ദില്ലിയിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ രാജ്യവിരുദ്ധ ശക്തികള്‍ അനുവദിക്കുന്നില്ല: ആര്‍എസ്എസ്
ദില്ലി: ദില്ലി അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്ത്. രാജ്യ വിരുദ്ധ ശക്തികള്‍ കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് അനുവദിക്കുന്നില്ലെന്ന് ആര്‍എസ്എസ് അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം നീണ്ടുനില്‍ക്കുന്നത് ആരുടേയും താല്‍പ്പര്യമല്ല. ചര്‍ച്ച അനിവാര്യമാണെന്നും സംഘടന അറിയിച്ചു. ആര്‍എസ്എസിന്റെ പരമോന്നത തീരുമാനമെടുക്കുന്ന സംഘടനയായ അഖില്‍ ഭാരതീയ പ്രതിധി സഭയുടെ (എബിപിഎസ്) രണ്ട് ദിവസത്തെ യോഗം ചേര്‍ന്നതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കിലും ചില കരാറുകളില്‍ എത്തിച്ചേരേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി. തങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങള്‍ കൈവരിക്കുന്നതിനായി രാജ്യത്ത് അസ്വസ്ഥതയുടെയും അസ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ദേശീയ വിരുദ്ധ ശക്തികള്‍ ശ്രമിക്കുകയാണെന്നും ആര്‍എസ്എസ് കൂട്ടിച്ചേര്‍ത്തു. ഒരു ജനാധിപത്യത്തില്‍, എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ രാജ്യത്ത് അസ്വസ്ഥതയും അസ്ഥിരതയും സൃഷ്ടിക്കാനുള്ള അവകാശം ആര്‍ക്കും നല്‍കാനാവില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കി.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
അതേസമയം, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ 100 ദിവസമായി ദില്ലി അതിര്‍ത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തിവരികയാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് സംഘടനകളുടെ തീരുമാനം. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധ പരിപാടികള്‍ വ്യാപിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചിരുന്നു.
നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍












Click it and Unblock the Notifications