കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ നാടുവിട്ട് പോകണമെന്ന് പോസ്റ്റര്‍; രണ്ട്പേര്‍ അറസ്റ്റില്‍, ഗ്രാമം പോലീസ് നിരീക്ഷണത്തില്‍

പോസ്റ്ററുകള്‍ പതിച്ച രണ്ട് പേരെ പോലീസ് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട് അവരുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അണ്ടര്‍ സെക്ഷന്‍ 153-എ പ്രകാരം അവര്‍ക്കെതിരെ കേസെടുത്തു.

  • By Akshay
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുസ്ലീം വിഭാഗത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ബറേലിയില്‍ നിന്ന് 70കിലോമീറ്റര്‍ ദൂരെയുള്ള ജിയാനഗ്ല ഗ്രാമത്തിലാണ് മുസ്ലീങ്ങള്‍ ഗ്രാമം വിട്ടുപോകണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്ററുകള്‍ പതിച്ച രണ്ട് പേരെ പോലീസ് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട് അവരുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അണ്ടര്‍ സെക്ഷന്‍ 153-എ പ്രകാരം അവര്‍ക്കെതിരെ കേസെടുത്തു. ഈ വര്‍ഷം അവസാനം വരെ ജിയാനഗ്ല വിട്ടുപോകാന്‍ സമയം നല്‍കിയിട്ടുണ്ട്. ഗ്രാമത്തിലെ ഹിന്ദുക്കള്‍ പോസ്റ്ററില്‍ ഒപ്പുവെച്ചിട്ടുണ്ട്, ഒരു ബിജെപി എംപിയുടെ പേരും പോസ്റ്ററില്‍ ഉണ്ട്.

 ട്രംപ് ചെയ്യുന്നതുപോലെ ഞങ്ങളും ചെയ്യും

ട്രംപ് ചെയ്യുന്നതുപോലെ ഞങ്ങളും ചെയ്യും

'ട്രംപ് അമേരിക്കയില്‍ ചെയ്യുന്നതുപോലെ ഈ ഗ്രാമത്തില്‍ ഞങ്ങളും ചെയ്യും, കാരണം ബിജെപിയാണ് ഇപ്പോള്‍ ഭരിക്കുന്നത്' എന്ന് പോസ്റ്ററില്‍ പറയുന്നു.

 പോസ്റ്റര്‍ പതിച്ചവരെ അറിയില്ല

പോസ്റ്റര്‍ പതിച്ചവരെ അറിയില്ല

ജിയാനഗ്ല ഗ്രാമത്തില്‍ 2,600 വീടുകളാണ് ഉള്ളത് ഇതില്‍ 250 വീടുകള്‍ മുസ്ലീം കുടുംബങ്ങളുടേതാണ്. ഞായറാഴ്ച എല്ലാവരും ഹോളി ആഘോഷിച്ചിരുന്നു. പക്ഷെ എപ്പോഴാണ് ഇങ്ങനൊരു പോസ്റ്റര്‍ പതിച്ചതെന്ന് ആര്‍ക്കും അറിയില്ല.

 പോലീസ്

പോലീസ്

പോസ്റ്ററുകള്‍ കണ്ടതോടെ ഗ്രാമവാസികള്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. തിരിച്ചറിഞ്ഞിട്ടില്ലാത്ത ചിലരുടെ പേരില്‍ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

 ഇത് ആദ്യ സംഭവം

ഇത് ആദ്യ സംഭവം

കഴിഞ്ഞ കാലത്തൊന്നും ഇങ്ങനെയുള്ള ഭീഷണികള്‍ നേരിട്ടിട്ടില്ലെന്നും പോലീസ് സുരക്ഷ വാഗ്ദാനം ചെയ്‌തെങ്കിലും അതില്‍ വിശ്വാസമില്ലെന്നും ചിലപ്പോള്‍ തങ്ങള്‍ ഗ്രാമം വിടാന്‍ തന്നെ സാധ്യതയുണ്ടെന്നും മുസ്ലീം മതക്കാരായ ഗ്രാമവാസികള്‍ പറയുന്നു.

English summary
The Uttar Pradesh Police on Thursday said two teams had been formed to track down the miscreants who pasted posters in a Bareilly village threatening Muslims to leave their homes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X