ഒളിവിലെ ജീവിതത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പു യുദ്ധം ഇന്ന്!! അങ്കത്തട്ടില്‍ വോട്ട് ആര്‍ക്ക്?

Subscribe to Oneindia Malayalam

അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് ഗുജറാത്ത് തിങ്കളാഴ്ച നീങ്ങുമ്പോള്‍ അങ്കത്തട്ടിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം മുഴുവനും. തിരഞ്ഞെടുപ്പിനു മുന്‍പു നടന്ന നാടകീയ രംഗങ്ങള്‍ കൊണ്ട് മുന്‍പേ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പില്‍ ആരു രാജ്യസഭ കാണുമെന്നാണ് ഇനിയറിയേണ്ടത്. വിജയം പ്രതീക്ഷിച്ച് കോണ്‍ഗ്രസും അട്ടിമറിക്കൊരുങ്ങി ബിജെപിയും തയ്യാറായി നില്‍ക്കുന്നു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹമ്മദ് പട്ടേലലും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും തമ്മിലാണ് പ്രധാന പോരാട്ടം.

ഒരു രാജ്യസഭാ തിരഞ്ഞെടുപ്പിനും ഇത്രയധികം ശ്രദ്ധ ലഭിച്ചിട്ടില്ല. ഇത്രയും ആകാംക്ഷയോടെ ആരും കാത്തിരുന്നിട്ടില്ല. രാവിലെ 10 മണിക്കാണ് തിരഞ്ഞെടുപ്പ്. ഒഴിവുള്ള മൂന്നു സീറ്റലേക്ക് നാലു പേരാണ് മത്സരിക്കുന്നത്. സ്മൃതി ഇറാനിയും കോണ്ഡഗ്രസ് ചീഫ് വിപ്പ് സ്ഥാനം രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്ന ബല്‍വന്തിസിങ് രാജ്പുട്ടുമാണ് മറ്റു രണ്ടു സ്ഥാനാര്‍ത്ഥികള്‍. ഒളിവിലെ ജീവിതത്തിനും കുതിരക്കച്ചവട ആരോപണങ്ങള്‍ക്കും ആദായ നികുതി വകുപ്പിന്റെ റെയ്ഡിനുമെല്ലാം ശേഷമുള്ള തിരഞ്ഞെടുപ്പു ഫലമാണ് ഇനിയറിയേണ്ടത്.

കാത്തുസൂക്ഷിക്കുന്ന കസ്തൂരി മാമ്പഴങ്ങള്‍

കാത്തുസൂക്ഷിക്കുന്ന കസ്തൂരി മാമ്പഴങ്ങള്‍

മറുകണ്ടം ചാടാത്ത എംഎല്‍എമാരെ കാത്തുകാത്ത് സംരക്ഷിച്ചു പോരുകയാണ് കോണ്‍ഗ്രസ്. ബെംഗളൂരുവിലെ ഒളിവു ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിച്ച 44 കോണ്‍ഗ്രസ് എംഎല്‍എമാരെ അഹമ്മദാബാദിലെ ആനന്ദിനു സമീപമുള്ള റിസോര്‍ട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകരെ ആരെയും അകത്തു കയറാന്‍ അനുവദിക്കുന്നില്ല. പുറത്തിറങ്ങിയാല്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വാധീനിക്കാനിറങ്ങുമെന്ന ഭീതിയാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. റിസോര്‍ട്ടിനുള്ളലില്‍ കനത്ത സുരക്ഷയാണ് എംഎല്‍എമാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

ബിജെപിയുടെ മോക്ക് പോള്‍

ബിജെപിയുടെ മോക്ക് പോള്‍

അമിതാ ഷായുടെ നേതൃത്വത്തില്‍ ബിജെപി ഒരു മോക്ക് പോള്‍ നടത്തിയിട്ടുണ്ട്. കരുക്കള്‍ സമര്‍ത്ഥമായി നീക്കാന്‍ അമിത് ഷാ ഗുജറാത്തില്‍ ക്യാംപ് ചെയ്യുകയാണ്. പണവും സമ്മര്‍ദവും ചെലുത്തിയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.

പട്ടേല്‍ ജയിക്കുമോ..?

പട്ടേല്‍ ജയിക്കുമോ..?

അഹമ്മദ് പട്ടേലിന് ജയിക്കാന്‍ 45 വോട്ടുകളാണ് വേണ്ടത്. കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 44 എംഎല്‍എമാരും. എന്‍സിപി അവസാന നിമിഷം കാലുമാറി ബിജെപിക്ക് വോട്ടു ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജെഡിയുവും ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും സൂചന ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസില്‍ നിന്നും അകന്നു നില്‍ക്കുന്ന ശങ്കര്‍ സിങ് വഗേലയൊടൊപ്പം ഏഴ് എംഎല്‍എമാരാണുള്ളത്. ബിജെപിയോട് പിണങ്ങി നില്‍ക്കുന്ന ഒരു എംഎല്‍എയുമുണ്ട്. ഇവരില്‍ ആരുടെയെങ്കിലും വോട്ട് ലഭിച്ചാല്‍ പട്ടേലിന് ജയിക്കാം.

എന്‍സിപിയുടെ കാലുമാറ്റം

എന്‍സിപിയുടെ കാലുമാറ്റം

തിങ്കളാഴ്ച രാത്രിയാണ് തങ്ങളുടെ വോട്ട് ബിജെപിക്ക് ആയിരിക്കുമെന്ന് എന്‍സിപി പ്രഖ്യാപിച്ചത്. ഇത് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. തങ്ങളുടെ വോട്ട് കോണ്‍ഗ്രസിനായിരിക്കുമെന്ന് എന്‍സിപി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷമാണ് കാസുമാറ്റമെന്നതാണ് ശ്രദ്ധേയം. രണ്ട് എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്.

വഗേല ആര്‍ക്കൊപ്പം

വഗേല ആര്‍ക്കൊപ്പം

അതേസമയം കോണ്‍ഗ്രസ് വിട്ട ശങ്കര്‍സിങ് വഗേല തന്റെ വോട്ട് ആര്‍ക്കായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തന്റെ വോട്ട് രഹസ്യമാണെന്നാണ് വഗേല ഇപ്പോഴും പറയുന്നത്. വോട്ട് ഒരോ എംഎല്‍എമാരുടെയും വ്യക്തിപരമായ അവകാശമാണെന്നും വഗേല പറഞ്ഞു.

രാജി

രാജി

ആകെ 57 എംഎല്‍എമാരായിരുന്നു ഗുജറാത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ പ്രധാന നേതാവായ ശങ്കര്‍ സിങ് വഗേല പാര്‍ട്ടിയില്‍ നിന്നകന്നതോടെ 6 എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിട്ടിരുന്നു. ബാക്കി എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരെ തല്‍കാലികമായി മാറ്റിയത്.

English summary
Never has a Rajya Sabha election evoked so much excitement as the one Gujarat will witness on Tuesday with BJP president Amit Shah
Please Wait while comments are loading...