Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിനെ പിന്തുണച്ചാല്‍ വധിക്കും, അണ്ണാ ഹസാരെയ്ക്ക് വധഭീഷണി

പൂനെ: സ്വാതന്ത്ര്യ സമര സേനാനിയും ആക്ടിവിസ്റ്റുമായ അണ്ണാ ഹാസരെയ്ക്ക് വീണ്ടും വധഭീഷണി. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ചാല്‍ കൊന്നുകളയും എന്നുള്ള ഭീഷണി സന്ദേശമാണ് എത്തിയിരിക്കുന്നത്. അണ്ണാ ഹസാരെയ്ക്ക് കത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അരവിന്ദ് കെജ്രിവാളില്‍ നിന്നും വേര്‍പിരിയണമെന്നും ഇല്ലെങ്കില്‍ വധിക്കുമെന്നുമാണ് കത്തിലുള്ളത്. ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന കത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് എത്തുന്നത്. സംഭവത്തില്‍ പൂനെ അഹ്മദ് നഗര്‍ ജില്ലയിലെ പാര്‍നര്‍ പോലീസ് ഐപിസി 506 ക്രിമിനല്‍ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

അണ്ണാ ഹസാരെയ്ക്ക് വധഭീഷണി

അണ്ണാ ഹസാരെയ്ക്ക് വധഭീഷണി

അണ്ണാ ഹസാരെയ്ക്ക് കത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കെജ്രിവാളിനെ ഏതെങ്കിലും തരത്തില്‍ പിന്തുണയ്ക്കുകയാണെങ്കില്‍ വധിക്കുമെന്നാണ് കത്തിലുള്ളത്.

നരേന്ദ്ര ദബോല്‍ക്കറിന്റെ അതേ വിധി

നരേന്ദ്ര ദബോല്‍ക്കറിന്റെ അതേ വിധി

2013ല്‍ പൂനെയില്‍ വെടിയേറ്റ് മരിച്ച നരേന്ദ്ര ദബോല്‍ക്കറിന്റെ അതേ അവസ്ഥ തന്നെയാകും അണ്ണാ ഹസാരെയ്ക്കും സംഭവിക്കുക എന്നും കത്തില്‍ പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ റാലേഗന്‍ സിദ്ധി എന്ന സ്വന്തം ഗ്രാമത്തില്‍ തന്നെ കഴിയുന്നതാകും നല്ലതെന്നും കത്തില്‍ പറയുന്നുണ്ട്.

അരവിന്ദ് കെജ്രിവാളുമായുള്ള ബന്ധം

അരവിന്ദ് കെജ്രിവാളുമായുള്ള ബന്ധം

2011ല്‍ അണ്ണാ ഹസാരെ നയിച്ച അഴിമതിവിരുദ്ധ ജനലോക്പാല്‍ സമരത്തിലൂടെയാണ് അരവിന്ദ് കെജ്രിവാള്‍ അറിയപ്പെടുന്നത്. സമരത്തെ പിന്തുണച്ച കെജ്രിവാള്‍ ഹസാരെയുമായി നല്ല ബന്ധം പുലര്‍ത്തുകയായിരുന്നു.

ഹസാരെയും കെജ്രിവാളും രണ്ടു വഴിക്ക്

ഹസാരെയും കെജ്രിവാളും രണ്ടു വഴിക്ക്

ലോക്പാല്‍ ബില്‍ പാസാക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചതോടെ അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും രണ്ടും രണ്ടു വഴിക്ക് പരിഞ്ഞു. പിന്നീട് കെജ്രിവാളിന്റെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള നീക്കത്തെ ഹസാരെ എതിര്‍ക്കുകയും ചെയ്തതോടെ ഇവര്‍ തമ്മില്‍ അകലുകയായിരുന്നു.

വധഭീഷണി ഇതിനു മുന്‍പും

വധഭീഷണി ഇതിനു മുന്‍പും

കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞ അണ്ണാ ഹസാരെയ്ക്ക് ഇതിനുമുന്‍പും ഭീഷണി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിനായിരുന്നു ഫേസ്ബുക്കിലൂടെ ഭീഷണി എത്തിയത്. അണ്ണാ ഹസാരയെ വധിക്കേണ്ട സമയമായി, ഞാനായിരിക്കും അടുത്ത നാഥുറാം ഗോഡ്‌സെ എന്നായിരുന്നു ഗഗന്‍ വിധു എന്ന ഇന്ത്യക്കാരന്‍ പോസ്റ്റിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+