Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ക്കും പാര്‍ട്ടിയെ നയിക്കാനാകും, ശശികലയുടെ ഭര്‍ത്താവ് പറയുന്നതിന് പിന്നില്‍?

ഏതൊരു സാധാരണക്കാരനും പാര്‍ട്ടിയെ നയിക്കാനാകുമെന്ന് നടരാജന്‍ പറയുന്നു. എഐഎഡിഎംകെ പ്രവര്‍ത്തകന്‍ കൂടിയാണ് നടരാജന്‍. അമ്മയുടെയും എംജിആറിന്റെയുമൊക്കെ പേര് നില്‍ക്കുന്നിടത്തോളം കാലം പാര്‍ട്ടിയും ഉണ്ടാകും.

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ തോഴി ശശികല നിര്‍ണായകമാകുന്നതിനൊപ്പം രാഷ്്ട്രീയ നേതാക്കള്‍ ഉറ്റു നോക്കുന്ന ഒരാളുണ്ട്. ശശികലയുടെ ഭര്‍ത്താവ് നടരാജന്‍. ജയലളിതയുടെ പിന്‍ഗാമിയായി ശശികല വരുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ തമിഴക രാഷ്ട്രീയത്തില്‍ നടരാജനും നിര്‍ണാകമാകുമോ എന്നും സംശയങ്ങളുയരുന്നു.

എന്നാല്‍ ഏതൊരു സാധാരണക്കാരനും പാര്‍ട്ടിയെ നയിക്കാനാകുമെന്ന് നടരാജന്‍ പറയുന്നു. എഐഎഡിഎംകെ പ്രവര്‍ത്തകന്‍ കൂടിയാണ് നടരാജന്‍. അമ്മയുടെയും എംജിആറിന്റെയുമൊക്കെ പേര് നില്‍ക്കുന്നിടത്തോളം കാലം പാര്‍ട്ടിയും നിലനില്‍ക്കുമെന്ന് നടരാജന്‍.

ശൂന്യതയില്ല

ശൂന്യതയില്ല

ജയലളിതയ്ക്കു പിന്നാലെ ആര് പാര്‍ട്ടിയെ നയിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനു മറുപടിയായാണ് നടരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാര്‍ക്കു പോലും പാര്‍ട്ടിയെ നയിക്കാമെന്ന് നടരാജന്‍ പറയുന്നു.

 എഐഎഡിഎംകെ പിളര്‍പ്പിലേക്ക്

എഐഎഡിഎംകെ പിളര്‍പ്പിലേക്ക്

ജയലളിതയുടെ മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ശശികലയും ബന്ധുക്കളുമാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ജയലളിതയുമായി ഏറ്റവും അടുപ്പമുള്ള പനീര്‍ശെല്‍വമടക്കമുള്ളവര്‍ മാറി നില്‍ക്കുന്നത് ശ്രദ്ധേയമായി. ഇതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടെന്ന തരത്തില്‍ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും നടരാജന്‍ പറയുന്നു.

 ശൂന്യതയില്ല

ശൂന്യതയില്ല

പാര്‍ട്ടിയില്‍ നിലവില്‍ ശൂന്യതയില്ലെന്ന് നടരാജന്‍ വ്യക്തമാക്കുന്നു. അമ്മയുടെയും എംജിആറിന്റെയും പേര് നിലനില്‍ക്കുന്നിടത്തോളം പാര്‍ട്ടിയും നിലനില്‍ക്കുമെന്ന് അദ്ദേഹം.

 ശശികല അടുത്തതിനു പിന്നില്‍

ശശികല അടുത്തതിനു പിന്നില്‍

ശശികലയുടെ കുടുംബത്തെ നേരത്തെ മാന്നാര്‍ ഗുഡി മാഫിയ എന്ന് സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചിരുന്നു. നാട്ടിലെ വലിയ ശക്തികളായിരുന്നിട്ടും ജയ ലളിത ഇവരോട് അകലം പാലിച്ചിരുന്നു. എന്നാല്‍ ജയലളിതയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ഇവരാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. ശശികലയുടെ കുടുംബാംഗങ്ങളെ സര്‍ക്കാര്‍ ജോലികളില്‍ കുത്തി നിറച്ചതിനാണ് ജയലളിത ശശികലയെ പുറത്താക്കിയത്. കുടുംബത്തില്‍ നിന്ന് അകന്നതോടെയാണ് ശശികലയെ തിരിച്ചെടുത്തത്.

ഒറ്റക്കെട്ടായി തീരുമാനം

ഒറ്റക്കെട്ടായി തീരുമാനം

എംജിആര്‍ മരിച്ചപ്പോള്‍ ജയലളിതയെ നേതാവായി തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായിട്ടായിരുന്നുവെന്ന് നടരാജന്‍ പറയുന്നു. പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ നയിക്കാനുള്ള കഴിവ് അമ്മയ്ക്ക് ഉണ്ടെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഇതെന്നും നടരാജന്‍ പറയുന്നു. 25 വര്‍ഷത്തോളം പാര്‍ട്ടിയെ നയിച്ച് എംജിആറിന്റെ പാരമ്പര്യം കാക്കാന്‍ അമ്മയ്ക്കായെന്നും നടരാജന്‍.

 ശശികലയ്‌ക്കൊപ്പം സമയം ചെലവിട്ട് മോദി

ശശികലയ്‌ക്കൊപ്പം സമയം ചെലവിട്ട് മോദി

അതേസമയം തമിഴകരാഷ്ട്രീയം പിടിച്ചടക്കാന്‍ ബിജെപി ശ്രമിക്കുന്നതായ അഭ്യൂഹങ്ങളും പുറത്തു വരുന്നു. ഇതിന്റെ ഭാഗമായാണ് മോദി ശശികലയ്ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവിട്ടതെന്നാണ് പറയപ്പെടുന്നത്. പനീര്‍ശെല്‍വത്തെ രായ്ക്ക് രാമാനം മുഖ്യമന്ത്രിയാക്കിയതും ബിജെപി തന്ത്രമാണെന്ന് പറയപ്പെടുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+