കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സമ്മാനമോ? അമേരിക്കയുമായി 6,000 കോടിയുടെ ഹെലികോപ്റ്റര്‍ കരാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയായശേഷം രണ്ടാവട്ടം അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്നതിന് തൊട്ടുമുന്‍പ് നരേന്ദ്ര മോദി 16,000 കോടി രൂപയുടെ ഹെലികോപ്റ്റര്‍ കരാറിന് അനുമതി നല്‍കി. സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി (സിസിഎസ്)യാണ് എസുമായി ഇത്രയും തുകയുടെ കരാറില്‍ ഏര്‍പ്പെട്ടത്. 22 അപാച്ചേ അറ്റാക്ക് ഹെലികോപ്റ്ററുകളും 15 ചിനോക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും കരാര്‍ പ്രകാരം ഇന്ത്യ വാങ്ങും.

കേന്ദ്ര മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു സിസിഎസ് യോഗം. വിഷയത്തില്‍ പ്രധാനമന്ത്രി പ്രത്യേകം താത്പര്യമെടുത്തതായാണ് വിവരം. ഏറ്റവും നൂതന സാങ്കേതിക വിദ്യയുള്ള ഹെലികോപ്റ്ററുകളാണ് അപാച്ചേ എന്ന് പറയപ്പെടുന്നു. റഡാറുകളും യുദ്ധ മുഖത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാനും കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

modi

ഈ വര്‍ഷം ജൂണില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഒപ്പുവെച്ച കരാറിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി യുഎസ് സന്ദര്‍ശിക്കുന്നതിന് തൊട്ടുമുന്‍പ് ഇത്തരമൊരു ഭീമമായ തുകയ്ക്കുള്ള അനുമതി നല്‍കിയത് വരും ദിവസങ്ങളില്‍ ഒരുപക്ഷേ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം.

മോദി രണ്ടാം തവണയും അമേരിക്ക സന്ദര്‍ശിക്കുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായാണ്. ബുധനാഴ്ച അമേരിക്കയിലേക്ക് പുറപ്പെടുന്ന മോദി സിലിക്കണ്‍ വാലിയിലും ഫേസ്ബുക്കിന്റെ ആസ്ഥാനവും സന്ദര്‍ശിക്കും.

English summary
Apache and Chinook in IAF; Modi govt's biggest defence deals with US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X