കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്ഞാത സന്ദേശം; സൈനികര്‍ വാട്‌സ് ആപ്പ് ഉപേക്ഷിക്കണമെന്ന് നിര്‍ദ്ദേശം

  • By Gokul
Google Oneindia Malayalam News

ദില്ലി: കാശ്മീരിലെ സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തില്‍ വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ ഇടങ്ങളില്‍ സന്ദേശം പരക്കുന്നതിനാല്‍ അവ ഉപേക്ഷിക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ശത്രുക്കള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്നതിനായി കെട്ടിച്ചമച്ച സന്ദേശങ്ങളാണ് പ്രചരിക്കുന്നതെന്നാണ് വിവരം.

ജമ്മുവിലെ ഉറിയിലുണ്ടായ ഏറ്റുമുട്ടലിനും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശ്മീര്‍ സന്ദര്‍ശനത്തിനും ശേഷമാണ് സന്ദേശങ്ങള്‍ പ്രചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മോദി സൈനികരെ രാഷ്ട്രീയ ഉപകരണമാക്കുകയാണെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ലെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.

army-jawans

ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുക പ്രയാസകരമായതുകൊണ്ടാണ് വാട്‌സ് ആപ്പ് പോലുള്ളവ ഉപയോഗിക്കരുതെന്ന് സൈനികരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അടുത്തിടെ ജമ്മുവിലുണ്ടായ ആക്രമണങ്ങള്‍ മോദിയുടെ പ്രകോപനം കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം. കരസേന കമാന്റര്‍ ജനറല്‍ ഡി.എസ് ഹൂഡ സോഷ്യല്‍ മീഡിയ തങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി.

ഇത്തരം നവമാധ്യമങ്ങളുടെ വലയില്‍ അകപ്പെടരുതെന്ന് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ പ്രചരിപ്പിക്കാന്‍ സൈനികര്‍ മുന്‍കൈ എടുക്കരുതെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിപ്പു നല്‍കി. സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സൈബര്‍ സെല്ലുകള്‍ സൈന്യത്തിനായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
WhatsApp Trouble; Army's Tough Rules for use Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X