കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രങ്ങള്‍ മാറ്റുന്നു; അമിത് ഷാ തമിഴ്‌നാട്ടിലേക്കില്ല, കാരണം സാങ്കേതികമല്ല

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ വേരോട്ടം ശക്തമാക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ പുതിയ വഴിക്ക്. ഇപ്പോള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തമിഴ്‌നാട്ടിലേക്ക് വരില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിലിസായ് സുന്ദര്‍രാജന്‍ പറഞ്ഞു. 22 മുതല്‍ മൂന്ന് ദിവസം തമിഴ്‌നാട്ടിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ എത്തുമെന്നായിരുന്നു നേരത്തെയുള്ള വിവരം.

Amitshah

അണ്ണാഡിഎംകെ ലയന തീരുമാനം വന്നതിന് തൊട്ടുപിന്നാലെ തമിഴ്‌നാട്ടിലേക്ക് വരുന്നത് പുതിയ ആരോപണങ്ങള്‍ക്ക് വഴി വെക്കുമോ എന്നതാണ് യാത്ര മാറ്റാന്‍ കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായി പറയുന്നത് മറ്റു ചില കാരണങ്ങളാണ്.

ദില്ലിയില്‍ എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ യോഗം നടക്കുന്നതിനാലാണ് ചെന്നൈ യാത്ര മാറ്റിയതെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. അമിത് ഷാ തമിഴ്‌നാട്ടില്‍ വന്നാല്‍ മറ്റു പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും.

പുതിയ സന്ദര്‍ശന തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷ പറഞ്ഞു. അമിത് ഷായുടെ സന്ദര്‍ശന ഭാഗമായി ചെന്നൈയിലും കോയമ്പത്തൂരിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്താനും പദ്ധതിയിട്ടിരുന്നു

കഴിഞ്ഞ മെയില്‍ അമിത് ഷാ തമിഴ്‌നാട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലും ചെന്ന് പ്രവര്‍ത്തകരെ കാണുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നു ബിജെപിക്ക് ഒരു ലോക്‌സഭാ അംഗമുണ്ട്. എന്നാല്‍ നിയമസഭയില്‍ അംഗങ്ങളില്ല.

English summary
BJP president Amit Shah’s three-day visit to Tamil Nadu, scheduled to start from tomorrow, has been postponed again, the party’s state unit said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X