്പ് നിര്‍ണായകം

തിരഞ്ഞെടുപ്പ് നിര്‍ണായകം

യുപിയില്‍ ഏപ്രില്‍ 26ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. 13 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ 11 സീറ്റുകള്‍ ബിജെപി അനായാസം ജയിക്കുമെന്നാണ് സൂചന. എന്നാല്‍ അടുത്തിടെ വന്ന വിവാദങ്ങള്‍ കൊണ്ട് യോഗി അനുകൂല സാഹചര്യങ്ങളൊക്കെ തകര്‍ത്തെറിഞ്ഞുവെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. സാവിത്രിഭായ് ഫൂലെ, അശോക് ഡോറെ, ഛോട്ടെലാല്‍, യശ്വന്ത് സിംഗ് എന്നിവരെ ഷാ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവര്‍ യോഗിക്കെതിരെ പരസ്യമായി വെല്ലുവിളി ഉയര്‍ത്തിയവരാണ്. ഇതില്‍ ദളിത് വോട്ടുകള്‍ നിര്‍ണായകമാണ്. ദളിത് വിഭാഗം ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനാണ് അമിത് ഷായുടെ ശ്രമം. യോഗിയും ബിജെപി സര്‍ക്കാരും ദളിത് വിരുദ്ധരാണെന്ന് ഇവര്‍ ആരോപിച്ചിട്ടുണ്ട്. ഇത് പൊതുമധ്യത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഇതില്‍ യശ്വന്ത് സിംഗുമൊത്ത് ദീര്‍ഘനേരം അമിത് ഷാ ചര്‍ച്ച നടത്തിയിട്ടുണ്ട്. യോഗിയും ഒപ്പമുണ്ടായിരുന്നു.

പീഡനക്കേസ്

പീഡനക്കേസ്

സ്ത്രീകളുടെ കാര്യത്തില്‍ യോഗി സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്ന് ഷാ പറഞ്ഞു. എത്രയോ കഷ്ടപ്പെട്ടാണ് ഈ കേസില്‍ സിബിഐ അന്വേഷണം തന്നെ നടത്താന്‍ തയ്യാറായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് തുടക്കം മുതല്‍ യോഗി ശ്രമിച്ചത്. ഇത് അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയേല്‍പ്പിച്ചതായി നേതൃത്വം കരുതുന്നു. അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമായിരിക്കുകയാണെന്ന് സംസ്ഥാനത്തുള്ള നേതാക്കള്‍ തന്നെ പറയുന്നു. അതേസമയം യോഗി മാത്രമല്ല അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പലരും വേണ്ടവിധത്തിലുള്ള പ്രവര്‍ത്തന മികവില്ലാത്തവരാണെന്ന് ആരോപണമുണ്ട്. ഇക്കാര്യവും അമിത് ഷാ പ്രത്യേകം അന്വേഷിക്കും. പീഡനത്തിനിരയായ യുവതിയുടെ കേസില്‍ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും അവരെ സംരക്ഷിക്കുന്ന നിലപാട് വേണ്ടെന്നുമാണ് ഷായുടെ നിലപാട്. അതോടൊപ്പം യുവതിയുടെ പിതാവിന്റെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകള്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകള്‍

ഫൂല്‍പൂരിലും ഗൊരഖ്പൂരിലും ഉണ്ടായത് ഗൗരവേേത്താടെ കാണണമെന്ന് ഷാ പറഞ്ഞു. ഇത് അമിത ആത്മവിശ്വാസത്തില്‍ നിന്നുണ്ടായതാണെന്ന് യോഗി കരുതുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടിയെയും ബഹുജന്‍ സമാജ് പാര്‍ട്ടിയെയും കരുതിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. ദളിതുകള്‍ക്കെതിരായ സുപ്രീം കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് യുപിയില്‍ നിന്നുള്ള ദളിത് നേതാക്കള്‍ അമിത് ഷായോട് പറഞ്ഞു. ദളിതരെയും പിന്നോക്ക വിഭാഗത്തെയും വ്യാജ കേസുകളില്‍ കുടുക്കുകയാണ് പോലീസെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. അതേസമയം ദളിതുകളെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് അമിത് ഷാ പറഞ്ഞു. എംഎല്‍എമാരുടെ പരാതിയില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ പിണക്കിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാവുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.

നീക്കങ്ങളുമായി എസ്പി

നീക്കങ്ങളുമായി എസ്പി

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണച്ചതിന് ബിഎസ്പിയെ പിന്തുണക്കാന്‍ ഒരുങ്ങുകയാണ് സമാജ്‌വാദി പാര്‍ട്ടി. ഇത്തവണ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് പിന്തുണ ഉണ്ടാവുക. ഒരു സീറ്റില്‍ പരസ്യമായി പിന്തുണയ്ക്കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി. ബാക്കിയുള്ള സീറ്റുകളില്‍ പരസ്പര ധാരണയുണ്ടാകും. ഒരാള്‍ക്ക് 29 സീറ്റുകളാണ് സഭയില്‍ വേണ്ടത്. ഇത് പ്രകാരം എസ്പിക്ക് ഒരുസ്ഥാനാര്‍ത്ഥിയെ മാത്രമേ വിജയിപ്പിക്കാന്‍ സാധിക്കൂ. മറ്റൊന്നില്‍ ബിഎസ്പിക്ക് പിന്തുണ നല്‍കുന്നുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ ഇവിടെ സംഭവിക്കരുതെന്ന് അംഗങ്ങള്‍ക്ക് അഖിലേഷ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നത സഭയില്‍ എസ്പിക്ക് 61 അംഗങ്ങളുണ്ട്. ബിജെപിക്ക് വെറും 13 അംഗങ്ങളാണുള്ളത്. പക്ഷേ മൊത്തം ഭൂരിപക്ഷത്തില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കും.

കര്‍ണാടകത്തില്‍ പ്രശ്‌നം

കര്‍ണാടകത്തില്‍ പ്രശ്‌നം

അമിത് ഷാ പോയതിന് പിന്നാലെ കര്‍ണാടകയില്‍ പ്രശ്‌നം തുടങ്ങിയിരിക്കുകയാണ്. കുറ്റകൃത്യങ്ങളില്‍ പേരുകേട്ട റെഡ്ഡി സഹോദരന്‍മാരെ ചൊല്ലിയാണ് ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുന്നത്. ജനാര്‍ദന റെഡ്ഡിക്ക് സീറ്റ് കൊടുക്കാത്തത് സംബന്ധിച്ചാണ് ഇപ്പോഴത്തെ പ്രതിസന്ധി. എന്നാല്‍ അഴിമതിക്കാര്‍ക്ക് ഇപ്പോഴും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടെന്ന് സത്യസന്ധരായ പ്രവര്‍ത്തകര്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുരളീധര്‍ റാവു പാര്‍ട്ടിക്ക് വേണ്ടി ജനാര്‍ദന റെഡ്ഡി പ്രചാരണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഒരുപാട് പേരുടെ പിന്തുണയുണ്ടെന്ന് റാവു പറയുന്നു. നേരത്തെ റെഡ്ഡിയെ പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. അതേസമയം അദ്ദേഹത്തിന്റെ സഹോദരന്‍ സോമശേഖര റെഡ്ഡിക്ക് പാര്‍ട്ടി സീറ്റ് നല്‍കിയിട്ടുണ്ട്. ഇയാള്‍ സിറ്റിംഗ് എംഎല്‍എയാണ്. യെദ്യൂരപ്പയെയും റെഡ്ഡിയെയും പോലുള്ള ക്രിമിനകലുകളെയും അഴിമതിക്കാരെയും ചുമക്കുന്നത് ബിജെപി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ട്. ഈ വിഷയം അമിത് ഷാ അറിഞ്ഞിട്ടുണ്ടെങ്കിലും അടിയന്തര നടപടി എടുക്കാനാവാത്ത അവസ്ഥയിലാണ് അദ്ദേഹം.

മോദി തരംഗം കര്‍ണാടകയിലേക്ക്, യെദ്യൂരപ്പയുടെ പ്രചാരണം വേണ്ടെന്ന് ബിജെപി, ഇനി കളി മാറും!!

ബീഹാറില്‍ കലാപം പടര്‍ത്തിയത് ബിജെപിയും ബജ്‌റംഗ്ദളും!! പുറത്ത് നിന്നെത്തിയവര്‍ പ്രശ്‌നങ്ങളുണ്ടാക്കി!!

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ്ഐ ദീപക്കിനെ വെറുതെ വിടില്ല! എസ്ഐ അടക്കം നാല് പോലീസുകാർ പ്രതികളാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Amit Shah Takes a Break from Karnataka Campaign

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്