'മലയാളി കാമുകന്റെ മറ്റൊരു പ്രണയം ചോദ്യം ചെയ്തു'; അര്‍ച്ചന കൊല്ലപ്പെട്ടത് തന്നെ, കൂടുതല്‍ വിവരങ്ങള്‍
അര്‍ച്ചനയും അദേശും ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് അദേശിന്റെ അപ്പാര്‍ട്ട്മെന്റില്‍ യുവതി എത്തുന്നത്.

ബംഗളൂരു: ഹിമാചല്‍ പ്രദേശ് സ്വദേശിനിയും എയര്‍ ഹോസ്റ്റസുമായ യുവതി ഫ്ളാറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അര്‍ച്ചന ധീമാന്‍ എന്ന യുവതിയെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകനായ ആദേശ് ആണ് യുവതിയെ തള്ളി താഴെയിട്ട് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവാവിന്റെ മറ്റൊരു പ്രണയത്തെ അര്‍ച്ചന ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് കോറമംഗലയിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എയര്‍ ഹോസ്റ്റസായി ജോലി ചെയ്തിരുന്ന അര്‍ച്ചന അടുത്തിടെയാണ് ദുബായില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തിയത്. അര്‍ച്ചനയും അദേശും ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് അദേശിന്റെ അപ്പാര്‍ട്ട്മെന്റില്‍ യുവതി എത്തുന്നത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അപകട വിവരം അദേശ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തിന് പിന്നാലെ അദേശാണ് കൊലപ്പെടുത്തിയതെന്ന് ചൂണ്ടിക്കാണിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ആത്മഹത്യയാണെന്ന് പറഞ്ഞാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടാന്‍ എളുപ്പമല്ലെന്ന് വ്യക്തമായതോടെയാണ് പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഇതൊക്കെ കഴിച്ചില്ലെങ്കില്‍ വലിയ നഷ്ടമാണ്; കേരളത്തില്‍ എത്തിയാല്‍ കഴിക്കേണ്ട നാല് വിഭവങ്ങള്‍
ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. രണ്ട് പേരും തമ്മില്‍ ഏഴ് മാസമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദേശുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് അര്‍ച്ചന ദുബായില്‍ നിന്നും എത്തിയതെന്നാണ് വിവരം. വെള്ളിയാഴ്ച ഇരുവരും ചേര്‍ന്ന് തീയേറ്ററില്‍ സിനിമ കാണാന്‍ പോയിരുന്നു. ഇതിന് ശേഷം താമസ സ്ഥലത്ത് തിരിച്ചെത്തിയതിന് ശേഷമാണ് അര്‍ച്ചന നാലാം നിലയില്‍ നിന്ന് വീണ് മരിച്ചത്. സംഭവ സമയത്ത് അര്‍ച്ചന മദ്യപിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
യുവതിയുമായി വഴക്കിട്ടതായി യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് അദേശ് അര്‍ച്ചനയെയും കൂട്ടി സിനിമയ്ക്ക് പോയിരുന്നു. രണ്ട് പേരും പാര്‍ട്ടിയില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. വീട്ടില്‍ എത്തിയതോടെയാണ് വഴക്കുണ്ടായത്. യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറാന് ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണം. ആദേശിന്റെ മറ്റൊരു ബന്ധമാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications