എഎന്‍ഐ, എന്‍ഡിടിവി അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടിച്ചു: കാരണം കേട്ടാല്‍ അമ്പരക്കും
ദില്ലി: ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍, എന്‍ഡിടിവി എന്നിവയുടെ അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ട് ട്വിറ്റര്‍. സോഷ്യല്‍ മീഡിയ കമ്പനിയുടെ മിനിമം പ്രായം സംബന്ധിച്ച നിയമം ഇവര്‍ ലംഘിച്ചുവെന്നാണ് ട്വിറ്ററിന്റെ കണ്ടെത്തല്‍. ട്വിറ്ററില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കൃത്യമായ ഒരു പ്രായത്തിന്റെ കാലാവധിയുണ്ട്. ഇക്കാര്യം വാര്‍ത്താ ഏജന്‍സി ലംഘിച്ചുവെന്ന് എഎന്‍ഐ എഡിറ്റര്‍ സ്മിതാ പ്രകാശിനെ ട്വിറ്റര്‍ അറിയിക്കുകയായിരുന്നു.
നിലവില്‍ വാര്‍ത്താ ഏജന്‍സിയുടെ ട്വിറ്റര്‍ പേജ് സെര്‍ച്ച് ചെയ്താല്‍ അക്കൗണ്ട് നിലവില്‍ ഇല്ല എന്നാണ് കാണിക്കുക. എഎന്‍ഐയുടെ അക്കൗണ്ട് പൂട്ടിയെന്ന് കാണിച്ച് കൊണ്ടുള്ള ട്വിറ്ററിന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സ്മിതാ പ്രകാശ് പങ്കുവെച്ചിട്ടുണ്ട്. അതായത് ട്വിറ്ററില്‍ അക്കൗണ്ട് വേണമെങ്കില്‍ ഈ വാര്‍ത്താ ഏജന്‍സിക്ക് 13 വര്‍ഷത്തെ പരിചയസമ്പത്തെങ്കിലും വേണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കമ്പനി തുടങ്ങി ഇത്രയും വര്‍ഷം ആയിരിക്കണമെന്ന നിയമം എഎന്‍ഐ പാലിച്ചിട്ടില്ലെന്ന് ട്വിറ്റര്‍ മെയിലില്‍ പറയുന്നു. അതുകൊണ്ട് അക്കൗണ്ട് പൂട്ടി. ട്വിറ്ററില് നിന്ന് നിങ്ങളെ നീക്കം ചെയ്തുവെന്നും മെയിലില്‍ പറയുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയാണിത്. ഞങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇതൊരു മോശം വാര്‍ത്തയാണെന്നും സ്മിതാ പ്രകാശ് പറഞ്ഞു.
7.6 മില്യണ്‍ ഫോളോവേഴ്‌സ് ഇവര്‍ക്കുണ്ട്. 13 വര്‍ഷത്തെ മിനിമം പ്രായം എന്ന നിയമം മുന്നില്‍ വെച്ച് ട്വിറ്ററിന്റെ ഗോള്‍ഡ് ടിക്ക് ഇല്ലാതായി. പിന്നീട് അത് ബ്ലൂടിക്കായി. ഇപ്പോള്‍ അക്കൗണ്ട് തന്നെ ഇല്ലാതായെന്നും അവര്‍ പറഞ്ഞു.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
ദക്ഷിണേഷ്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് ഇന്ത്യയില്‍ നൂറിലധികം ബ്യൂറോകളുണ്ട്. അതേസമയം എന്‍ഡിടിവിയുടെ ട്വിറ്റര്‍ ഹാന്‍ഡിലും പൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ കാരണം എന്താണെന്ന് എന്‍ഡിടിവി വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ട് പൂട്ടി എന്ന് മാത്രമേ ട്വിറ്റര്‍ അറിയിച്ചിട്ടൂള്ളൂ. അതേസമയം ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നിരവധി പരാതികളാണ് ഉയര്‍ന്നത്.
ഇപ്പോഴത്തെ അക്കൗണ്ട് പൂട്ടലെല്ലാം അതിന്റെ ഭാഗമായിട്ടാവും എന്നാണ് കരുതുന്നത്. ജീവനക്കാരെ പിരിച്ചുവിട്ടതോടെ കമ്പനിയുടെ സര്‍വീസുകള്‍ പ്രതിസന്ധിയിലായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എഞ്ചിനീയര്‍മാരുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications