കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂർ തരം താണുവെന്ന് അനുപം ഖേർ; പറപ്പിച്ച് ശശി തരൂർ; നടന് വയറ് നിറച്ച് കൊടുത്ത് മറുപടി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഇന്ത്യ-ചൈന അതിർത്തി തർക്കം പുകയുന്നതിനിടെ കേന്ദ്രസർക്കാരിനെ മുൾമുനയിൽ നിർത്തുകയാണ് കോൺഗ്രസ്. എന്നാൽ കോൺഗ്രസ് ആരോപണങ്ങളിൽ ബിജെപിയും മറുപടിയുമായി രംഗത്തെത്തെടിയോടെ ഇരു പാർട്ടികളും തമ്മിലുള്ള വാക്പോര് മുറുകുകയാണ്.

ബിജെപി നേതാവിന്റെ മകന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചീഫ് ജസ്റ്റിസ് ബോബ്ഡെ; പ്രതികരിച്ച് ട്വിറ്റേറിയൻസ്ബിജെപി നേതാവിന്റെ മകന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചീഫ് ജസ്റ്റിസ് ബോബ്ഡെ; പ്രതികരിച്ച് ട്വിറ്റേറിയൻസ്

അതിനിടെ കോൺഗ്രസ് എംപി ശശി തരൂരും ബിജെപി അനുഭാവിയായ അനുപം ഖേറും തമ്മിലാണ് ഇപ്പോൾ പോര് കനത്തിരിക്കുന്നത്. അനുപം ഖേര്‍ 2012ൽ പോസ്റ്റ് ചെ്ത് ഒരു ട്വീറ്റ് തരൂർ റീ ട്വീറ്റ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

 യഥാർത്ഥ്യ രാജ്യസ്നേഹി

യഥാർത്ഥ്യ രാജ്യസ്നേഹി

ഒരു യഥാർത്ഥ രാജ്യസ്നേഹി സർക്കാരിനെതിരെ തന്റെ രാജ്യത്തെ പ്രതിരോധിക്കാൻ എപ്പോഴും തയ്യാറായിരിക്കണമെന്ന എഴുത്തുകാരൻ എ‍ഡ്വേർഡ് ആൽബയുടെ വാക്കുകൾ 2012 ൽ അനുപം ഖേർ ട്വീറ്റ് ചെയ്തിരുന്നു. ഇത് റിട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം.

 പൂർണമായും യോജിക്കുന്നു

പൂർണമായും യോജിക്കുന്നു

നന്ദി അനുപം ഖേർ. ഇക്കാര്യത്തിൽ ഞാൻ നിങ്ങളോട് പൂർണമായും യോജിക്കുന്നു, ദേശസ്‌നേഹം നമ്മുടെ രാജ്യത്തെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയെന്നതും അർഹിക്കുന്ന ഘട്ടത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതുമാണ്, മാർ ട്വയിനിന്റെ വാചകം തരൂർ കുറിച്ചു. എന്നാൽ ഇത് മറുപടിയായി അനുപം ഖേർ രംഗത്തെത്തിയതോടെ പോര് കനത്തു.

 യാതൊരു പണിയുമില്ലെന്ന്

യാതൊരു പണിയുമില്ലെന്ന്

2012 ലെ എന്റെ ട്വീറ്റ് തെരഞ്ഞ് പിടിച്ച് കമന്റ് ചെയ്ത നിങ്ങൾക്ക് യാതൊരു പണിയുമില്ലെന്ന് മനസിലായി. നിങ്ങൾ ഒരു ദുർബല മനസിന് ഉടമയാണെന്നാണ് ഇത് തെളിയിച്ചിരിക്കുന്നത്, ഈ പ്രവൃത്തിയിലൂടെ നിങ്ങൾ വളരെയധികം തരം താണിരിക്കുന്നുവെന്ന് മനസിലായി. അഴിമതിക്കാരുടെ കാര്യത്തിൽ ഇപ്പോഴും എന്റെ ട്വീറ്റിന് പ്രാധാന്യമുണ്ട്, അത് താങ്കൾക്കും അറിയാം, എന്ന് അനുപം ഖേർ ഹിന്ദിയിൽ കുറിച്ച്.

Recommended Video

cmsvideo
സംഘികളെ കണ്ടം വഴി ഓടിച്ച് ശശി തരൂര്‍ | Oneindia Malayalam
 മറുപടിയുമായി തരൂർ

മറുപടിയുമായി തരൂർ

അധികം വൈകാതെ തന്നെ അനുപം ഖേറിന് തരൂർ മറുപടി നൽകി. 2012 ലെ താങ്കളുടെ ട്വീറ്റ് റിട്വീറ്റ് ചെയ്ത ഞാൻ തരംതാണെന്ന് നിങ്ങൾ പറയുന്നു. അങ്ങനെയാണെങ്കിൽ 1962, 1975,1984 വർഷങ്ങളിലെ കാര്യങ്ങൾ മാത്രം സംസാരിക്കുന്ന ഒരു സർക്കാരിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? തരൂർ ചോദിച്ചു.

 ദുർബല മനസാണെന്ന്

ദുർബല മനസാണെന്ന്

പണിയില്ലാത്തതും ദുർബല മനസാണ് എന്നുമാണ് എന്നതിന്റെ തെളിവല്ലേ ഇത്? രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിവില്ലാത്ത ആളെ കുറച്ചായിരുന്നു തന്റെ കമന്റെന്നും തരൂർ ട്വീറ്റിൽ പറഞ്ഞു.ചൈനീസ് സൈന്യം ഇന്ത്യയുടെ ഭൂപ്രദേശക്ക് കടന്നുകയറിയെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയായിട്ടായിരുന്നു പഴയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി മറുപടി നൽകിയത്. .

 ബിജെപി വിമർശനം

ബിജെപി വിമർശനം

അക്‌സായ് ചിന്നിലെ 37,244 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം 1962 ല്‍ ചൈന കൈവശപ്പെടുത്തിയെന്നും അത് കോൺഗ്രസിന്റെ ഭരണകാലത്ത് ആണെന്നും ബിജെപി പറഞ്ഞിരുന്നു. മാത്രമല്ല മൻമോഹൻ സിംഗിന്റെ കൈലത്തും 600 തവണ ചൈനയ്ക്ക് കയ്യേറ്റം നടത്താന്‍ കോൺഗ്രസ് അവസരം നൽകിയെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു.

 സോണിയയ്ക്കെതിരെ

സോണിയയ്ക്കെതിരെ

അതിർത്തി തർക്കത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോര് കനക്കുകയാണ്. സോണിയാ ഗാന്ധി നേതൃത്വം വഹിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷനെ ലക്ഷ്യം വെച്ച് കഴിഞ്ഞ ദിവസം ബിജെപി ആരോപണം ഉയർത്തിയിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന പണം നല്‍കിയെന്നായിരുന്നു ബിജെപിയുടെ കുറ്റപ്പെടുത്തൽ.

 പിഎം കെയേഴ്സ് ഫണ്ട്

പിഎം കെയേഴ്സ് ഫണ്ട്

എന്നാൽ കൊവിഡ് പ്രതിസന്ധി നേരിടാൻ മോദി സർക്കാർ തയ്യാറാക്കിയ പിഎം കെയേഴ്സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചുവെന്നായിരുന്നു ഇതിനോട് കോൺഗ്രസ് തിരിച്ചടിച്ചത്. കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി ആയിരുന്നു ചോദ്യം ഉയർത്തി രംഗത്തെത്തിയത്.

 9678 കോടി രൂപ

9678 കോടി രൂപ

മേയ് 20ലെ കണക്കുപ്രകാരം പിഎം കെയേഴ്സ് ഫണ്ടിൽ 9678 കോടി രൂപയാണു ലഭിച്ചത്.ചൈനീസ് സൈന്യം അതിർത്തിയിൽ കടന്ന് കയറിയ വേളയിലും പ്രധാനമന്ത്രി ചൈനീസ് കമ്പനികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചു,വെന്ന് സിംഗ്വി കുറ്റപ്പെടുത്തി. പീപ്പിൾസ് ലിബറേഷൻ ആർമിയുമായി നേരിട്ടു ബന്ധമുള്ള വാവേയ് നൽകിയ 7 കോടി മോദി സ്വീകരിച്ചില്ലേയെന്ന് സിംഗ്വി ചോദിച്ചു.

 കോടികൾ തന്നില്ലേ

കോടികൾ തന്നില്ലേ

ടിക് ടോക് 30 കോടി തന്നില്ലേ? 38 ശതമാനം ചൈനീസ് ഉടമസ്ഥാവകാശമുള്ള പേടിഎം 100 കോടി തന്നില്ലേ? ചൈനീസ് കമ്പനിയായ ഷവോമി 15 കോടി രൂപ നൽകിയില്ലേ? ഓപ്പോ നൽകിയില്ലേ ഒരു കോടി രൂപ? സിംഗ്വി ചോദിച്ചു.

 ബിജെപിയുടെ ചൈന ബന്ധം

ബിജെപിയുടെ ചൈന ബന്ധം

ചൈനയുമായി ഏറ്റവും അധികം ബന്ധം പുലർത്തിയ പാർട്ടി ബിജെപിയാണെന്നും സിംഗ്വി പറഞ്ഞു. കണക്കുകൾ നിരത്തിയായിരുന്നു സിംഗ്വിയുടെ മറുപടി. നരേന്ദ്ര മോദിയെ പോലെ ചൈനയുമായി ബന്ധം പുലർത്തിയ പ്രാധാനമന്ത്രി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല.

 പോയത് 18 തവണ

പോയത് 18 തവണ

ആറ് വർഷത്തിനിടയിൽ 18 തവണ ചൈനയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ബിജെപി അധ്യക്ഷന്മാരും ചൈന സന്ദർശിച്ചിരുന്നു. ബിജെപി എംപിമാരുടെ സംഘത്തെ 2014 ൽ അമിത് ഷാ ചൈനയിലേക്ക് അയച്ചുവെന്നും സ്വിഗ്വി ചൂണ്ടിക്കാട്ടി.

English summary
Anupam kher mocks Shashi tharoor ; This is what shashi tharoor's reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X