കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപര്‍ണ പോയത് എസ്പിയെ ബാധിക്കില്ല, അവര്‍ കൂടെ നില്‍ക്കണമായിരുന്നു; ശിവപാല്‍ യാദവ്

Google Oneindia Malayalam News

ദില്ലി: അപര്‍ണ യാദവ് സമാജ് വാദി പാര്‍ട്ടി വിട്ടത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ശിവപാല്‍ യാദവ്. യുപി തിരഞ്ഞെടുപ്പില്‍ അവര്‍ സ്വാധീനമൊന്നും ചെലുത്തില്ലെന്നും ശിവപാല്‍ വ്യക്തമാക്കി. മുലായം സിംഗിന്റെ സഹോദരനാണ് ശിവപാല്‍. ജസ്വന്ത്‌നഗറില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ഈ സീറ്റില്‍ നിന്ന് അഞ്ച് തവണ അദ്ദേഹം മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഇത്തവണ എസ്പി ചിഹ്നത്തിലാണ് മത്സരം. അദ്ദേഹത്തിന്റെ പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടി ഇത്തവണ എസ്പിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. എക്കാലത്തും ഒരുമിച്ചാണ് മത്സരിച്ചിട്ടുള്ളത്. എന്നാല്‍ കുടുംബത്തില്‍ 2017ല്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും ശിവപാല്‍ യാദവ് വ്യക്തമാക്കി.

ഫോണ്‍ കൈമാറുന്നതിന് ആശങ്കയെന്താണ്? അന്വേഷണം ദിലീപ് തീരുമാനിക്കേണ്ടെന്ന് ഹൈക്കോടതിഫോണ്‍ കൈമാറുന്നതിന് ആശങ്കയെന്താണ്? അന്വേഷണം ദിലീപ് തീരുമാനിക്കേണ്ടെന്ന് ഹൈക്കോടതി

1

കഴിഞ്ഞ തവണത്തെ പോലെ സൈക്കിള്‍ ചിഹ്നത്തിലാണ് ഞാന്‍ ഇത്തവണയും മത്സരിക്കുന്നത്. എന്റെ പരിചയസമ്പത്ത് ഇത്തവണ അഖിലേഷ് യാദവിനെ സഹായിക്കുമെന്ന് ഉറപ്പാണ്.ജനങ്ങള്‍ എസ്പി സഖ്യത്തെ വലിയ വിജയത്തിലേക്ക് നയിക്കണമെനനാണ് അപേക്ഷിക്കുന്നത്. ഭൂരിപക്ഷം നേടി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ യുപി ഭരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശിവപാല്‍ പറഞ്ഞു. അപര്‍ണ യാദവ് മാത്രമല്ല, ബന്ധുക്കളായ ഹരിഓം യാദവും പ്രമോദ് ഗുപ്തയും പാര്‍ട്ടി വിട്ടിട്ടുണ്ട്. അതൊന്നും എസ്പിയെ ബാധിക്കില്ലെന്നും ശിവപാല്‍ പറഞ്ഞു. അപര്‍ണ പാര്‍ട്ടി വിടുന്നത് തെറ്റായ സന്ദേശം നല്‍കും. ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നത് അപര്‍ണ യാദവ് തന്നെയായിരുന്നുവെന്നും ശിവപാല്‍ യാദവ് പറഞ്ഞു.

പ്രമോദ് ഗുപ്തയും അപര്‍ണയും കുറച്ച് കൂടി ക്ഷമ കാണിക്കേണ്ടതായിരുന്നു. ഇവരെല്ലാം എസ്പിയുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. എസ്പിയെ വളരെ പഴക്കം ചെന്ന പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. മുലായം സിംഗ് യാദവാണ് ഇത് വളര്‍ത്തിയത്. അഖിലേഷ് സഖ്യമുണ്ടാക്കിയത് കൊണ്ടാണ് ഞങ്ങള്‍ ആ സഖ്യത്തിലെത്തിയത്. എസ്പിയുടെ പ്രത്യയശാസ്ത്രമാണ് ആ സഖ്യത്തെ നയിക്കുന്നത്. അതിനെ പിന്തുടര്‍ന്നാല്‍ നമ്മള്‍ തീര്‍ച്ചയായും ജയിക്കും. അതുകൊണ്ട് ഇവരൊന്നും പാര്‍ട്ടി വിട്ട് പോകുന്നത് ഒരു തരത്തിലും എസ്പിയെ ബാധിക്കില്ലെന്നും ശിവപാല്‍ വ്യക്തമാക്കി. ബിജെപി നുണകള്‍ പറഞ്ഞാണ് ജയിക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അമിത് ഷാ പറയുന്നത് ഞങ്ങള്‍ ജയിച്ചാല്‍ ഗുണ്ടാഭരണം വരുമെന്നാണ്. യുപിയില്‍ ഒന്നും ചെയ്യാത്ത പാര്‍ട്ടിയാണ് ബിജെപി. അതുകൊണ്ട് നുണ പറഞ്ഞുകൊണ്ടിരിക്കുന്നത്. എസ്പിയൊരിക്കലും ക്രിമിനലുകളെ സംരക്ഷിച്ചിട്ടില്ല. ഒരു ക്രിമിനലിനെയും ഞങ്ങള്‍ വെറുതെ വിടില്ല. അവര്‍ക്ക് ഒരു താവളവും എസ്പിയിലുണ്ടാവില്ലെന്നും ശിവപാല്‍ യാദവ് പറഞ്ഞു. ഭൂരിപക്ഷ ജനത ബിജെപിക്കൊപ്പമാണ് യോഗി ആദിത്യനാഥ് പറയുന്നു. അത് അവരല്ല പറയേണ്ടത്. യുപി തിരഞ്ഞെടുപ്പ് ഫലം വരട്ടെ. ജനങ്ങള്‍ എന്താണ് ഫലമെന്ന് അപ്പോള്‍ അറിയിക്കും.

യോഗി സന്ന്യാസിയാണ്. പക്ഷേ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. യുപി ജനതയ്ക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണ് യോഗി ഭരണത്തിലുണ്ടായത്. വിലക്കയറ്റവും, അഴിമതിയും തൊഴിലില്ലായ്മയും ഒന്ന് നോക്കിയാല്‍ മനസ്സിലാവും. രാജ്യത്തെ കൊള്ളയടിച്ച് തകര്‍ത്തിരിക്കുകയാണ് അവര്‍. ജനങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കുമെന്നും ശിവപാല്‍ യാദവ് പറഞ്ഞു.

ദിലീപില്‍ നിന്ന് 10 കോടി ജാമ്യത്തിനായി ആവശ്യപ്പെട്ടു, 50 ലക്ഷം കൊടുത്തെന്ന് ബൈജു കൊട്ടാരക്കരദിലീപില്‍ നിന്ന് 10 കോടി ജാമ്യത്തിനായി ആവശ്യപ്പെട്ടു, 50 ലക്ഷം കൊടുത്തെന്ന് ബൈജു കൊട്ടാരക്കര

Recommended Video

cmsvideo
Why didn't the BJP give tickets to Muslim candidates? CM Yogi responded

English summary
aparna yadav quitting samajwadi party doesnt impact in up election says shivpal yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X