കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാലേഗന്‍ സിദ്ധിയില്‍ ഷോലെ മോഡല്‍ സമരം, ഹസാരെയ്ക്ക് പിന്തുണ, പ്രതിഷേധം വാട്ടര്‍ടാങ്കിന് മുകളില്‍!

സമരം സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്തുന്ന സമരത്തിന് പിന്തുണയുമായി അദ്ദേഹത്തിന്റെ ജന്മദേശം. വിഖ്യാത ചലച്ചിത്രം ഷോലെയില്‍ സൂപ്പര്‍ സ്റ്റാര്‍ ധര്‍മേന്ദ്ര നടത്തുന്ന പ്രതിഷേധത്തിന്റെ മോഡലിലാണ് ഇവിടെയും പ്രതിഷേധം നടന്നത്. ഹസാരെയുടെ നാടായ റാലേഗന്‍ സിദ്ധിയില്‍ നാട്ടുകാരെല്ലാം വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയാണ് പ്രതിഷേധം നടത്തിയത്. ഹസാരെയുടെ സമരത്തിന് ഇവര്‍ പിന്തുണ അറിയിക്കുകയും ചെയ്തു. ലോക്പാലും ലോകായുക്തയും പോലുള്ള ഹസാരെയുടെ ആവശ്യങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഹസാരെയുടെ പോരാട്ടത്തിന്റെ ചൂട് കുറയുന്നു, സമരത്തിന് ജനപങ്കാളിത്തം കുറഞ്ഞു, ആരോഗ്യം മോശമാവുന്നു!ഹസാരെയുടെ പോരാട്ടത്തിന്റെ ചൂട് കുറയുന്നു, സമരത്തിന് ജനപങ്കാളിത്തം കുറഞ്ഞു, ആരോഗ്യം മോശമാവുന്നു!

1

അതേസമയം ഇവരുടെ സമരം സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. കര്‍ഷകര്‍ ആണെന്ന് അവകാശപ്പെട്ട ചിലര്‍ ഇന്ത്യന്‍ പതാകയുമേന്തിയാണ് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ താഴേക്ക് ചാടുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇവര്‍ ഹസാരെയ്ക്ക് പിന്തുണയുമായി രാംലീല മൈതാനിയിലെത്തുമെന്നാണ് സൂചന. എന്നാല്‍ ഹസാരെയുടെ സമരം വേണ്ടത്ര ഫലം കാണുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് 23നാണ് ഹസാരെ മോദി സര്‍ക്കാരിനെതിരെ സമരം ആരംഭിച്ചത്. കേന്ദ്രത്തില്‍ ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്നും സംസ്ഥാനങ്ങളിലും ലോകായുക്തയെ നിയമിക്കണമെന്നുമായിരുന്നു ഹസാരെയുടെ ആവശ്യം.

2

കഴിഞ്ഞ ദിവസം ഹസാരെയുടെ സമരത്തിന് ജനപങ്കാളിത്തം കുറയുന്നതായി റിപ്പോര്‍ട്ടുണ്ട്. നിരാഹാര സമരത്തെ തുടര്‍ന്ന് അദ്ദേഹത്തിന് നാലുകിലോയോളം ഭാരം കുറഞ്ഞതായി അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞിരുന്നു. ഹസാരെയുടെ ഒപ്പം സമരം ആരംഭിച്ചവര്‍ പലരും തളര്‍ന്ന് വീണെന്നും റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ അദ്ദേഹത്തെ സമരപ്പന്തലിലെത്തി കണ്ടിട്ടുണ്ട്. അതേസമയം സമരക്കാര്‍ രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് ഒപ്പിട്ട് നല്‍കണമെന്നും ഹസാരെ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.

സമരം തകര്‍ക്കാന്‍ മോദി ശ്രമിക്കുന്നു; അണ്ണാ ഹസാരെ പ്രധാനമന്ത്രിക്കെതിരെ, മറുപടി തന്നില്ലസമരം തകര്‍ക്കാന്‍ മോദി ശ്രമിക്കുന്നു; അണ്ണാ ഹസാരെ പ്രധാനമന്ത്രിക്കെതിരെ, മറുപടി തന്നില്ല

ബിജെപിയ്ക്കെതിരെ ആഞ്ഞ‍ടിച്ച് രമ്യ: കോണ്‍ഗ്രസ് വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന്ബിജെപിയ്ക്കെതിരെ ആഞ്ഞ‍ടിച്ച് രമ്യ: കോണ്‍ഗ്രസ് വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന്

English summary
As Anna Hazare's hunger strike enters 4th day villagers in Ralegan Siddhi protest Sholay style
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X