കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിള്‍ ഇനി മെയ്ഡ് ഇന്‍ ഇന്ത്യ...ഐഫോണുകള്‍ക്ക് രാജ്യത്ത് വില കുറഞ്ഞേക്കും...

ആപ്പിളിന്റെ പുതിയ നിര്‍മ്മാണ യൂണിറ്റ് ബംഗളൂരുവില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

  • By Afeef Musthafa
Google Oneindia Malayalam News

ബംഗളൂരു: രാജ്യത്തെ ഐഫോണ്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷം മുതല്‍ ആപ്പിളിന്റെ പുതിയ നിര്‍മ്മാണ യൂണിറ്റ് ബംഗളൂരുവില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പ് തലവന്മാരും ആപ്പിള്‍ കമ്പനി അധികൃതരും പങ്കെടുക്കുന്ന യോഗം ജനുവരി ആദ്യവാരം നടക്കുമെന്നും സൂചനയുണ്ട്.

ബംഗളൂരുവിലെ വ്യവസായ ഹബ്ബായ പീനിയയിലാണ് ആപ്പിളിന്റെ പുതിയ പ്ലാന്റ് ആരംഭിക്കുന്നത്. ഏപ്രിലില്‍ പ്ലാന്റിന്റെ നിര്‍മ്മാണം തുടങ്ങും. തുടക്കത്തില്‍ ഇന്ത്യയില്‍ അസംബ്ലിംഗ് യൂണിറ്റ് മാത്രം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന ആപ്പിള്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യയില്‍ ആപ്പിളിന്റെ വില്‍പ്പന കുതിച്ചുയരുന്നതും ഇതിന് കാരണമായി.

ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങുന്നതോടെ രാജ്യത്തെ ഐഫോണ്‍ വിലയിലും മറ്റ് ആപ്പിള്‍ ഉത്പന്നങ്ങളുടെ വിലയിലും കുറവുണ്ടാകും. ഫോണുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നല്‍കേണ്ടി വരുന്ന 12.5% അധികതീരുവ രാജ്യത്ത് നിര്‍മ്മാണം ആരംഭിക്കുന്നതിലൂടെ ഒഴിവാക്കാനാകും.

പക്ഷേ അത് നടന്നില്ല...

പക്ഷേ അത് നടന്നില്ല...

തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സോണുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ പ്ലാന്റ് ആരംഭിക്കാന്‍ ആപ്പിള്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഷവോമി, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളുമായി ഫോക്‌സോണ്‍ കരാറിലേര്‍പ്പെട്ടതോടെ ആപ്പിളിന്റെ നിര്‍മ്മാണ പ്ലാന്റ് എന്ന സ്വപ്‌നം നടന്നില്ല.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഇലക്ട്രോണിക് സിറ്റിയായ ബംഗളൂരുവിലാണ് ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനിരിക്കുന്നത്. ബംഗളൂരുവിലെ വ്യവസായ ഹബ്ബായ പീനിയയിലായിരിക്കും പ്ലാന്റ് സ്ഥാപിക്കുക.

ആപ്പിളിന് വില കുറയും

ആപ്പിളിന് വില കുറയും

ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്നതോടെ ഇറക്കുമതി തീരുവ ഇനി നല്‍കേണ്ടി വരില്ല. ഇറക്കുമതി തീരുവ ഇല്ലാതാവുന്നതോടെ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് രാജ്യത്ത് വില കുറയുമെന്നത് തീര്‍ച്ചയാണ്.

തൊഴിലവസരങ്ങളും...

തൊഴിലവസരങ്ങളും...

കഴിഞ്ഞ വര്‍ഷം രാജ്യത്തെ ആപ്പിള്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 50% വര്‍ധനവാണുണ്ടായത്. ബംഗളൂരുവിലെ പ്ലാന്റില്‍ നിരവധി തൊഴിലവസരങ്ങളും ലഭിക്കും. ഇവിടേക്കുള്ള റിക്രൂട്ട്‌മെന്റും ആരംഭിച്ചിട്ടുണ്ട്.

സ്വന്തം സ്റ്റോറുകളും ആരംഭിക്കും...

സ്വന്തം സ്റ്റോറുകളും ആരംഭിക്കും...

അമേരിക്ക, ജപ്പാന്‍,കൊറിയ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റിനോടൊപ്പം രാജ്യത്ത് സ്വന്തം സ്റ്റോറുകളും തുടങ്ങുന്നതോടെ നിലവിലെ ഡിസ്ട്രിബൂട്ടര്‍മാര്‍ മുഖേനെയുള്ള വില്‍പ്പനയും അവസാനിക്കും.

English summary
Apple plans to make iPhones for the Indian market in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X