Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം വിരുദ്ധ മുദ്രാവാക്യം; സുപ്രീംകോടതി അഭിഭാഷകന്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിനടുത്ത് ജന്തര്‍ മന്ദറില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ഡല്‍ഹി ബിജെപി ഘടത്തിന്റെ മുന്‍ വക്താവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വനി ഉപാധ്യായ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പ്രതികള്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കോളനി കാലത്തെ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ജന്തര്‍ മന്ദറില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഭാരത് ജോഡോ ആന്തോളന്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. പോലീസിന്റെ അനുമതി വാങ്ങിയിരുന്നില്ല.

മുസ്ലിങ്ങള്‍ രാജ്യം വിടണമെന്നും ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നും പ്രതികള്‍ മുദ്രാവാക്യം വിളിക്കുന്നതാണ് വീഡിയോ. ഇത് പ്രചരിച്ചതോടെ സംഭവം വാര്‍ത്തയായി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ല എന്നാണ് അശ്വനി ഉപാധ്യായ തിങ്കളാഴ്ച അവകാശപ്പെട്ടത്. അശ്വനി ഉപാധ്യായക്ക് പുറമെ വിനീത്, പ്രീത് സിങ്, ദീപക് സിങ്, വിനോദ് ശര്‍മ, ദീപക് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആദ്യം അശ്വനി ഉപാധ്യായയെ ആണ് പിടികൂടിയത്. ഇയാളില്‍ നിന്ന് മറ്റുള്ള പ്രതികളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് മറ്റു പ്രതികളെയും കസ്റ്റഡിയിലെടുത്തത്.

b

അശ്വനി ഉപാധ്യായയുടെ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ഓഫ് ആണ്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടാണ് പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയതും അറസ്റ്റിലേക്ക് കടന്നതും. തന്റെ വീട്ടില്‍ പുലര്‍ച്ചെ 1.30ന് പോലീസ് റെയ്ഡ് നടത്തിയെന്ന് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു. കേസില്‍ പിടിയിലായവരെല്ലാം ഹിന്ദുത്വ സംഘടനകളില്‍ അംഗങ്ങളാണ്. വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമവിരുദ്ധമായിട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വിഷ്ണു ഗുപ്ത പറഞ്ഞു. ജന്തര്‍ മന്ദറില്‍ നടന്ന പരിപാടിയില്‍ തങ്ങള്‍ക്ക് അറിയാത്ത ചിലരാണ് വിവാദമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്നും ഗുപ്ത പറഞ്ഞു. അതേസമയം, വിഷ്ണു ഗുപ്തയെ ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

കണ്ടാലറിയുന്നവര്‍ക്കെതിരെയാണ് തിങ്കാളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ മതസ്ഥര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിച്ചു, നിയമവിരുദ്ധമായി സംഘം ചേര്‍ന്നു, അനുമതിയില്ലാത്ത പരിപാടി സംഘടിപ്പിച്ചു, പകര്‍ച്ച വ്യാധി തടയല്‍ നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വീഡിയോയുടെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അശ്വനി ഉപാധ്യായ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വീഡിയോ കണ്ടു. അതിലുള്ളത് ആരൊക്കെയാണ് എന്നറിയില്ല. കോളനി കാലത്തെ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞങ്ങള്‍ പരിപാടി സംഘടിപ്പിച്ചത്. വിദ്വേഷ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരത് ജോഡോ ആന്ദോളന്‍ മീഡിയ ഇന്‍ചാര്‍ജ് ശിപ്ര ശ്രീവാസ്തവ പ്രതികരിച്ചു. വീഡിയോ പ്രചരിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+