കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു അൽഖ്വയ്ദ ഭീകരൻ കൂടി അറസ്റ്റിൽ; പിടികൂടിയത് ബംഗാളിൽ നിന്ന്.. ഇതുവരെ പിടിയിലായത് 11 പേർ

Google Oneindia Malayalam News

കൊൽക്കത്ത; ഒരു അൽഖ്വയ്ദ ഭീകരനെ കൂടി പിടികൂടി ദേശീയ അന്വേഷണ ഏജന്‍സി. അബ്ദുൾ മോമിൻ മൊണ്ടാൾ (32) എന്നയാളെയാണ് എൻഐഎ പിടികൂടിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നേരത്തേ എൻഐഎ നടത്തിയ റെയ്ഡിൽ പശ്ചിമബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമായി അൽഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മൊണ്ടാളിനേയും അറസ്റ്റ് ചെയ്തത്.

മുർഷിദാബാദിലെ റായ്പൂർ ദാരൂർ ഹുദ ഇസ്ലാമിയ മദ്രസയിൽ ഇയാൾ അധ്യാപകമായി ജോലിചെയ്ത് വരികയായിരുന്നു. ഇയാൾ അൽഖ്വയ്ദ ഭീകരർ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നതായി എൻഐഎ വ്യക്തമാക്കി. മാത്രമല്ല സംഘടനിയിലേക്ക് പുതിയ അംഗങ്ങളെ ഇയാൾ റിക്രൂട്ട് ചെയ്തിരുന്നതായും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയതായും എൻഐഎ അറിയിച്ചു.

cover

ഇയാളുടെ വീട്ടിൽ നിന്ന് ഡിജിറ്റൽ ഡിവൈസുകൾ പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ മുർഷിദാബാദ് ജില്ലാ കോടതിയിൽ ഹാജരാക്കി. മൊണ്ടാളിനെ ദില്ലിയിലേക്ക് തുടർ ചോദ്യം ചെയ്യലിനായി കൊണ്ടുപോകും.

രാജ്യത്ത് 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സപ്റ്റംബർ 9ന് ബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമായി 9 ഭീകരവാദികളെ എൻഐഎ സംഘം പിടികൂടിയത്. ബംഗാളിൽ നിന്ന് ആറ് പേരും കേരളത്തിൽ നിന്ന് മൂന്ന് പേരെയുമാണ് പിടികൂടിയാത്.മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരപ്രകാരമായിരുന്നു റെയ്ഡ്.

സപ്തംബർ 11 ന് ദില്ലിയിൽ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ അൽഖ്വയ്ദ ഭീകരർ വൻ അക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി സൂചന ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തീവ്രവാദികൾ പിടിയിലായത്.

പാകിസ്താൻ കേന്ദ്രീകരിച്ചുള്ള അൽഖ്വയ്ദ ഗ്രൂപ്പാണ് സംഘത്തിന് പിന്നിലെന്നാണ് എൻഐഎയുടെ നിഗമനം. സമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചാണ് ഈ വിഭാഗത്തെ പാക് അൽഖ്വയ്ദ രൂപീകരിച്ചത്. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം എന്നും എൻഐഎ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.

പ്രതിപക്ഷ നേതാക്കളെ ഡിജിപി കള്ളക്കേസില്‍ കുടുക്കുന്നു: ബെഹ്റയ്ക്കെതിരെ രമേശ് ചെന്നിത്തലപ്രതിപക്ഷ നേതാക്കളെ ഡിജിപി കള്ളക്കേസില്‍ കുടുക്കുന്നു: ബെഹ്റയ്ക്കെതിരെ രമേശ് ചെന്നിത്തല

 കടുംപിടിത്തത്തിൽ പിജെ ജോസഫ്; 'വീഴ്ത്താൻ' കച്ചകെട്ടി ഇറങ്ങി ഉമ്മൻചാണ്ടി.. യുഡിഎഫിൽ പുതിയ നീക്കം കടുംപിടിത്തത്തിൽ പിജെ ജോസഫ്; 'വീഴ്ത്താൻ' കച്ചകെട്ടി ഇറങ്ങി ഉമ്മൻചാണ്ടി.. യുഡിഎഫിൽ പുതിയ നീക്കം

തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, കർഷകരുടെ പ്രശ്നങ്ങൾ,ഇക്കാര്യങ്ങൾ മോദി മിണ്ടിയോ?; വിമർശിച്ച് ചിദംബരംതൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, കർഷകരുടെ പ്രശ്നങ്ങൾ,ഇക്കാര്യങ്ങൾ മോദി മിണ്ടിയോ?; വിമർശിച്ച് ചിദംബരം

Recommended Video

cmsvideo
കൊച്ചിയിൽ ഒളിച്ച കൊടും ഭീകരരെ പിടിച്ചതിങ്ങനെ | Oneindia Malayalam

English summary
Another Al Qaeda terrorist arrested ;11 arrested so far from Bengal and kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X