Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിസ്ബുള്‍ നേതാവിന്റെ കൊല: കശ്മീരില്‍ നിരോധനാജ്ഞ, അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു

ശ്രീനഗര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ നിരോധനാജ്ഞ. 21 കാരനായ ബര്‍ഹാന്‍ വാനിയാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ശനിയാഴ്ച കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയകള്‍ വഴി സംഭവത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്ന് അനിഷ്ട സംഭവങ്ങളുണ്ടാവുന്നത് തടയുന്നതിനായാണിത്.മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പുറമേ കശ്മീരിലെ ബാരാമുള്ളയില്‍ നിന്ന് ബനിഹാല്‍ ടൗണിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. ഇതിന് പുറമേ പുല്‍വാമ, അനന്ത്‌നാഗ്, ഷോപ്പിയാന്‍, പുല്‍ഗം, സോപ്പോര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞക്ക്് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അമര്‍നാഥ് യാത്ര റദ്ദാക്കിയിട്ടുണ്ട്.

26-srinagar

മറ്റ് രണ്ട് ശ്രീനഗര്‍പ്രവര്‍ത്തകര്‍ക്കൊപ്പം പിടികൂടിയ ബര്‍ഹാന്‍ വാനിയെ വെള്ളിയാഴ്ചയാണ് സുരക്ഷാസേന വധിച്ചത്. ക്രമസമാധാന നില കണക്കിലെടുത്ത് വാനിയുടെ മരണാനന്തര ചടങ്ങുകള്‍ നീട്ടിവെച്ചിരിക്കുകയാണ്. സൗത്ത് കശ്മീരിലെ ട്രാല്‍ എന്ന ഭീകര സംഘടനയുടെ ഭാഗമാണ് വാനി. 15 വയസ്സുള്ളപ്പോള്‍ 2010ലാണ് കശ്മീരി യുവാക്കളെ ഗ്രൂപ്പിലേക്ക് ആകര്‍ഷിക്കുന്നതിനായി വാനി ഹിസ്ബുള്‍ മുജാഹിദ്ദീനൊപ്പം ചേരുന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് മുമ്പായി സംഘടനയില്‍ ചേരുന്നതിനായി വാനി വീടുവിട്ടിറങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+