കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ബിജെപിയുടെ ചതി, ഒമറിനെ പൂട്ടാന്‍ അപ്‌നി പാര്‍ട്ടി, കളി മാറുന്നു, ഭരണം പിടിക്കും!!

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ 15 തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിയെ തരിപ്പണമാക്കി അധികാരം പിടിക്കാനുള്ള ഗുപ്കര്‍ സഖ്യത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സഖ്യത്തില്‍ നിന്ന് വിജയിച്ച നേതാക്കള്‍ അപ്‌നി പാര്‍ട്ടിയിലേക്ക് പോവുകയാണ്. കശ്മീരില്‍ യാതൊരു ശക്തിയുമില്ലാതിരുന്ന അപ്‌നി പാര്‍ട്ടിയിലേക്ക് നേതാക്കള്‍ പോകുന്നതിന് പിന്നില്‍ ബിജെപിയാണ്. അവരുടെ ബി ടീമാണ് അപ്‌നി പാര്‍ട്ടിയെന്ന് പറയാന്‍ നിരവധി കാരണങ്ങളുമുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സാണ് ഈ അവസരത്തില്‍ കൂടുതല്‍ ആശങ്കപ്പെടുന്നത്.

ഷോപ്പിയാനിലെ ചതി

ഷോപ്പിയാനിലെ ചതി

ഗുപ്കര്‍ സഖ്യം അധികാരം പിടിച്ച ജില്ലയാണ് ഷോപ്പിയാന്‍. എന്നാല്‍ ഇവിടെയാണ് ബിജെപിയുടെ ചതി നടന്നത്. അല്‍ത്താഫ് ബുഖാരിയെന്ന അറിയപ്പെടുന്ന നേതാവ് നയിക്കുന്ന അപ്‌നി പാര്‍ട്ടി ഇവിടെ അട്ടിമറി നടത്തിയിരിക്കുകയാണ്. ഇവരെ കിംഗ്‌സ് പാര്‍ട്ടിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ ബിജെപിയുമായി അടുപ്പമുള്ളത് കൊണ്ടാണ് ഈ വിശേഷണം കിട്ടിയത്. നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും പിഡിപിയില്‍ നിന്നും ഓരോ ജേതാക്കളെ കൂറുമാറ്റിയിരിക്കുകയാണ് അപ്‌നി പാര്‍ട്ടി.

ഒമര്‍ അറിഞ്ഞിരുന്നില്ല

ഒമര്‍ അറിഞ്ഞിരുന്നില്ല

നാഷണല്‍ കോണ്‍ഫറന്‍സിന്റെ ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് അഹമ്മദ് വീട്ടുതടങ്കലിലാക്കിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ട് ഒമര്‍ അബ്ദുള്ളയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ കൂറുമാറ്റം അറിഞ്ഞിരുന്നില്ല. രഹസ്യമായിട്ടായിരുന്നു എല്ലാ നീക്കങ്ങള്‍. അപ്‌നി പാര്‍ട്ടിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയത് ബിജെപിയാണ്. ഷോപ്പിയാന്‍ ജില്ലയില്‍ വെറും രണ്ട് സീറ്റ് മാത്രമാണ് അപ്‌നി പാര്‍ട്ടി നേടിയത്. ഇതോടെ ജില്ലാ കൗണ്‍സില്‍ ഭരണം അപ്‌നി പാര്‍ട്ടി സ്വന്തമാക്കാനാണ് സാധ്യത. ഒരു സ്വതന്ത്രനും അപ്‌നി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്.

ഇനി കളി മാറും

ഇനി കളി മാറും

അപ്‌നി പാര്‍ട്ടി അഞ്ചംഗങ്ങളായി ഇതോടെ ഷോപ്പിയാനില്‍. ഗുപ്കര്‍ സഖ്യത്തിന് ഏഴ് സീറ്റുകളാണ് ഉള്ളത്. എട്ട് സീറ്റുകളാണ് അധികാരം നേടാന്‍ വേണ്ടി. ഒരാള്‍ കൂറുമാറിയതോടെ ഇപ്പോള്‍ ആറ് സീറ്റാണ് ഗുപ്കര്‍ സഖ്യത്തിനുള്ളത്. അപ്‌നി പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഉണ്ട്. മൂന്ന് സ്വതന്ത്രരുടെ നിലപാടുകള്‍ ഇവിടെ നിര്‍ണായകമാകും. അതേസമയം ഷോപ്പിയാനില്‍ മാത്രമല്ല, ശ്രീനഗറിലും സ്വതന്ത്രരെ കൂട്ടി അധികാരം പിടിക്കാനാണ് അല്‍ത്താഫ് ബുഖാരിയുടെ അപ്‌നി പാര്‍ട്ടിയുടെ ശ്രമം.

ആരാണ് ബുഖാരി

ആരാണ് ബുഖാരി

അല്‍ത്താഫ് ബുഖാരി ബിസിനസുകാരനാണ്. 2005ല്‍ പിഡിപിയിലൂടെയാണ് ബുഖാരി രാഷ്ട്രീയം തുടങ്ങുന്നത്. 2014 നിയമസഭാ തിരഞ്ഞെടുപ്പില്‍ അമീറ കഡലില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. ബിജെപിയുടെ കുതിപ്പിനെ തടയാന്‍ ബുഖാരി മുമ്പ് പ്രയത്‌നിച്ചിരുന്നു. മുഫ്തി മുഹമ്മദ് സയ്യിദ് ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ബുഖാരി അതില്‍ മന്ത്രിയായി. പിന്നീട് ഒഴിവാക്കപ്പെട്ടെങ്കിലും തിരിച്ചെത്തി. പിഡിപി സഖ്യം വീണപ്പോള്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിന്തുണച്ചത് ബുഖാരിയെയായിരുന്നു.

ബിജെപിയുടെ ബി ടീം

ബിജെപിയുടെ ബി ടീം

ബിജെപിയുടെ ബി ടീമാണ് ബുഖാരിയുടെ അപ്‌നി പാര്‍ട്ടിയെന്ന് കരുതാന്‍ കാരണമുണ്ട്. കശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്ത് കളഞ്ഞപ്പോള്‍ നിരവധി നേതാക്കളെ കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ അല്‍ത്താഫ് ബുഖാരിക്ക് അത്തരം നടപടികളൊന്നും നേരിടേണ്ടി വന്നില്ല. അതേസമയം ഇത് നന്നായി ബുഖാരി ഉപയോഗിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൂടുതല്‍ സമയവും ബുഖാരിക്ക് കിട്ടി. പിഡിപി നേതാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ബുഖാരിക്കുണ്ട്. അപ്‌നി പാര്‍ട്ടി രൂപം കൊണ്ടത് തന്നെ പിഡിപി നേതാക്കളെ ഉപയോഗിച്ചാണ്.

ഭാവി തന്ത്രം ഇങ്ങനെ

ഭാവി തന്ത്രം ഇങ്ങനെ

കശ്മീരില്‍ ഹിന്ദു മുഖ്യമന്ത്രി കൊണ്ടുവരികയാണ് ബിജെപിയുടെ തന്ത്രം. അതാണ് ബുഖാരി നടപ്പാക്കി കൊടുക്കുന്നത്. കശ്മീരി പാര്‍ട്ടികളെ ദുര്‍ബലമാക്കി, ഭൂമിശാസ്ത്രപരമായ ദൗര്‍ബല്യത്തെ ഇല്ലാതാക്കുകയാണ് ബിജെപി ഇപ്പോള്‍. 68 ശതമാനം മുസ്ലീങ്ങള്‍ ഉള്ള സംസ്ഥാനത്ത് ബിജെപിക്ക് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ശ്രീനഗറിലും പിഡിപിയുടെ ശക്തികേന്ദ്രങ്ങളിലുമാണ് അപ്‌നി പാര്‍ട്ടി വളരുന്നത്. കുറച്ച് സീറ്റുകള്‍ ലഭിച്ചാല്‍ തന്നെ അപ്‌നി പാര്‍ട്ടിക്ക് മുസ്ലീം പാര്‍ട്ടികളുടെ അന്തകനാവാന്‍ സാധിക്കും.

ഒമര്‍ പറയുന്നത്

ഒമര്‍ പറയുന്നത്

നാഷണല്‍ കോണ്‍ഫറന്‍സ് ജേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി സമ്മര്‍ദ തന്ത്രം പയറ്റുന്നുവെന്ന് ഒമര്‍ അബ്ദുള്ള ആരോപിച്ചു. ഭരണ സ്വാധീനം ചെലുത്തി എന്‍സിയുടെ സ്ഥാനാര്‍ത്ഥികളെ വരുതിയിലാക്കാനാണ് നീക്കം. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. അപ്‌നി പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഇയാളെ മോചിപ്പിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവരില്‍ ഭൂരിഭാഗം പേരും കുതിരക്കച്ചവടത്തിനാണ് ശ്രമിക്കുന്നതെന്നും ഒമര്‍ കുറ്റപ്പെടുത്തി.

English summary
apni party a game changer in kashmir, national conference and pdp have worries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X