കാശ്മീരിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് സൈനികരെന്ന് കനയ്യ: തൊലിയുരിഞ്ഞു പോകുന്ന വെളിപ്പെടുത്തല്‍
ദില്ലി: കാശ്മീരിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് സൈനികര്‍ തന്നെയാണെന്ന് ജെഎന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ഡ് കനയ്യ കുമാര്‍. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് അടുത്ത വിവാദ പ്രസ്താവന നടത്തിയത്. ഇതേ സമയം കനയ്യയ്‌ക്കെതിരെ ബിജെപിയുടെ യുവജന വിഭാഗം പരാതി നല്‍കി.
ജാമ്യ ഉപാധികള്‍ക്ക് വിരുദ്ധമായാണ് കനയ്യ പ്രസംഗം നടത്തിയിരിക്കുന്നതെന്ന് ചൂണ്ടികാണിച്ചാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി വനിതാ ദിന റാലിയില്‍ പങ്കുടെത്തു സംസാരിക്കുകയായിരുന്നു കനയ്യ. സെനികരോട് അങ്ങേയറ്റം ബഹുമാനമുണ്ട് എന്നാല്‍ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നാണ് കനയ്യയ തുറന്നടിച്ചു.

ഇതേ സമയം ദേശവിരുദ്ധ പ്രസ്താവന നടത്തരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. നിങ്ങള്‍ എത്ര തടയാന്‍ ശ്രമിക്കുന്നുവോ അത്ര തന്നെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തുമെന്നും കനയ്യ പറഞ്ഞു.
റൂവാണ്ടയില്‍ 1000 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്. ഇതേ പോലെ ആഫ്രിക്കയില്‍ വംശീയ കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ആദ്യം ചെയ്യുന്നത് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ്. ഗുജറാത്തില്‍ സ്ത്രീകള്‍ പീഡനത്തിന് ഇരയാകുക മാത്രമല്ല കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
സൈനികര്‍ക്കെതിരെ പറഞ്ഞതിനെതിരെ ബിജെപി യുവമോര്‍ച്ച വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ സൈനികര്‍ക്കെതിരെ മോശമായ വാക്കുകളാണ് കനയ്യ നടത്തിയതെന്നു കാണിച്ചാണ് പരാതി നല്‍കിയത്.


Click it and Unblock the Notifications