ആ ഹൃദയവും അമ്പും തരൂരിന് തന്നെ; അസാധുവോട്ടിലെ അസാധാരണമായ സംഭവം
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിജയിക്കുകയും ശശി തരൂര്‍ തോല്‍ക്കുകയും ചെയ്തു. ആര്‍ക്കും ഒട്ടും ഞെട്ടലുണ്ടാകുന്നസംഭവമായിരുന്നില്ല. കാരണം തരൂര്‍ തോല്‍ക്കുമെന്ന കാര്യം ഉറപ്പായിരുന്നു. പക്ഷേ തരൂരിന്റെ തോല്‍വിക്ക് പോലും തിളക്കം ഉണ്ടായിരുന്നു. കാരണം ഒറ്റയ്ക്കാണ് അദ്ദേഹം പോരാടിയത്.
അദ്ദേഹം തന്നെ പലതവണ പറഞ്ഞതുപോലെ യുവാക്കള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.1072 വോട്ടുകള്‍ അത്ര നിസാരമേ അല്ല. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അസാധുവായി പോയ 416 വോട്ടുകളെക്കുറിച്ചാണ്. അസാധുവായി പോയ വോട്ടില്‍ പോലും തരൂരിനോടുള്ള സ്‌നേഹം ചിലര്‍ പങ്കുവെച്ചിരുന്നു. വളരെ രലകരമായ രീതിയിലായിരുന്നു ചില വോട്ടുകള്‍ അസാധുവാക്കിയത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

വോട്ടുകളുടെ കണക്ക് പറയുകയാണെങ്കില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് ലഭിച്ചത് 7879 വോട്ടുകളാണ്, തരൂരിന് ലഭിച്ചത് 1072 വോട്ടുകള്‍.. അസാധുവായത് 416 വോട്ടുകള്‍. തരൂരിന് ലഭിച്ചത് പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ പന്ത്രണ്ട് ശതമാനം വോട്ടുകള്‍. ഇപ്പോള്‍ കിട്ടിയ വോട്ടുകളെക്കാള്‍ വോട്ട് തരൂരിന് കിട്ടുമായിരുന്നു എന്നാണ് അസാധുവായ വോട്ടുകള്‍ നോക്കുമ്പോള്‍ മനസ്സിലാകുന്നത്.

അസാധുവായ ഒരു വോട്ടില്‍ തരൂരിന്റെ പേരിന് നേരെ ഹൃദയവും അമ്പും വരച്ചു വെച്ചിരുന്നു. മറ്റൊരു അസാധുവാ വോട്ടില്‍ തരൂരിന്റെ പേരിന് നേരെ ടിക്ക് മാര്‍ക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയ്ക്ക് സ്വസ്തിക ചിഹ്നവും ആണ് വരച്ചത്. വോട്ട് ചെയ്യാന്‍ തനിക്ക് താലപര്യം തരൂരിനാണ് എന്നാണ് ആ വോട്ടര്‍ പറഞ്ഞുവെക്കുന്നതെന്നാണ് ചിലര്‍ വിലയിരുത്തുന്നത്.

എന്തായാലും ചരിത്രപരമായ ഒരു മാറ്റം തന്നെയാണ് കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷൻ ഉണ്ടാവുക എന്ന് പറയുന്നത്. ചെറുതല്ലാത്ത മാറ്റം ആണ്. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുന്നോട്ട് വന്ന നേതാക്കെളിൽ ഒരാളാണ് തരൂർ.ആകെ പോൾ ചെയ്തതിന്റെ പന്ത്രണ്ട് ശതമാനം വോട്ട് ലഭിച്ചതിന്റെ സന്തോഷംതരൂരിനെ അനുകൂലിക്കുന്നവർക്ക് ഉണ്ട്. ജാർഖണ്ഡ്, ജമ്മു കശ്മീർ, കേരളം, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് തരൂരിന് കൂടുതൽ വോട്ട് കിട്ടിയതെന്നാണ് തരൂരിനെ അനുകൂലിക്കുന്നവർ പറഞ്ഞത്.

എന്തായാലും തരൂരിന്റെ തോൽവി ഒരു തോൽവിയല്ലെന്ന നിലപാട് തന്നെയാണ് ഇവർക്ക്. അതേസമം തരൂരിനെ പിന്തള്ളാൻ നേതൃത്വം ഉദ്ദേശിക്കുന്നില്ലെന്ന സൂചനയാണ് പുറത്ത് വരുന്നതും. വർക്കിംഗ് പ്രസിഡന്റായി തരൂരിനെ നിയമിക്കാനുള്ള സാധ്യത ഉണ്ട്. താൻ പാർട്ടിയിലെ മാറ്റത്തിന് വേണ്ടിയാണ് മത്സരിച്ചതെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയതാണ്. മല്ലികാർജ്ജുൻ ഖാർഗെയുടെ വിജയം കോണ്‍ഗ്രസിന്റെ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും ഇനിയങ്ങോട്ട് തരൂർ സജീവമായി തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്ന വിവരം.












Click it and Unblock the Notifications