ബിജെപി കേന്ദ്ര നേതാക്കളും പെടും; മെഡിക്കൽ കോഴയിൽ പങ്ക്, അന്വേഷണത്തിന് നീക്കം!!

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: ബിജെപി കേരള ഘടകത്തെ മുൾമുനയിൽ നിർത്തിച്ച സംഭവമാണ് മെഡിക്കൽ കോഴ. എന്നാൽ കേരള നേതാക്കൾ മാത്രമല്ല, കേന്ദ്ര നേതാക്കൾക്കും പങ്കുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. കേന്ദ്ര നേതാക്കളുടെ പങ്കും അന്വേഷിക്കാനാണ് പുതിയ നീക്കം. ഇക്കാര്യത്തിൽ രാജസ്ഥാനില്‍ ദേശീയ ജനറല്‍ സെക്രട്ടറി‍ ഭൂപേന്ദ്രയാദവ് അടക്കം ഉന്നതനേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചർച്ച നടത്തി.

ദില്ലിയിലെത്തിയശേഷം കേരളത്തിന്റെ ചുമതലയുള്ള നേതാക്കളുമായി അദ്ദേഹം തുടര്‍ചര്‍ച്ച നടത്തും. അഴിമതി കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പാർട്ടിയുടെ പ്രാഥമിക നിരീക്ഷണം. അതേസമയം മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ പാര്‍ട്ടി കണ്ണടച്ചു പിന്തുണച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെ തിരഞ്ഞെടുപ്പു ഫണ്ടു ക്രമക്കേടില്‍ ബിജെപി അന്വേഷണം നടത്തുന്നു. തിരഞ്ഞെടുപ്പു ചെലവിന് അനുവദിച്ച തുകയില്‍ 35 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്ക് ഹാജരാക്കിയില്ല എന്ന പരാതിയിലാണ് അന്വേഷണം.

മെഡിക്കൽ കോഴ വിവാദം

മെഡിക്കൽ കോഴ വിവാദം

മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ എംടി രമേശിന്റെ പേരു പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ബന്ധപൂര്‍വം രമേശിന്റെ പേര് ഇതിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നു.

എംടി രമേശിന് പൂർണ്ണ പിന്തുണ

എംടി രമേശിന് പൂർണ്ണ പിന്തുണ

എംടി രമേശിന് പിന്തുണ മെഡിക്കൽ കോഴ സംബന്ധിച്ച പാർട്ടി പരിശോധനയ്ക്ക് ശേഷം ബിജെപി നേതൃയോഗം രമേശിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

35 ലക്ഷത്തിന്റെ അഴിമതി

35 ലക്ഷത്തിന്റെ അഴിമതി

എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് ചെലവിനായി നല്‍കിയ 35 ലക്ഷത്തിന്റെ കണക്ക് രമേശ് കാണിച്ചില്ലെന്നാണ് എംടി രമേശിനെതിരായുള്ള പരാതി.

അന്വേഷണം വീണ്ടും

അന്വേഷണം വീണ്ടും

ഇതിനെ തുടര്‍ന്നാണ് എംടി രമേശിനെതിരെ ബിജെപിയും ആര്‍എസ്എസും സംയുക്ത അന്വേഷണം നടത്തുന്നത്.

ബിജെപി നൽകിയത് 87 ലക്ഷം

ബിജെപി നൽകിയത് 87 ലക്ഷം

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലാണ് എംടി രമേശ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇവിടെ തെരഞ്ഞെടുപ്പു ചെലവുകള്‍ക്കായി 87 ലക്ഷം രൂപ ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

മുക്കിയത് ലക്ഷങ്ങൾ

മുക്കിയത് ലക്ഷങ്ങൾ

തിരഞ്ഞെടുപ്പ് കണക്കുകൾ ബിജെപിക്ക നൽകിയെങ്കിലും അതിൽ 35 ലക്ഷത്തിന്റെ കുറവുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതും ഗൂഢാലോചന?

ഇതും ഗൂഢാലോചന?

അതേസമയം നിരന്തരമായി എംടി രമേശിനെതിരെ വാര്‍ത്ത വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്നും അവർ വ്യക്തമാക്കി.

English summary
Amit Shah to investigate central leaders involvement in medical scam
Please Wait while comments are loading...