41 പേരുടെ മരണത്തിന് ഉത്തരവാദി അല്ലേ താങ്കൾ? വിജയ്‌യോട് എഐഎഡിഎംകെ, സഖ്യമില്ലെന്ന് ഉറപ്പായി
ചെന്നൈ: തമിഴക വെട്രി കഴകം സ്ഥാപകനും നടനുമായ വിജയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ച് എഐഎഡിഎംകെ. വിജയ്‌യുടെത് അഹങ്കാരം പെരുമാറ്റമാണെന്നും രാഷ്ട്രീയപരമായ അപക്വതയും ധാർമ്മികമായ സ്ഥിരതയില്ലായുമാണ് അദ്ദേഹത്തിനെന്നും പാർട്ടി കുറ്റപ്പെടുത്തി. കരൂർ റാലിയിലെ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം പൂർണമായും വിജയ്ക്ക് ആണെന്നും എഐഎഡിഎംകെ ആരോപിച്ചു.
വിമർശനം കടുപ്പിച്ച എഐഎഡിഎംകെ, ഡിഎംകെയ്ക്കും തങ്ങൾക്കും താൻ ഒരു വെല്ലുവിളിയാണെന്ന് സ്വയം ചിത്രീകരിക്കാനുള്ള വിജയുടെ ശ്രമങ്ങളെയും ചോദ്യം ചെയ്‌തു. 'കരൂരിൽ 41 പേർ മരിച്ച സംഭവത്തിൽ നിങ്ങൾക്കും ഉത്തരവാദിത്തമില്ലേ? അതിനൊരു പ്രായശ്ചിത്തവും ചെയ്യാതെ, നിയമപരമായ കേസുകൾ ഭയന്ന് 72 ദിവസത്തിലധികം പനയൂരിൽ ഒളിച്ചിരിക്കുകയും നിങ്ങളുടെ പാർട്ടി ഓഫീസ് 15 ദിവസത്തേക്ക് അടച്ചിടുകയും ചെയ്‌തില്ലേ?' എന്നായിരുന്നു ചോദ്യം.

കരുർ സന്ദർശിക്കാതെ ദുരിതബാധിതരുടെ കുടുംബങ്ങളെ ചെന്നൈയിലേക്ക് കൊണ്ടുവരാനുള്ള വിജയ്‌യുടെ തീരുമാനത്തെയും എഐഎഡിഎംകെ വിമർശിച്ചു. ഇത് നേതൃത്വപരമായ നടപടിയെക്കാൾ സ്വാർത്ഥ താൽപ്പര്യമുള്ള രാഷ്ട്രീയത്തിന്റെ പ്രകടനമാണെന്നും അവർ ചൂണ്ടിക്കാട്ടി. കൃത്യമായ കാരണങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് എഐഎഡിഎംകെയുടെ വിമർശനം.
'ലോക ചരിത്രത്തിൽ ആദ്യമായി, മരിച്ചവരെ ആശ്വസിപ്പിക്കാൻ അവരുടെ വീടുകളിലേക്ക് പോകുന്നതിന് പകരം, അവരെ പനയൂരിലേക്ക് വരുത്തി നിങ്ങൾ ആശ്വസിപ്പിച്ചു. ഇത് ഒരുതരം ജന്മിത്ത മനോഭാവമാണ്. ഇതിന് വിജയ്ക്ക് ഒരു ഡോക്‌ടറേറ്റ് നൽകാം' എന്നും എക്‌സിൽ പങ്കുവച്ച കുറിപ്പിൽ എഐഎഡിഎംകെ പരിഹസിച്ചു.
'ജനങ്ങളുടെ കണ്ണീരൊപ്പാൻ കരൂരിലേക്ക് പോകാതെ, ഗ്ലിസറിൻ കണ്ണീരും ചിത്രങ്ങളുമായി പ്രതീകാത്മകമായ ഒരനുശോചന പരിപാടി സംഘടിപ്പിച്ച്, ഒട്ടും കുറ്റബോധമില്ലാതെ അതിനെ സ്വയം പ്രചരണമാക്കി മാറ്റി. ആത്മരതി നിറഞ്ഞ ഈ പെരുമാറ്റം രാഷ്ട്രീയത്തിൽ ഒരു അപകടകരമായ സൂചനയാണ്' എന്നും എഐഎഡിഎംകെ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ അടിമയാണ് എഐഎഡിഎംകെ എന്ന വിജയുടെ വാദമാണ് പാർട്ടിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം വിജയ് നടത്തിയ പരാമർശങ്ങളാണ് കടുത്തഭാഷയിൽ തിരിച്ചടിക്കാൻ എഐഎഡിഎംകെയെ പ്രേരിപ്പിച്ചത്. ഇതാദ്യമായാണ് വിജയ്ക്ക് എതിരെ ഇത്രയും തുറന്ന പ്രതികരണം പാർട്ടി നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ടിവികെ-എഐഎഡിഎംകെ സഖ്യം ഇനിയില്ല?
കരൂരിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിജയ്‌യെ വിമർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ് എഐഎഡിഎംകെയും ബിജെപിയും ചെയ്‌തത്. എഐഎഡിഎംകെയുടെ മൃദുസമീപനം സഖ്യത്തിനുള്ള സാധ്യത തുറന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ പ്രതികരണത്തോടെ ആ വാതിൽ പൂർണമായി അടയുകയാണ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications