Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; രാജ്യത്തിനെതിരായ ഏത് ഭീകരാക്രമണവും യുദ്ധമായി കണക്കാക്കും

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. രാജ്യത്തിന് എതിരായ ഏത് ഭീകരാക്രമണവും യുദ്ധമായി കണക്കാക്കും എന്ന് ഇന്ത്യ വ്യക്തമാക്കി. അതിന് അനുസരിച്ചുള്ള പ്രതികരണം ഇന്ത്യയില്‍ നിന്നുണ്ടാകും എന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള വെള്ളം നിയന്ത്രിക്കാനുള്ള ഏതൊരു നീക്കവും 'യുദ്ധപ്രവൃത്തി'യായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കം ഇന്ത്യ നടത്തിയത്. ഈ സമയത്തൊന്നും ഇത്തരത്തില്‍ ശക്തമായ ഒരു പ്രസ്താവന കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.

INDIA

ഒരു രാജ്യത്തിന്റെ പരമാധികാരത്തിനോ പ്രദേശിക സമഗ്രതയ്ക്കോ അല്ലെങ്കില്‍ അവിടുത്തെ ജനങ്ങളുടെ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന തരത്തില്‍ നടത്തുന്ന സായുധ ആക്രമണം അല്ലെങ്കില്‍ ബലപ്രയോഗം എന്നിവയാണ് യുദ്ധനിയമത്തില്‍ ഉള്‍പ്പെടുന്നത്.

പാകിസ്ഥാന്‍ ഭരണകൂടമോ സൈന്യമോ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, ഭാവിയില്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തുന്ന ഏതൊരു ഭീകരാക്രമണത്തെയും ഒരു യുദ്ധമായി കാണുമെന്നാണ് ഇന്ത്യയുടെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്. ഭീകരതയ്ക്കെതിരെ ശക്തമായ സായുധ നയം സ്വീകരിക്കുന്ന സര്‍ക്കാര്‍, ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് സൈനിക മറുപടി നല്‍കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാകിസ്ഥാന്‍ ജനവാസ മേഖലകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതോടെയാണ് കര്‍ശനമായ സന്ദേശം തന്നെ ഇന്ത്യ പാകിസ്ഥാന് നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്റെ പ്രകോപനത്തിന് മറുപടിയായി ഇന്ത്യ ഇന്ന് രാവിലെ പാകിസ്ഥാന്റെ സൈനിക താവളങ്ങളിലും വ്യോമ താവളങ്ങളിലും ആക്രമണം നടത്തിയിരുന്നു.

മെയ് 7 മുതല്‍ തുടര്‍ച്ചയായി മൂന്ന് രാത്രികളില്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇതിന് ഇന്ത്യ തക്ക മറുപടിയാണ് നല്‍കിയത്. ഇന്ത്യന്‍ സായുധ സേനയുടെ കനത്ത ആക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് സിഎന്‍എന്‍-ന്യൂസ് 18 നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തലത്തിലുള്ള കൂടിക്കാഴ്ച നടത്തണമെന്ന് പാകിസ്ഥാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതായി വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇന്നലെ രാത്രി പാകിസ്ഥാന്‍ 'ഓപ്പറേഷന്‍ ബനിയന്‍-അന്‍-മര്‍സൂസ്' ആരംഭിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലും ഒന്നിലധികം വ്യോമതാവളങ്ങളിലും നടത്തിയ ആക്രമണങ്ങളിലൂടെ ഇത് തകര്‍ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+