കണ്ണന്താനത്തിന് വീണ്ടും നിരാശ , അനിൽ ബൈജൽ ദില്ലി ലഫ്.ഗവർണറാകും
ഐഎഎസ് ഉദ്യോഗസ്ഥനായ ബൈജലിന് ദില്ലി വികസന കോർപ്പറേഷൻ വൈസ് ചെയർമാനായിരുന്ന അനുഭവ പരിചയം ഉണ്ട്.
ദില്ലി: മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജാല്‍ ദില്ലി ഗവര്‍ണര്‍ ആവും. ബൈജാലിന്‌റെ പേര് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ ചെയ്തു. മുന്‍ ഗവര്‍ണര്‍ നജീബ് ജങിന്‌റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ നിയമനം. ബൈജാലിനെ ഒപ്പം മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനവും സാധ്യതാ പട്ടികയില്‍ ഇടം നേടിയിരുന്നു.

1969 ഐഎഎസ് ബാച്ചുകാരനാണ് അനില്‍ ബൈജാല്‍. വാജ്‌പേയ് സര്‍ക്കാരിന്‌റെ കീഴില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ആയിരുന്നു. 2006ല്‍ നഗര വികസന വകുപ്പ് സെക്രട്ടറി ആയിരിക്കെയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ഡല്‍ഹി വികസന അതോറിറ്റിയുടെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്‌റെ കാലത്ത് നടപ്പിലാക്കിയ ജെന്‌ററം പദ്ധതിക്ക് നേതൃത്വം നല്‍കിയത് ബൈജാലായിരുന്നു.
ബിജെപി സര്‍ക്കാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അനില്‍ ബൈജാല്‍. ഡിസംബര്‍ 22നാണ് ലഫ്റ്റനറ്റ് ഗവര്‍ണര്‍ ആയിരുന്ന നജീബ് ജംഗ് രാജി സമര്‍പ്പിച്ചത്. ജംഗും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള ഏറ്റുമുട്ടൽ പതിവായിരുന്നു. സംസ്ഥാനത്തിന്റെ വികസനം ജംഗ് തടസ്സപ്പെടുത്തുകയാണെന്ന് വരെ കെജ്രിവാള്‍ ആരോപിച്ചിരുന്നു.
രാഷ്ട്രപതി അംഗീകരിച്ചാൽ ബിജെപിയുടെ വിശ്വസ്തന്‍ ദില്ലിയുടെ ലഫ്‌നറ്റ് ഗവര്‍ണര്‍ ആവും. ഇനി എന്തെല്ലാം തര്‍ക്കളാണ് എഎപി സര്‍ക്കാരും ലഫ്‌നറ്റ് ഗവര്‍ണറും തമ്മിലുണ്ടാവുക എന്ന് കാത്തിരുന്ന് കാണാം...












Click it and Unblock the Notifications