Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ മണിപ്പൂരിലേക്ക്; സംഘര്‍ഷം കേന്ദ്രത്തിന് തലവേദന, ശാന്തരാകണമെന്ന് അഭ്യര്‍ഥന

ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിക്കും. എല്ലാ വിഭാഗവും സംഘര്‍ഷത്തില്‍ നിന്ന് പിന്മാറണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും അമിത് ഷാ അഭ്യര്‍ഥിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെടുന്നത്.

വൈകാതെ മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ഇരു വിഭാഗങ്ങളിലെ നേതാക്കളുമായി സംസാരിക്കാനും അമിത് ഷാക്ക് പദ്ധതിയുണ്ട്. ഒരു കോടതി വിധിക്ക് ശേഷമാണ് മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കകം മണിപ്പൂരിലെത്തും. മൂന്ന് ദിവസം അവിടെ തുടരും. എല്ലാവരുമായും സംസാരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

amit-shah

അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിക്കുന്ന കാര്യം അറിയിച്ചത്. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടുവെന്ന വാര്‍ത്തകള്‍ മണിപ്പൂരില്‍ നിന്ന് വന്ന പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഒരാളെ വെടിവച്ചുകൊന്നുവെന്നും വീടുകള്‍ കത്തിച്ചുവെന്നുമാണ് പുതിയ വാര്‍ത്തകള്‍.

രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് മണിപ്പൂരില്‍ സംഘര്‍ഷം. ഈ മാസം ആദ്യത്തിലുണ്ടായ കലാപത്തില്‍ 70ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു. പതിനായിരങ്ങളാണ് അഭയാര്‍ഥികളാക്കപ്പെട്ടത്. സംസ്ഥാനത്ത് 2000ത്തിലധികം വീടുകള്‍ കത്തിച്ചു എന്നാണ് വാര്‍ത്തകള്‍. പലയിടത്തും സംഘര്‍ഷം തുടരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മണിപ്പൂരിലെ പ്രബല വിഭാഗമായ മയ്‌തേയ് സമുദായത്തെ പിന്നാക്ക വിഭാഗമായി പരിഗണിച്ച് സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. ഇതിന് അനുകൂലമായി കോടതി വിധിയുമുണ്ടായിരുന്നു. തീരുമാനത്തിനെതിരെ കുകി ആദിവാസി വിഭാഗം രംഗത്തുവന്നു. പുതിയ തീരുമാനത്തോടെ ആദിവാസി വിഭാഗങ്ങളുടെ ഭൂമി മയ്‌തേയ് വിഭാഗം കൈയ്യേറുമോ എന്ന ആശങ്ക വ്യാപിച്ചിരുന്നു.

ആദിവാസി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി മയ്‌തേയ് വിഭാഗം കൈയ്യടക്കാന്‍ സാധ്യതയുണ്ട് എന്ന പ്രചാരണത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. അതിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് ഒരു വിഭാഗം ആരോപിപ്പിക്കുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പട്ടാളത്തെ വിന്യസിച്ചിരുന്നു. കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ദിവസങ്ങളോളം ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിരുന്നു.

കലാപം ശമിച്ചു എന്ന നിഗമനത്തില്‍ ചില ഇളവുകള്‍ നല്‍കിയ പിന്നാലെയാണ് ബുധനാഴ്ച മുതല്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബിഷ്ണുപൂരില്‍ സായുധ സംഘം ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളുകള്‍ ഒഴിഞ്ഞുപോയ വീടുകള്‍ അക്രമികള്‍ കത്തിക്കുകയും ചെയ്തു. മന്ത്രി ഗോവിന്ദാസിന്റെ വീടും ആക്രമിക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+