പൗരത്വ പ്രതിഷേധം: ലക്നൗവില്‍ ഒരു സ്ത്രീ കൂടി മരിച്ചു; ഒരു മാസത്തിനിടെ രണ്ടാമത്തെ മരണം
ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ ലഖ്നൗവിലെ ക്ലോക് ടവറില്‍ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. എന്നാല്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ ഇന്ന് രാവിലെ മരണപ്പെട്ടു. കാര്‍ഡിയാക് അറസ്റ്റാണ് മരണകാരണം. ഫരീദ(55) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഫരീദ മഴ നനഞ്ഞിരുന്നു. പിന്നീട് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തുള്ള സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ചയാണ് മരണം സംഭവിച്ചത്.

നേരത്തേയും പ്രതിഷേധക്കാരില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. 21 കാരിയായ തയ്യാബ ആയിരുന്നു മരണപ്പെട്ടത്. ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു തയ്യാബ. മഴ നനഞ്ഞുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ശേഷം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു തയ്യാബയുടേയും മരണം.
ജനുവരിയിലായിരുന്നു ക്ലോക് ടവറില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്. രണ്ട് മാസമായി ഇത് തുടരുകയാണ്. ആദ്യഘട്ടത്തില്‍ തന്നെ ഫരീദ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.
ഇവിടെ ടെന്റ് കെട്ടാന്‍ അനുമതി തേടി ഇവര്‍ നേരത്തെ ഭരണകൂടത്തെ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. പക്ഷെ പിന്മാറാന് പ്രതിഷേധക്കാര്‍ തയ്യാറായിരുന്നില്ല. അവര്‍ തുറന്ന സ്റ്റേജില്‍ പ്രതിഷേധം തുടരുകയാണ്.
സമാജ് വാദി പ്രവര്‍ത്തകള്‍ ഫരീദയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ജൂഹി സിങിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് നിരവധി സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ ക്ലോക് ടവറില്‍ സ്തീകള്‍ എത്തിയിരുന്നു. ക്ലോക്ക് ടവറില്‍ പ്രതിഷേധിക്കുന്ന സ്തീകള്‍ക്കെതിരെ കലാപകുറ്റമടക്കം ചുമത്തി കേസെടുത്തിരുന്നു. കലാപം, നിയമ വിരുദ്ദമായി സംഘം ചേരല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. പ്രശസ്ത ഉറുദു കവികളായ മുനവ്വര്‍ റാണ, സൗമ്യ റാണ, ഫൗസിയ റാണ, എന്നിവരടങ്ങുന്ന ആയിരക്കണക്കിന് പേര് പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ ഇവിടെയത്തിയിരുന്നു.
പ്രക്ഷോഭകരുടെ പുതപ്പും ഭക്ഷണ സാധനങ്ങളും പൊലീസ് എടുത്ത് കൊണ്ടുപോയതായും ഇവര്‍ ആരോപിച്ചിരുന്നു. പൊലീസ് ഇത് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സ്ഥിരീകരിച്ചു. ഹെല്‍മെറ്റ് ധരിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സമരക്കാരടെ പുതപ്പും വിരികളും ഭക്ഷണപൊതികളും വെച്ചിരുന്നു ബോക്സുകള്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്ത് വരികയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications