Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഡംബര മന്ദിരത്തിലെ അവസാന യോഗം; പൊളിച്ചുകളഞ്ഞേക്കൂ എന്ന് ജഗന്‍, തനിക്ക് തരൂവെന്ന് നായിഡു!!

അമരാവതി: ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായ ശേഷം വന്‍ അഴിച്ചുപണികളാണ് നടത്തുന്നത്. കോടികള്‍ ചെലവിട്ട് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍മിച്ച മന്ദിരം പൊളിച്ചുകളയാന്‍ ജഗന്‍ ഉത്തരവിട്ടു. ഈ മന്ദിരം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തനിക്ക് ഉപയോഗിക്കാന്‍ തരണമെന്ന് നായിഡു കഴിഞ്ഞദിവസം ജഗനോട് ആവശ്യപ്പെട്ടിരുന്നു.

തൊട്ടുപിന്നാലെയാണ് ജഗന്‍ വിവാദമായ കെട്ടിടത്തില്‍ യോഗം ചേര്‍ന്നതും കെട്ടിടം പൊളിക്കാന്‍ നിര്‍ദേശിച്ചതും. രണ്ടു ദിവസത്തിനകം കെട്ടിടം പൊളിക്കണമെന്നാണ് ജഗന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എട്ടു കോടി ചെലവഴിച്ചാണ് ഈ മന്ദിരം കൃഷ്ണ നദീ തീരത്ത് മുന്‍ ടിഡിപി സര്‍ക്കാര്‍ പണി കഴിപ്പിച്ചത്. ചില്ലുകള്‍ ഉപയോഗിച്ചുള്ള മതില്‍ ഈ മന്ദിരത്തിന്റെ സൗന്ദര്യമായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 പ്രജാ വേദിക

പ്രജാ വേദിക

ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കുന്ന വേളയില്‍ 2017ലാണ് പ്രജാ വേദിക എന്ന മന്ദിരം നിര്‍മിച്ചത്. എട്ടു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച മന്ദിരം ആഡംബരം നിറഞ്ഞതായിരുന്നു. ചന്ദ്രാബാബു നായിഡുവിന്റെ വീടിനോട് ചേര്‍ന്നാണ് ഈ മന്ദിരം.

നിര്‍മിച്ചതിന്റെ ലക്ഷ്യം

നിര്‍മിച്ചതിന്റെ ലക്ഷ്യം

പൊതുജനങ്ങളുമായി സംവദിക്കാനും നിര്‍ണായക സര്‍ക്കാര്‍ യോഗങ്ങള്‍ ചേരാനുമാണ് ഈ മന്ദിരം നായിഡു പണികഴിപ്പിച്ചത്. വാര്‍ത്താസമ്മേളനങ്ങള്‍ മുഖ്യമന്ത്രി നടത്തിയിരുന്നതും ഇവിടെയായിരുന്നു. കൂടാതെ മുഖ്യമന്ത്രി ഞായറാഴ്ചകളില്‍ മുഴുവന്‍ സമയം ഇവിടെയുണ്ടാകുകയും ചെയ്യും. ജഗന്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞാഴ്ചയാണ് ഇവിടെ ആദ്യ യോഗം ചേര്‍ന്നത്.

ഇവിടെ ഇനി യോഗം നടക്കില്ല

ഇവിടെ ഇനി യോഗം നടക്കില്ല

കളക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത ജഗന്‍ കെട്ടിടം പൊളിച്ചുകളയാന്‍ ഉത്തരവിടുകയായിരുന്നു. നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നാം യോഗം ചേരുന്ന ഈ മന്ദിരം നിയമവിരുദ്ധമായി നിര്‍മിച്ചതാണ്. ഇവിടെ ഇനി യോഗം നടക്കില്ല. രണ്ടുദിവസത്തിനകം കെട്ടിടം പൊളിക്കണമെന്നും ജഗന്‍ റെഡ്ഡി കളക്ടമാര്‍ക്ക് നിര്‍ദേശം നല്‍കി.

 അപേക്ഷയുമായി നായിഡു

അപേക്ഷയുമായി നായിഡു

ജൂണ്‍ നാലിന് ഈ മന്ദിരവുമായി ബന്ധപ്പെട്ട നായിഡു ജഗന് കത്തയച്ചിരുന്നു. തനിക്ക് ഉപയോഗിക്കാന്‍ ഈ മന്ദിരം അനുവദിക്കണമെന്നായിരുന്നു അപേക്ഷ. എന്നാല്‍ തൊട്ടുപിന്നാലെയാണ് ജഗന്‍ യോഗം ചേര്‍ന്നതും പൊളിച്ചുകളയാന്‍ നിര്‍ദേശം നല്‍കിയതും. ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ മുഖ്യമന്ത്രിയായ ശേഷം ജഗന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്.

ജനപ്രിയ പദ്ധതികള്‍

ജനപ്രിയ പദ്ധതികള്‍

ആശാ വര്‍ക്കര്‍മാരുടെ ശമ്പളം മൂന്നിരട്ടിയാക്കി ജഗന്‍ ഉത്തരവിട്ടിരുന്നു. നിലവില്‍ 3000 രൂപയാണ് അവരുടെ ശമ്പളം. ഇത് 10000 രൂപയാക്കി വര്‍ധിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് ജഗന്‍ ഉറപ്പ് നല്‍കിയിരുന്നു. 108 ആംബുലന്‍സ് പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന് ജഗന്‍ പറഞ്ഞു. ജഗന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ ഭരണകാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്. പിന്നീട് വന്ന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു.

നായിഡുവിന്റെ തീരുമാനം റദ്ദാക്കി

നായിഡുവിന്റെ തീരുമാനം റദ്ദാക്കി

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ സംസ്ഥാനത്ത് തടയുന്ന നായിഡു സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കാന്‍ ജഗന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ പരിശോധനകള്‍ നടത്തരുത് എന്നായിരുന്നു നായിഡു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച സംസ്ഥാനത്ത് കൂടുതലായി ഇടപെടുന്നുവെന്ന ആരോപണം നിലനിന്നിരുന്നു. തുടര്‍ന്നാണ് സിബിഐക്ക് മൂക്കുകയറിട്ട് നായിഡു ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയിരിക്കകുയാണ് ജഗന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+