Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടു; അമിത് ഷാ ഇന്ന് മണിപ്പൂരില്‍, ബഹിഷ്‌കരിക്കുമെന്ന് ഫോര്‍വേഡ് ബ്ലോക്ക്

ന്യൂഡല്‍ഹി/ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ഏറ്റവും ഒടുവിലുണ്ടായ അക്രമങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടും. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു മാസത്തിലധികമായി തുടരുന്ന വംശീയ സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തുന്നത്.

തീവ്രവാദികളാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ആരോപിക്കുന്നു. സെരുയു, സുഗുനു എന്നിവിടങ്ങളില്‍ ഞായറാഴ്ച നിരവധി വീടുകള്‍ കത്തിച്ചു. ആയുധങ്ങളുമായി എത്തിയാണ് അക്രമികള്‍ അഴിഞ്ഞാടുന്നതത്രെ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 40 തീവ്രവാദികളെ കൊലപ്പെടുത്തി എന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.

amit-shah

എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായിട്ടാണ് തീവ്രവാദികള്‍ എത്തുന്നത്. ഗ്രാമങ്ങളിലെ വീടുകള്‍ അവര്‍ കത്തിക്കുകയാണ്. പോലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 40 തീവ്രവാദികളെ വെടിവച്ചു കൊന്നു. ഇംഫാല്‍ താഴ്‌വരയോട് ചേര്‍ന്ന ഭാഗങ്ങളില്‍ സാധാരണക്കാര്‍ക്ക് നേരെ അക്രമമുണ്ടാകുന്നുണ്ട്- മുഖ്യമന്ത്രി പറയുന്നു.

മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരും ആദിവാസികളായ കുകി വിഭാഗക്കാരും തമ്മിലാണ് മണിപ്പൂരില്‍ സംഘര്‍ഷം. ഇരുവിഭാഗവും സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന് അമിത് ഷാ അഭ്യര്‍ഥിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇന്ന് മണിപ്പൂരിലെത്തുന്നത്. ഇരു വിഭാഗങ്ങളിലെ നേതാക്കളുമായും പൗരസമൂഹവുമായും അമിത് ഷാ സംസാരിക്കും. സേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പൂരിലെത്തിയിട്ടുണ്ട്.

വനമേഖലയില്‍ താമസിക്കുന്നവരാണ് കുകി വിഭാഗത്തില്‍പ്പെട്ടവര്‍. നഗരത്തോട് ചേര്‍ന്നുള്ളവരാണ് മെയ്‌തെയ് സമുദായത്തിലുള്ളവര്‍. തങ്ങളെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്ന് മെയ്‌തെയ് സമുദായം ഏറെ നാളായി ആവശ്യപ്പെട്ടുവരികയാണ്. അടുത്തിടെ അനുകൂലമായി കോടതി വിധി സമ്പാദിക്കുകയും ചെയ്തു. ഇതോടെ സംവരണം നഷ്ടമാകുമോ, വനമേഖലയിലുള്ള സ്വാധീനം ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് കുകി സമുദായം.

സംരക്ഷിത വനമേഖലയില്‍ നിന്ന് കുകി സമുദായക്കാരെ ഒഴിപ്പിക്കാന്‍ നോക്കിയതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായതോടെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം രൂക്ഷമാകുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്ത് ആഴ്ചകള്‍ പിന്നിട്ട ശേഷം അമിത് ഷാ എത്തുന്നതില്‍ കാര്യമില്ല എന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ പ്രതികരിക്കുന്നു. അമിത് ഷായുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കാന്‍ അവര്‍ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+