കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും അധ്യാപകര്‍ക്ക് ചുമതല; ടോക്കന്‍ വിതരണവും; എതിര്‍പ്പ്

  • By News Desk
Google Oneindia Malayalam News

വിശാഖപട്ടണം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 17 വരെയാണ് നീളുന്നത്. മൂന്നാം ഘട്ടലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോടൊപ്പം പല മേഖലകളിലും സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി ആരോഗ്യ മേഖലയ്‌ക്കൊപ്പം തന്നെ സാമ്പത്തിക മേഖലക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇതിന് പരിഹാരമെന്നോണം പല സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറക്കാന്‍ സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മദ്യശാലകള്‍ തുറന്നോടെ പലയിടങ്ങളിലും സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് ആളുകളുടെ ഒഴുക്കാണ് മദ്യശാലകളിലേക്ക്. ഈ തിരക്ക് നിയന്ത്രിക്കുന്നതിനായി അധ്യാപകരെ നിയമിക്കാനാണ് തീരുമാനം.

സോണിയയും മൻമോഹൻ സിംഗും രാഹുലും; പിന്നിൽ അണിനിരന്ന് മുഖ്യമന്ത്രിമാർ,മെയ് 17 ന് ശേഷം എന്ത്?സോണിയയും മൻമോഹൻ സിംഗും രാഹുലും; പിന്നിൽ അണിനിരന്ന് മുഖ്യമന്ത്രിമാർ,മെയ് 17 ന് ശേഷം എന്ത്?

തിരക്ക് നിയന്ത്രിക്കാന്‍ അധ്യാപകര്‍

തിരക്ക് നിയന്ത്രിക്കാന്‍ അധ്യാപകര്‍

മദ്യശാലകളിലെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി അധ്യപകരെ നിയോഗിക്കുന്നതിനുള്ള വിചിത്ര തീരുമാനവുമായി ആന്ധപ്രദേശ് സര്‍ക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്. മദ്യശാലകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിച്ച് ക്യൂ പാലിക്കാനും മറ്റ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് അധ്യാപകരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ടോക്കണ്‍ വിതരണം

ടോക്കണ്‍ വിതരണം

ക്രമസമാധാനം പാലിക്കുന്നതിനായി പൊലീസുകാര്‍ക്കൊപ്പം അധ്യാപകരേയും ചുമതലപ്പെടുത്താനാണ് തീരുമാനം. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ടോക്കണ്‍ വിതരണം ചെയ്യേണ്ടതും അധ്യാപകരുടെ ചുമതലയാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അറിയിപ്പും വന്നതായി അധ്യാപകര്‍ പറയുന്നു.

നികുതി വര്‍ധിപ്പിച്ചു

നികുതി വര്‍ധിപ്പിച്ചു

കൊറോണ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മദ്യത്തിന് 75 ശതമാനം നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യ ദിവസം 25 ശതമാനം നികുതി വര്‍ധിപ്പിച്ചിട്ടും വലിയ തിരക്ക് അനുഭവപ്പെട്ടതോടെ സര്‍ക്കാര്‍ അടുത്ത ദിവസം 50 ശതമാനം കൂടി വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍ വര്‍ധനവ് കാര്യമാക്കാതെ ജനങ്ങള്‍ കടകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്ന അവസ്ഥയാണ്.

സ്ത്രീകള്‍ രംഗത്ത്

സ്ത്രീകള്‍ രംഗത്ത്

ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണത്തില്‍ 15 ശതമാനം കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൂര്‍ണ്ണ മദ്യ നിരോധനം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്തിരുന്നാലും സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്ന തീരുമാനത്തിനെതിരെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. പച്ചക്കറി മാര്‍ക്കറ്റ് മൂന്ന് മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ മദ്യശാലകള്‍ ഏഴ് മണിവരെ പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

എതിര്‍പ്പുമായി അധ്യാപകര്‍

എതിര്‍പ്പുമായി അധ്യാപകര്‍

മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ അധ്യാപകരെ നിയമിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് അധ്യാപകരും രംഗത്തെത്തി. ഈ ജോലി ചെയ്യുന്നതില്‍ തങ്ങള്‍ക്ക് കുറ്റബോധമുണ്ടെന്നും ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമല്ലെന്നും അവര്‍ പറഞ്ഞു. ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 കൊറോണ

കൊറോണ


സംസ്ഥാനത്ത് ഇതുവരേയും 1717 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 587 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 34 പേര്‍ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെതുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. അതിനിടെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെഡ് സോണിലും മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി എംപിമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

English summary
Deploys Teachers As Volunteers to Control the Crowd in Liquor shop in Andra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X