കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആര്‍ഒയ്ക്ക് പിഴ: അഭിമാനസ്ഥാപനം നല്‍കേണ്ടത് 4344 കോടി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ അഭിമാന സ്ഥാപനമാണ് ഐഎസ്ആര്‍ഒ. ബഹിരാകാശ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൈവരിച്ച ഈ അഭിമാന സ്ഥാപനം ഇപ്പോള്‍ വലിയ തുക പിഴയടക്കേണ്ട അവസ്ഥയിലാണ്.

ഐഎസ്ആര്‍ഒയുടെ വ്യാവസായിക വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനാണ് സ്വകാര്യ കമ്പനിയുമായുള്ള ഇടപാടില്‍ വന്‍തുക പിഴ നല്‍കേണ്ടത്. 4344 കോടി രൂപയാണ് ദേവാസ് മള്‍ട്ടി മീഡിയ എന്ന സ്വകാര്യ കമ്പനിയ്ക്ക് ഐഎസ്ആര്‍ഒ നല്‍കേണ്ടത്. അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടേതാണ് ഉത്തരവ്.

ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍

ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍

ഐഎസ്ആര്‍ഒയുടെ വ്യാവസായിക വിഭാഗമാണ് ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍. ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ആണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.

ദേവാസ് മള്‍ട്ടിമീഡിയ

ദേവാസ് മള്‍ട്ടിമീഡിയ

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ദേവാസ് മള്‍ട്ടി മീഡിയ എന്ന സ്ഥാപനവുമായുള്ള കേസിലാണ് 4344 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നിരിയ്ക്കുന്നത്.

എസ് ബാന്‍ഡ് സ്‌പെക്ട്രം

എസ് ബാന്‍ഡ് സ്‌പെക്ട്രം

ദേവാസ് മള്‍ട്ടി മീഡിയയ്ക്ക് എസ് ബാന്‍ഡ് സ്‌പെക്ട്രം നല്‍കുന്നതിന് ആന്‍ട്രിക്‌സ് കോര്‍പ്പറേഷനുമായി കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ ആന്‍ട്രിക്‌സിന് കഴിഞ്ഞില്ല.

ടുജി സ്‌പെക്ട്രം

ടുജി സ്‌പെക്ട്രം

സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍. ടുജി സ്‌പെക്ട്രം അഴിമതിയിലാണ് ഇക്കാര്യം വന്നത്. തുടര്‍ന്ന് എസ് ബാന്‍ഡ് കരാര്‍ തന്നെ റദ്ദാക്കുകയായിരുന്നു.

ദേശീയ സുരക്ഷ

ദേശീയ സുരക്ഷ

ദേശീയ സുരക്ഷ മുന്‍ നിര്‍ത്തിയാണ് മന്ത്രിസഭ സമിതി ദേവാസുമായുള്ള കരാര്‍ റദ്ദാക്കിയത്. ബ്രോഡ് ബാന്‍ഡ് അടക്കമുള്ള സേവനങ്ങള്‍ ഉപഗ്രഹ സഹായത്തോടെ നല്‍കാനായിരുന്നു ദേവാസിന്റെ പദ്ധതി.

സിംഗപ്പൂരില്‍

സിംഗപ്പൂരില്‍

സിംഗപ്പൂരില്‍ വച്ചായിരുന്നു അട്രിബ്യൂഷന്‍ പാനല്‍ ചേര്‍ന്നത്. കരാര്‍ റദ്ദാക്കിയതിന് നിയമപരമായി യാതൊരു ന്യായീകരണവും ഇല്ലെന്നാണ് പാനല്‍ വിലയിരുത്തിയത്.

English summary
The International Court of Justice has decided against Antrix Corp in an international arbitration case and asked it to pay $562.50 million in damages to Devas Multimedia Pvt Ltd, for canceling the deal to offer internet services using satellites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X