കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ സമരം വീണ്ടും തുടങ്ങുമെന്ന് പ്രഖ്യാപനം; അഖില്‍ ഗൊഗോയ് അസമില്‍ കളം നിറയുന്നു

Google Oneindia Malayalam News

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്ന് അഖില്‍ ഗൊഗോയ് എംഎല്‍എയുടെ പ്രഖ്യാപനം. സിഎഎക്കെതിരായ പ്രതിഷേധം സംഘടിപ്പിച്ചതിന് 19 മാസം ജയിലില്‍ കിടക്കുകയും കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് പുറത്തിറങ്ങുകയും ചെയ്ത ഉടനെയാണ് ഗൊഗോയിയുടെ പ്രതികരണം. നാഗാവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ത്തി നായകനായ സിനിമ കൈദി കൊല്ലം സ്വദേശിയുടെ കഥ!! രണ്ടാം ഭാഗം തടഞ്ഞു... റീമേക്കും പറ്റില്ലകാര്‍ത്തി നായകനായ സിനിമ കൈദി കൊല്ലം സ്വദേശിയുടെ കഥ!! രണ്ടാം ഭാഗം തടഞ്ഞു... റീമേക്കും പറ്റില്ല

പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന സംസ്ഥാനമാണ് അസം. അഖില്‍ ഗൊഗൊയിക്കൊപ്പം നിരവധി നേതാക്കള്‍ സമരത്തിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ താന്‍ ജയിലിലായതോടെ ഇവര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ജയില്‍ മോചിതനായിരിക്കുന്നു. സിഎഎ സമരം വീണ്ടും തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നു. നിയമവിരുദ്ധമായി സംസ്ഥാനത്ത് താമസിക്കുന്നവരെ പുറത്താക്കുമെന്നും തന്റെ ശിവസാഗര്‍ മണ്ഡലത്തിലേക്കുള്ള യാത്രയ്ക്കിടെ അഖില്‍ ഗൊഗോയ് പറഞ്ഞു.

a

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

Recommended Video

cmsvideo
Air India cancelled flights to UAE till july 21 | Oneindia Malayalam

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ബിജെപിക്ക് താല്‍പ്പര്യമില്ല. അണക്കെട്ടുകള്‍, ടോള്‍ പ്ലാസകള്‍ എന്നീ വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കും. സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സമരത്തിന്റെ മാര്‍ഗം സ്വീകരിക്കുമെന്നും അഖില്‍ ഗൊഗോയ് പറഞ്ഞു. ശിവസാഗര്‍ മണ്ഡലത്തിലേക്കുള്ള യാത്രയ്ക്കിടെ നിരവധി സ്ഥലങ്ങളിലാണ് അദ്ദേഹത്തിന് അനുയായികള്‍ സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഗൊഗോയിയെ കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്.

തന്നെ വ്യാജമായി ജയിലലടയ്ക്കുകയായിരുന്നു എന്നതിന് ഈ ജനങ്ങളുടെ സ്‌നേഹം സാക്ഷിയാണ്. എല്ലാ കാലത്തും ബിജെപിക്ക് അധികാരം ലഭിക്കില്ല. 2026ല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബിജെപി അതിലുണ്ടാകില്ലെന്നും ഗൊഗോയ് പറഞ്ഞു. ജയിലില്‍ കിടന്നാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും ജയിച്ചതും. ആദ്യമായിട്ടാണ് ഗൊഗോയ് തന്റെ മണ്ഡലം സന്ദര്‍ശിക്കാനെത്തുന്നത്.

ഹോട്ട് ചിത്രങ്ങളുമായി അക്ഷര ഗൗഡ; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Anti CAA Protest in Assam will resume soon; Akhil Gogoi declared after released from jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X